• HOME
  • »
  • NEWS
  • »
  • world
  • »
  • Sanna Marin | ഫിന്‍ലന്‍ഡ് പ്രധാനമന്ത്രിയുടെ നൃത്തം: മയക്കുമരുന്ന് ഉപയോഗിച്ചിരുന്നില്ലെന്ന് പരിശോധനാ ഫലം

Sanna Marin | ഫിന്‍ലന്‍ഡ് പ്രധാനമന്ത്രിയുടെ നൃത്തം: മയക്കുമരുന്ന് ഉപയോഗിച്ചിരുന്നില്ലെന്ന് പരിശോധനാ ഫലം

വീഡിയോ വൈറലായതോടെ പ്രധാനമന്ത്രിയും സുഹൃത്തുക്കളും മയക്കുമരുന്ന് ഉപയോഗിച്ച ശേഷമാണ് നൃത്തം ചെയ്യുന്നതെന്ന് ചിലര്‍ ആരോപിച്ചു.

  • Last Updated :
  • Share this:
    ഫിന്‍ലന്‍ഡ് ( Finland) പ്രാധനമന്ത്രി സന്ന മാരിന്റെ (Sanna Marin) മയക്കുമരുന്ന് പരിശോധന (Drug test) ഫലം നെഗറ്റീവെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 36-കാരിയായ പ്രധാനമന്ത്രി ലഹരി പാര്‍ട്ടിയിൽ പങ്കെടുക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ (viral) വൈറലായിരുന്നു. ഇതേതുടര്‍ന്ന് പ്രധാനമന്ത്രി മയക്കുമരുന്ന് പരിശോധനക്ക് വിധേയമാകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും ജനങ്ങളും രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്നായിരുന്നു നടപടി.

    കൊക്കെയ്ന്‍, ആംഫെറ്റാമൈന്‍, കഞ്ചാവ്, ഒപിയോയിഡുകള്‍ തുടങ്ങിയ വിവിധ മയക്കുമരുന്നുകളുടെ സാന്നിധ്യം ഉണ്ടോയെന്ന് കണ്ടെത്തുന്നതിനായി മരിന്റെ മൂത്ര സാമ്പിള്‍ പരിശോധിച്ചതായി പ്രധാനമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവ് ഐഡ വല്ലിന്‍ എഎഫ്പിയോട് പറഞ്ഞു. അതേസമയം, പരിശോധനയില്‍ മയക്കു മരുന്നുകളുടെ സാന്നിധ്യം കണ്ടെത്തിയില്ലെന്ന് മാരിന്റെ ഓഫീസ് അറിയിച്ചു. സെലിബ്രിറ്റികളും രാഷ്ട്രീയ പ്രമുഖരുമടക്കം ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കൊപ്പം പ്രധാനമന്ത്രി നൃത്തം ചെയ്യുന്ന വീഡിയോയാണ് കഴിഞ്ഞയാഴ്ച സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്.

    വീഡിയോ വൈറലായതോടെ പ്രധാനമന്ത്രിയും സുഹൃത്തുക്കളും മയക്കുമരുന്ന് ഉപയോഗിച്ച ശേഷമാണ് നൃത്തം ചെയ്യുന്നതെന്ന് ചിലര്‍ ആരോപിച്ചു. എന്നാല്‍ പ്രധാനമനമന്ത്രി ഈ ആരോപണങ്ങളെയെല്ലാം ശക്തമായി നിഷേധിക്കുകയും ചെയ്തിരുന്നു.

    also read : ഫിൻലൻഡ് പ്രധാനമന്ത്രിയുടെ നൃത്തം വൈറൽ; ലഹരിമരുന്ന് പരിശോധന വേണമെന്ന് പ്രതിപക്ഷം

    ആളുകളുടെ സംശയം ദുരീകരിക്കുന്നതിനായി ഞാന്‍ മയക്കുമരുന്ന് പരിശോധനക്ക് വിധേയയായെന്ന് മരിന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, പാര്‍ട്ടിക്കിടെ താന്‍ മദ്യം കഴിച്ചിരുന്നെന്നും താനും സുഹൃത്തുക്കളും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

    2019ല്‍ 34-ാം വയസ്സില്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട
    മാരിന്‍ നേരത്തെ ഔദ്യോഗിക വസതിയില്‍ പാര്‍ട്ടി നടത്തിയതിനെ തുടര്‍ന്ന് വിമര്‍ശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.

    ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിമാരിൽ ഒരാളായ മാരിന്‍ (36) പലപ്പോഴും ഇത്തരത്തിലുള്ള പരിപാടികളിൽ പങ്കെടുക്കുകയും നൃത്തം ചെയ്യുകയും സെല്‍ഫി എടുക്കുകയും ചെയ്യാറുണ്ട്. കഴിഞ്ഞ ആഴ്ച, ജര്‍മ്മന്‍ വാര്‍ത്താ ഏജന്‍സിയായ ബില്‍ഡ് ലോകത്തിലെ ഏറ്റവും മികച്ച പ്രധാനമന്ത്രിയായി മാരിനെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

    see also : സ്ത്രീയായതുകൊണ്ട് കടുത്ത വിദ്വേഷ പ്രചരണങ്ങൾക്ക് ഇരയാകുന്നതായി ഫിൻലൻഡ്‌ പ്രധാനമന്ത്രി സന്ന മാരിൻ

    നേരത്തെ, നികുതി പണത്തില്‍ നിന്നും കുടുംബത്തിന്റെ പ്രഭാത ഭക്ഷണത്തിനായി മാസം 26,000 രൂപ ഫിന്‍ലാന്റ് പ്രധാനമന്ത്രി സന മാരിന്‍ ചെലവഴിക്കുന്നതായി ആരോപണം ഉയര്‍ന്നുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണവും നടത്തിയിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ പ്രഭാത ഭക്ഷണത്തിന് നിയമപ്രകാരമല്ലാത്ത രീതിയില്‍ നികുതി പണത്തില്‍ നിന്നും സബ്‌സിഡി ലഭിച്ചിട്ടുണ്ടോ എന്ന കാര്യമാണ് അന്വേഷിക്കുന്നത് എന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

    അതേസമയം, ഏതാനും ചില ഊണുകള്‍ക്ക് പ്രധാനമന്ത്രി ചെലവാക്കിയ പണം തിരികെ നല്‍കിയിട്ടുണ്ട്. എന്നാല്‍ മന്ത്രിമാരുടെ വേതനവുമായി ബന്ധപ്പെട്ട നിയമപ്രകാരം ഇത്തരം തിരിച്ചു നല്‍കല്‍ അനുവദിക്കുന്നില്ലെന്ന് പൊലീസ് പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു.

    അതേസമയം, അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഫിന്‍ഫിന്‍ലാന്റ് പ്രധാനമന്ത്രി സന മാരിന്‍ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.'പ്രധാനമന്ത്രി എന്ന നിലയില്‍ ഇത്തരം ഒരു ആനുകൂല്യം ഞാന്‍ ആവശ്യപ്പെടുകയോ ഇക്കാര്യം തീരുമാനിക്കുന്നതില്‍ ഭാഗമാവുകയോ ചെയ്തിട്ടില്ലെന്ന് സന മാരിന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.
    Published by:Amal Surendran
    First published: