• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഷോപ്പിങ് മാളിന് തീപിടിച്ച് 37 മരണം

gopika.gs | news18
Updated: March 26, 2018, 5:26 PM IST
ഷോപ്പിങ് മാളിന് തീപിടിച്ച് 37 മരണം
gopika.gs | news18
Updated: March 26, 2018, 5:26 PM IST
മോസ്‌കോ: സൈബീരിയന്‍ വ്യവസായ നഗരമായ കെമെറോവൊയിലെ ഒരു ഷോപ്പിങ് മാളിലുണ്ടായ തീപിടുത്തത്തില്‍ 37 പേര്‍ മരിച്ചു.  നാലു നില കെട്ടിടത്തിന്റെ മുകളിലെ നില പൂര്‍ണമായും കത്തി നശിച്ചു.

നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായും നൂറോളം പേരെ രക്ഷപ്പെടുത്തിയതായും റഷ്യൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 40 കുട്ടികളടക്കം 69 പേരെ കാണാതായിട്ടുണ്ട്.

മരണസംഖ്യ 37ൽ നിന്ന് ഇനിയും ഉയരാൻ സാധ്യതയുള്ളതായി അധികൃതർ അറിയിച്ചു. പരിക്കേറ്റവരില്‍ നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണ്. മാളിനുള്ളിലെ മള്‍ട്ടിപ്ലക്‌സ് തീയേറ്ററില്‍ അകപ്പെട്ടവരാണ് മരിച്ചവരിലധികവും. തീയേറ്റിന്റെ മേൽക്കൂര പൊളിഞ്ഞു വീണതാണ് മരണസംഖ്യ കൂടാൻ കാരണം. തീപിടിത്തത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല.
First published: March 26, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍