• HOME
  • »
  • NEWS
  • »
  • world
  • »
  • Florona| കൊറോണയ്ക്ക് പിന്നാലെ ഫ്ലോറോണ; ആദ്യ കേസ് ഇസ്രായേലിൽ റിപ്പോർട്ട് ചെയ്തു

Florona| കൊറോണയ്ക്ക് പിന്നാലെ ഫ്ലോറോണ; ആദ്യ കേസ് ഇസ്രായേലിൽ റിപ്പോർട്ട് ചെയ്തു

കോവിഡ് 19, ഇന്റഫ്ലുവൻസ എന്നിവ ഒന്നിച്ച് ബാധിക്കുന്ന അസുഖമാണ് ഫ്ലോറോണ.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കോവിഡ് 19 (Covid 19)ആശങ്കയിൽ നിന്ന് ലോകം ഇനിയും മുക്തമായിട്ടില്ല. ഇതിനിടയിലാണ് പുതിയ രോഗം ഇസ്രായേലിൽ സ്ഥിരീകരിച്ചത്. അറബ് ന്യൂസ് ആണ് ഫ്ലോറോണ (florona)എന്ന രോഗം രാജ്യത്ത് സ്ഥിരീകരിച്ചതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

    കോവിഡ് 19, ഇന്റഫ്ലുവൻസ എന്നിവ ഒന്നിച്ച് ബാധിക്കുന്ന അസുഖമാണ് ഫ്ലോറോണ. വെള്ളിയാഴ്ച്ചയാണ് അറബ് ന്യൂസ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് പ്രകാരം ഗർഭിണിയ്ക്കാണ് രോഗം കണ്ടെത്തിയിരിക്കുന്നത്.

    പൂർണ ഗർഭിണിയായ യുവതിയെ പ്രസവത്തിനായി ആശുപത്രിയിൽ എത്തിച്ചപ്പോൾ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. യുവതി കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചിട്ടില്ലെന്നും ഇസ്രായേലി പത്രം യെദിയോത്ത് അഹ്രോനോത്തിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടിൽ പറയുന്നു.

    Also Read-Covid 19 | രാജ്യം കോവിഡ് വ്യാപന ഭീതിയില്‍; 24 മണിക്കൂറിനിടെ 27000 കടന്ന്‌ കോവിഡ് കേസുകള്‍

    കോവിഡിന്റെ പുതിയ വകഭേദമല്ല ഫ്ലൊറോണ എന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. കോവിഡും ഇൻഫ്ലുവൻസയും ഒന്നിച്ച് ബാധിക്കുന്നതാണ് ഫ്ലൊറോണ. രണ്ട് വൈറസുകൾ ഒരേസമയം ബാധിക്കുന്നതിനാൽ രോഗപ്രതിരോധ വ്യവസ്ഥ തകരാറിലാകും.

    അതേസമയം, രാജ്യത്ത് കോവിഡ് വ്യാപനം ഭീതി പടര്‍ത്തുന്നു. 24 മണിക്കൂറിനിടെ ഇരുപത്തി ഏഴായിരത്തില്‍പരം കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.

    Also Read-Night Curfew | സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ ഇന്നും കൂടി; നിയന്ത്രണം നീട്ടുന്നത് കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിക്കും

    നാലിരട്ടി വര്‍ധനയാണ് ഒരാഴ്ചയ്ക്കിടെ രാജ്യത്തെ പ്രതിദിന കേസുകളില്‍ ഉണ്ടായത്. ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ 51 ശതമാനം വര്‍ധനയുണ്ടായി. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 9,170 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ബംഗാളിലും രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. കേരളത്തില്‍ ഇന്നലെ 4,512 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

    കേരളത്തിൽ ഇതുവരെ 63 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. എറണാകുളം 25, തിരുവനന്തപുരം 18, പത്തനംതിട്ട 5, തൃശൂര്‍ 5, ആലപ്പുഴ 4, കണ്ണൂര്‍ 2, കൊല്ലം 1, കോട്ടയം 1, മലപ്പുറം 1, കോഴിക്കോട് 1 എന്നിങ്ങനെയാണ് ജില്ലകളില്‍ ഒമിക്രോണ്‍ (Omicron) സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന 30 പേര്‍ക്കും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന 25 പേര്‍ക്കും ഒമിക്രോണ്‍ ബാധിച്ചു. 8 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതിനാല്‍ തന്നെ അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
    Published by:Naseeba TC
    First published: