വാഷിംഗ്ടൺ: കോവിഡ് 19 കൊറോണ വൈറസ് മൂലം അമേരിക്കയില്‍ ആദ്യ മരണം സ്ഥിരീകരിച്ചു. അമേരിക്കൻ തലസ്ഥാനം വാഷിഗ്ടംണിലെ കിംഗ് കൗണ്ടിയിലാണ് ആദ്യമരണം. അന്‍പത്തിയഞ്ച് വയസിന് മുകളിൽ പ്രായമുള്ള വ്യക്തിയാണ് മരിച്ചതെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് 22 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചെന്നും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തേക്കാമെന്നും ട്രംപ് അറിയിച്ചു.
അതേസമയം അമേരിക്കയ്ക്ക് പുറത്ത് യാത്ര ചെയ്തിട്ടില്ലാത്തയാൾ എങ്ങനെ രോഗബാധിതനായെന്ന അന്വേഷണവും പുരോഗമിക്കുന്നുണ്ട്. കൊറോണ മരണം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് വാഷിംഗ്ടണിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇറാനിലേക്കുള്ള യാത്രകൾക്ക് പൂർണവിലക്കുണ്ട്. കൊറോണ ബാധിത രാജ്യങ്ങളായ ദക്ഷിണകൊറിയ, ഇറ്റലി എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്ക് അതീവജാഗ്രത പുലർത്തണമെന്നും അമേരിക്കൻ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.