• HOME
  • »
  • NEWS
  • »
  • world
  • »
  • FIRST FEMALE AFGHAN AIR FORCE PILOT SAYS TALIBAN WILL HURT WOMEN THE MOST KM

'താലിബാൻ സ്ത്രീകളെയാണ് കൂടുതലായും ഉപദ്രവിക്കുക': അഫ്ഗാനിസ്ഥാനിലെ ആദ്യത്തെ വനിതാ എയർഫോഴ്സ് പൈലറ്റ്

ഐക്യരാഷ്ട്ര സംഘടനയുടെ റെഫ്യൂജി ഏജൻസിയുടെ കണക്കുകൾ പ്രകാരം മെയ് മുതൽ രാജ്യം വിട്ടവരിൽ 80 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്നാണ്

ഐക്യരാഷ്ട്ര സംഘടനയുടെ റെഫ്യൂജി ഏജൻസിയുടെ കണക്കുകൾ പ്രകാരം മെയ് മുതൽ രാജ്യം വിട്ടവരിൽ 80 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്നാണ്

ഐക്യരാഷ്ട്ര സംഘടനയുടെ റെഫ്യൂജി ഏജൻസിയുടെ കണക്കുകൾ പ്രകാരം മെയ് മുതൽ രാജ്യം വിട്ടവരിൽ 80 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്നാണ്

  • Share this:
    അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന താലിബാന്റെ വാക്കുകളെ വിശ്വസിക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയാണ് അഫ്ഗാൻ വ്യോമസേനയിലെ ആദ്യ വനിതാ പൈലറ്റായ നിലോഫർ റഹ്മാനി. താലിബാൻ രാജ്യത്തിന്റെ ഭരണം പിടിച്ചതോടെ സ്ത്രീകൾക്ക് ജീവിക്കാൻ അപകടം നിറഞ്ഞ സ്ഥലമായി അഫ്ഗാൻ വീണ്ടും മാറിയെന്ന് വിധഗ്ധരും മനുഷ്യാവകാശ പ്രവർത്തകരും അഭിപ്രായപ്പെടുന്നു. കഴിഞ്ഞ ആഴ്ചകളിൽ മാത്രം രാജ്യത്ത് അക്രമങ്ങളിൽ നിരവധി പേർ മരണപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം പതിനായിരക്കണക്കിന് ആളുകളാണ് രാജ്യം വിട്ട് പോകുന്നത്.

    ഐക്യരാഷ്ട്ര സംഘടനയുടെ റെഫ്യൂജി ഏജൻസിയുടെ കണക്കുകൾ പ്രകാരം മെയ് മുതൽ രാജ്യം വിട്ടവരിൽ 80 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്നാണ്. താലിബാൻ പറയുന്ന പ്രകാരം ശരീഅത്ത് നിയമം നടപ്പിൽ വരുത്തിയാൽ തങ്ങൾക്ക് ജോലി ചെയ്യാനോ വിദ്യാഭ്യാസം നേടാനോ കഴിയില്ലെന്ന് അഫ്ഗാനിലെ സ്ത്രീകൾ ഭയക്കുന്നു. എന്നാൽ, താലിബാൻ വക്താവ് സുഹൈൽ ശാഹീൻ പറയുന്നത് തങ്ങൾക്ക് കീഴിലെ സ്ഥലങ്ങളിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നേടാനുള്ള അവസരങ്ങൾ തങ്ങൾ നൽകിയിട്ടുണ്ട് എന്നാണ്. ഹെറാത്തിൽ യൂനിവേഴ്സിറ്റി വിദ്യാർത്ഥികളെ താലിബാൻ അംഗങ്ങൾ തടഞ്ഞു എന്ന വാർത്തയോട് ശാഹീൻ പ്രതികരിച്ചത് അത്തരം നീക്കങ്ങൾ തങ്ങളുടെ നയത്തിനെതിരാണെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കും എന്നുമാണ്.

    എന്നാൽ, താലിബാൻ തങ്ങളുടെ വാഗ്ദാനങ്ങൾ പാലിക്കുമോ എന്ന വിഷയത്തിൽ സംശയം പ്രകടിപ്പിക്കുകയാണ് രാജ്യത്തെ ആദ്യത്തെ വതിനാ പൈലറ്റായ നിലോഫർ റഹ്മാനി. “താലിബാൻ സ്ത്രീകളെയാണ് കൂടുതൽ ഉപദ്രവിക്കുക," റഹ്മാനി പറയുന്നു. ഫോക്സ് ന്യൂസ് റിപ്പോർട്ടനുസരിച്ച് 29 വയസ്സുകാരി പറയുന്നത് അവളുടെ കുടുംബത്തെയും രക്ഷിതാക്കളെയും താലിബാൻ ലക്ഷ്യം വച്ചിരുന്നു എന്നാണ്. റഹ്മാനിയുടെ വിദ്യാഭ്യാസത്തിന് പിന്തുണ നൽകിയതിനാണ് അവളുടെ ബന്ധുക്കളെ ലക്ഷ്യമിട്ടത്. 2015 ൽ അഫ്ഗാനിസ്ഥാനിൽ നിന്ന് രക്ഷപ്പെട്ട് നിലോഫർ അമേരിക്കയിലെത്തുകയായിരുന്നു.

    “ദൗർഭാഗ്യമെന്നു പറയട്ടെ, എന്റെ കുടംബം ഇപ്പോഴും അവിടെ (അഫ്ഗാനിസ്ഥാൻ) തന്നെയാണുള്ളത്. അവരോട് സംസാരിച്ച ശേഷം എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല. അവരുടെ സുരക്ഷയെ കുറിച്ച് ചിന്തിക്കുന്പോൾ പേടി തോന്നുന്നു, ഇത് എന്റെ മാത്രം കാര്യമല്ല," നിലോഫർ ഫോക്സ് ന്യൂസിനോട് പറഞ്ഞു. എന്നാൽ, പൈലറ്റായി എന്നതിലും അഫ്ഗാനി സ്ത്രീകളുടെ ശബ്ദമായി മാറി എന്നതിലും ഏറെ അഭിമാനം തോന്നുന്നുവെന്ന് റഹ്മാനി പറഞ്ഞു. അരെങ്കിലും അഫ്ഗാനി സ്ത്രീകളെ ഈ ദുരന്തത്തിൽ നിന്നും രക്ഷിക്കട്ടെയെന്നും അവൾ ആശിക്കുന്നു.

    അസോസിയേറ്റഡ് പ്രസിൽ വന്ന റിപ്പോർട്ടനുസരിച്ച് താലിബാൻ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളോട് ജോലി സ്ഥലങ്ങളിലേക്ക് മടങ്ങാനും പെൺകുട്ടികളോട് കോളേജുകളിലേക്ക് പോകാനും ആവശ്യപ്പെടുന്നുണ്ട്. തല മറച്ച് പോകണം എന്നാണ് താലിബാൻ മുന്നോട്ടുവെക്കുന്ന മാനദണ്ഡം. മുൻപ് താലിബാൻ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ പെൺകുട്ടികളെ താലിബാൻ അംഗങ്ങൾക്ക് കൈമാറാൻ നിർബന്ധിക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത്തരം റിപ്പോർട്ടുകൾ വ്യാജമാണെന്നാണ് താലിബാൻ വക്താവായ മുജാഹിദ് പറഞ്ഞതെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.
    Published by:Karthika M
    First published:
    )}