നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • അയർലൻഡിലെ ആദ്യ പാമ്പുകടി; വിഷപ്പാമ്പ് കടിച്ച് 22കാരൻ ആശുപത്രിയിൽ

  അയർലൻഡിലെ ആദ്യ പാമ്പുകടി; വിഷപ്പാമ്പ് കടിച്ച് 22കാരൻ ആശുപത്രിയിൽ

  first snakebite in Ireland: നമ്മുടെ നാട്ടിൽ കണ്ടുവരുന്ന അണലിയുമായി സാമ്യതയുള്ള പഫ് അഡാർ വലിയതോതിലുള്ള ആക്രമണസ്വഭാവം കാണിക്കുന്ന പാമ്പുകളാണ്.

  Puff adder-ireland snakebite

  Puff adder-ireland snakebite

  • Share this:
   ഡുബ്ലിൻ: അയർലൻഡിൽ ആദ്യ പാമ്പ് കടി റിപ്പോർട്ട് ചെയ്തു. 22 കാരനാണ് ഉഗ്രവിഷമുള്ള പഫ് ആഡർ വിഭാഗത്തിൽപ്പെട്ട പാമ്പിന്‍റെ കടിയേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ലാത്ത യുവാവിനെ അത്യാഹിത വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

   അയർലൻഡിൽ പാമ്പ് കടി സാധാരണമല്ലാത്തതിനാൽ, അതിനുള്ള വിദഗ്ദ്ധ ചികിത്സ ലഭ്യമല്ല. അതുകൊണ്ടുതന്നെ പാമ്പ് കടിക്കുള്ള ആന്‍റി വെനം മരുന്ന് ബ്രിട്ടനിൽനിന്ന് ഇറക്കുമതി ചെയ്യേണ്ടിവന്നു. ഡുബ്ലിനിലെ നാഷണൽ റെപ്റ്റൈൽ സൂവാണ് ബ്രിട്ടനിലെ ലിവർപുൾ സ്കൂൾ ഓഫ് ട്രോപിക്കൽ മെഡിസിനിൽനിന്ന് മരുന്ന് വരുത്തിച്ചത്.

   Read Also: ഇംഗ്ലീഷിൽ സമാധാന സന്ദേശം നൽകി ഗ്രാമീണ വൃദ്ധ: വൈറൽ 'ദാദി'ക്ക് ശശി തരൂർ മാർക്കിടണമെന്ന് നെറ്റിസൺസ്

   അയർലൻഡിൽ അതിശൈത്യമായതിനാൽ പാമ്പുകടി സാധാരണമല്ല. അതുകൊണ്ടുതന്നെ പലരും പാമ്പുകളെ വളർത്താറുമുണ്ട്. അത്തരത്തിൽ വീട്ടിൽ വളർത്തിയ പാമ്പാണ് 22കാരനായ സെന്‍റ് പാട്രിക്ക് എന്ന യുവാവിനെ കടിച്ചത്. ആഫ്രിക്കയിലും പടിഞ്ഞാറൻ അറേബ്യൻ രാജ്യങ്ങളിലും കണ്ടുവരുന്ന പഫ് ആഡർ ഉഗ്രവിഷമുള്ള പാമ്പാണ്. നമ്മുടെ നാട്ടിൽ കണ്ടുവരുന്ന അണലിയുമായി സാമ്യതയുള്ള പഫ് അഡാർ വലിയതോതിലുള്ള ആക്രമണസ്വഭാവം കാണിക്കുന്ന പാമ്പുകളാണ്.

   കൃത്യമായ ചികിത്സ യഥാസമയം നൽകിയില്ലെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്നമോ മരണമോ സംഭവിക്കാമെന്നാണ് സെന്‍റ് പാട്രിക്കിനെ പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത്. പഫ് അഡാർ വിഭാഗത്തിലെ പാമ്പിന്‍റെ വിഷം ശരീരത്തിലെ രക്തമണ്ഡലത്തെയാണ് ബാധിക്കുന്നത്.
   Published by:Anuraj GR
   First published:
   )}