• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

തായ് കുട്ടികള്‍ സുഖമായിരിക്കുന്നു; ആശുപത്രിയില്‍ നിന്നുള്ള ദൃശ്യം പുറത്തുവിട്ടു

News18 Malayalam
Updated: July 12, 2018, 7:19 AM IST
തായ് കുട്ടികള്‍ സുഖമായിരിക്കുന്നു; ആശുപത്രിയില്‍ നിന്നുള്ള ദൃശ്യം പുറത്തുവിട്ടു
News18 Malayalam
Updated: July 12, 2018, 7:19 AM IST
ബാങ്കോക്ക്: തായ്ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ നിന്നു രക്ഷപ്പെട്ട കുട്ടികളുടെ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്. കുട്ടികള്‍ ആരോഗ്യവാന്‍മാരണെന്നു വ്യക്തമാക്കുന്നതാണ് വീഡിയോ. ചിയാങ് റായിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ആശുപത്രി അധികൃതരാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

ആശുപത്രിയിലെ വസ്ത്രവും മാസ്‌കും ധരിച്ച് വാര്‍ഡില്‍ കഴിയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. കാമറയ്ക്കു നേരെ കുട്ടികള്‍ കൈവീശുന്നതും കാണാം. കുട്ടികള്‍ക്ക് മാനസികാഘാതമുള്ളതിന്റെ ലക്ഷണങ്ങളൊന്നും ഇല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടികളില്‍ ചിലര്‍ക്ക് ഇപ്പോഴും ശ്വാസകോശത്തില്‍ അണുബാധയുണ്ട്.

ഏഴു ദിവസത്തിനു ശേഷം മാത്രമേ കുട്ടികള്‍ ആശുപത്രി വിടുകയുള്ളൂ എന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വീട്ടിലെത്തിയാലും ഒരു മാസത്തോളം വിശ്രമം ആവശ്യമാണെന്നും ആശുപത്രി ഡയറക്ടര്‍ പറഞ്ഞു. 17 ദിവസത്തോളം ഗുഹയില്‍ കഴിഞ്ഞ കുട്ടികള്‍ക്ക് രണ്ടു കിലോയോളം ഭാരം കുറഞ്ഞിട്ടുണ്ട്. കുട്ടികളോടു സംസാരിക്കാന്‍ മാതാപിതാക്കളെയും അനുവദിച്ചിരുന്നു. എട്ടു പേരുടെ മാതാപിതാക്കള്‍ക്കാണ് അനുമതി നല്‍കിയത്.


First published: July 12, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...