• HOME
  • »
  • NEWS
  • »
  • world
  • »
  • Fitness Influencer | ശരീരഭാരം അമിതമായി കുറച്ചത് പണിയായി; അവയവത്തകരാർ മൂലം പ്രശസ്ത ഫിറ്റ്നസ് ഇൻഫ്ലുവൻസർ ആശുപത്രിയിൽ

Fitness Influencer | ശരീരഭാരം അമിതമായി കുറച്ചത് പണിയായി; അവയവത്തകരാർ മൂലം പ്രശസ്ത ഫിറ്റ്നസ് ഇൻഫ്ലുവൻസർ ആശുപത്രിയിൽ

ശരീരത്തിലെ അവയവങ്ങൾ പ്രവർത്തന രഹിതമാകാൻ തുടങ്ങിയതിനെത്തുടർന്ന് ലെക്സിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു

  • Share this:
    രണ്ട് വർഷത്തിനുള്ളിൽ 141 കിലോ ഗ്രാം കുറച്ച് ലോകം മുഴുവനുള്ള ജനങ്ങൾക്ക് പ്രചോദനമായി മാറിയ ലെക്സി റീഡിന്റെ (Lexi Reed) ആരോഗ്യനില വഷളായതായി റിപ്പോർട്ട്. ഫിറ്റ്നസ് ഇൻഫ്ലുവൻസർ (fitness influencer) ആയിരുന്ന ലെക്സി റീഡിന്റെ ശരീരഭാരം അമിതമായി കുറഞ്ഞത് തന്നെയാണ് ആരോഗ്യനില വഷളാകാൻ കാരണം. ശരീരത്തിലെ അവയവങ്ങൾ പ്രവർത്തന രഹിതമാകാൻ തുടങ്ങിയതിനെത്തുടർന്ന് ലെക്സിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ഇപ്പോൾ ഇവർക്ക് ഡയാലിസിസ് (Dialysis) ചെയ്തുകൊണ്ടിരിക്കുകയാണ്.

    ദാരുണമായ ഈ വാർത്ത ഭർത്താവ് ഡാനിയാണ് (Danny) ഇൻസ്റ്റാഗ്രാമിലൂടെ (Instagram) ഷെയർ (share) ചെയ്തത്. ലെക്സിയുടെ അവസ്ഥ ഒരു ചെറിയ കുറിപ്പിലൂടെ വിശദീകരിക്കുകയും മെഡിക്കൽ ഉപകരണളുടെ സഹായത്തോടെ ലെക്സി ആശുപത്രി കിടക്കയിൽ അബോധാവസ്ഥയിൽ കിടക്കുന്ന ഒരു ചിത്രവും ഡാനി പോസ്റ്റ് ചെയ്തു.

    ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് തന്നെ ലെക്സിക്ക് ഇടയ്ക്കിടെ ക്ഷീണം അനുഭവപ്പെട്ടിരുന്നു. ഭക്ഷണം കഴിക്കാൻ സാധിച്ചിരുന്നില്ലെന്നും കുറിപ്പിൽ ഡാനി പങ്കിട്ടു. ലെക്സിയുടെ ആരോഗ്യനില വഷളാകുന്നതായി തോന്നിയതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും ഡാനി പറഞ്ഞു. തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.

    Also Read-Hunting | കരടിയെ വേട്ടയാടുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ സഹോദരൻ മരിച്ചു; സ്വയം വെടിയുതിർത്ത് യുവാവ് ജീവനൊടുക്കി

    തുടർന്ന് ഡോക്ടർമാർ ലെക്സിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയും അവരുടെ അവയവങ്ങൾ തകരാറിലാകാൻ തുടങ്ങിയതായി ഡാനിയെ അറിയിക്കുകയും ചെയ്തു. "ആശുപത്രിയിൽ കൊണ്ടുവരാൻ താമസിച്ചിരുന്നെങ്കിൽ ജീവൻ തന്നെ നഷ്ടപ്പെടാൻ സാധ്യതയുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു," ഡാനി പോസ്റ്റിൽ കുറിച്ചു. ലെക്സിയ്ക്ക് ഇപ്പോൾ ഡയാലിസിസ് ചെയ്യുന്നുണ്ടെന്നും അതിനാൽ നടക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലെക്സിയുടെ ചികിത്സയ്ക്കായി ആരോഗ്യ ഇൻഷുറൻസ് ഇല്ലെന്നും ഡാനി ഇപ്പോൾ ലെക്സിയുടെ ചികിത്സയ്ക്കായി ആളുകളിൽ നിന്ന് ധനസഹായം തേടുന്നതായും ഡെയ്ലി മെയിൽ റിപ്പോർട്ട് വ്യക്തമാക്കുന്നു.

    Also Read-Macron - Putin Meeting | DNA മോഷ്ടിക്കുമോയെന്ന് ഭയം; റഷ്യയിൽ കോവിഡ് പരിശോധന നിരസിച്ച് ഇമ്മാനുവൽ മാക്രോൺ

    യുഎസിലെ ഇന്ത്യാനയിൽ നിന്നുള്ള പ്രശസ്ത ഫിറ്റ്നസ് ഇൻഫ്ലുവൻസറാണ് ലെക്സി റീഡ്. തന്റെ ശരീരഭാരം കുറയ്ക്കുന്ന അവിശ്വസനീയമായ വീഡിയോ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്താണ് ഇവർ പ്രശസ്തയായത്. 31 കാരിയായ ലെക്സിക്ക് 217 കിലോ ഗ്രാം ഭാരം ഉണ്ടായിരുന്നു. രണ്ട് വർഷത്തെ ശ്രമത്തിന് ശേഷം വെറും 78 കിലോയായി ഇവരുടെ ശരീര ഭാരം കുറഞ്ഞു. ഭർത്താവ് ഡാനിയും ലെക്സിയുടെ ഫിറ്റ്നസ് യാത്രയിൽ എല്ലാ വിധ പിന്തുണയുമായി കൂടെ ഉണ്ടായിരുന്നു. ശരീരഭാരം ഗണ്യമായി കുറഞ്ഞപ്പോൾ ലെക്സിയുടെ ചർമ്മം തൂങ്ങിക്കിടന്നു. പിന്നീട് അവളുടെ ശരീരത്തിൽ നിന്ന് അധിക ചർമ്മം നീക്കം ചെയ്യാൻ ഒൻപത് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു.

    ഡാനിയും ലെക്സിയെപ്പോലെ ഇത്തരം ഒരു പരിവർത്തനത്തിന് വിധേയനായ വ്യക്തി ആയിരുന്നു. 94 കിലോ ആയിരുന്ന തന്റെ ഭാരത്തിൽ നിന്ന് 43 കിലോയായി കുറച്ചാണ് ഡാനി മാതൃകയായത്.
    Published by:Jayesh Krishnan
    First published: