ധാക്ക: ബംഗ്ലാദേശില്‍(Bangladesh) ചരക്കുകപ്പല്‍(Cargo) യാത്രാബോട്ടില്‍ ഇടിച്ച് അഞ്ചുപേര്‍ മരിച്ചു(Dead). തലസ്ഥാനമായ ധാക്കയ്ക്ക് സമീപം ഷിതലക്ഷ്യ നദിയില്‍ ഞായറാഴ്ചയാണ് സമീപം. രൂപ്ഷി-9 എന്ന ചരക്കു കപ്പലാണ് എംവി അഫ്സറുദ്ദീന്‍ എന്ന ബോട്ടില്‍ ഇടിച്ചത്. നിറയെ യാത്രക്കാരുണ്ടായിരുന്ന ബോട്ടിലേക്ക് കപ്പല്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ യാത്രാകപ്പല്‍ മുങ്ങി നിരവധി പേരെ കാണാതായി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കപ്പല്‍ ബോട്ടിലിടിച്ച് മൂന്നോട്ടുനീങ്ങുകയും ബോട്ട് മുങ്ങിതാഴുകയുമായിരുന്നു. ഇതിനിടെ ജീവന്‍രക്ഷിക്കാന്‍ ചിലര്‍ ബോട്ടില്‍നിന്ന് നദിയിലേക്ക് ചാടുന്നുമുണ്ട്.
ബോട്ട് പൂര്‍ണമായും മുങ്ങിയതിനു ശേഷമാണ് കപ്പല്‍ നില്‍ക്കുന്നത്. സമീപത്തെ ബോട്ടിലുണ്ടായിരുന്നവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ബോട്ടിനെ ഇടിച്ചകാര്യം കപ്പലിലുള്ളവരെ അറിയിക്കാന്‍ ശബ്ദമുണ്ടാക്കുന്നുമുണ്ട്.
അപകടത്തില്‍ ഒരു പുരുഷന്റെയും മൂന്ന് സ്ത്രീകളുടെയും ഒരു കുഞ്ഞിന്റെയും മൃതദേഹം കണ്ടെടുത്തതായി ഞായറാഴ്ച ബംഗ്ലാദേശ് പോലീസ് അറിയിച്ചു. ബോട്ടില്‍ അറുപതിലധികം യാത്രക്കാരുണ്ടായിരുന്നെന്നും ഇതില്‍ 22 പേര് നീന്തിരക്ഷപ്പെട്ടെന്നും വാര്‍ത്ത ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.