ടൊറന്റോ: കാനഡയിൽ (Canada) ടൊറന്റോ ഒന്റാറിയോയിൽ (Ontario) വാഹനാപകടത്തില്‍ (Road Accident) അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ (Indian Students) മരിച്ചു. പഞ്ചാബ് സ്വദേശികളായ ഹർപ്രീദ് സിങ് (24), ജസ്പീന്ദർ സിങ് (21), കരൺപാൽ സിങ് (22), മോഹിത് ചൗഹാൻ (23), പവൻ കുമാർ (23) എന്നിവരാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റതായും കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണർ അജയ് ബിസാരിയ അറിയിച്ചു. മോൻട്രിയലിലും ഗ്രേറ്റർ ടൊറന്റോ പ്രദേശങ്ങളിൽ പഠിക്കുന്നവരാണ് ഇവർ.
ഇന്നലെ പുലര്‍ച്ചെ 3.45ഓടെയാണ് അപകടമുണ്ടായത്. ഹൈവേ 401ൽ, ഇവർ സഞ്ചരിച്ചിരുന്ന വാൻ ട്രാക്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്. ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
Heart-breaking tragedy in Canada: 5 Indians students passed away in an auto accident near Toronto on Saturday. Two others in hospital. Deepest condolences to the families of the victims. @IndiainToronto team in touch with friends of the victims for assistance. @MEAIndia
''ഹൃദയഭേദകമായ ദുരന്തമാണ് കാനഡയിൽ സംഭവിച്ചത്. ടൊറന്റോയ്ക്ക് സമീപം ശനിയാഴ്ച നടന്ന വാഹനാപകടത്തിൽ അഞ്ച് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു. രണ്ട് പേർ ആശുപത്രിയിലാണ്. അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. @ടൊറന്റോയിലെ ഇന്ത്യൻ സംഘം അപകടത്തിൽ മരണമടഞ്ഞവരുടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും ബന്ധപ്പെട്ടുവരികയാണ്''- ഇന്ത്യ ഹൈക്കമ്മീഷണർ അജയ് ബിസാരിയ ട്വീറ്റ് ചെയ്തു.
English Summary: Five Indian students were killed in a road accident in Canada after the passenger van they were travelling in collided with a tractor-trailer on the Ontario highway on Saturday, Indian High Commissioner to Canada Ajay Bisaria said on Monday. Taking to Twitter, the Indian envoy expressed his condolences to the families of the students and said the Indian embassy in Toronto is providing all possible help to the friends of the victims.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.