വാഷിങ്ടൺ: ഇരുപതുവർഷത്തിനുള്ളിൽ ചൈനയിൽനിന്ന് പൊട്ടിപ്പുറപ്പെട്ട് ലോകത്ത് വ്യാപിച്ചത് അഞ്ച് പകർച്ചവ്യാധികളെന്നും ഇനിയതിന് അവസാനം വേണമെന്നും അമേരിക്ക. ഇതിനെതിരേ ലോകത്തെ ജനങ്ങൾ ഉണരുകയും ചൈനയിൽനിന്നുള്ള പകർച്ചവ്യാധികൾ ഇനിയും സഹിക്കാനാവില്ലെന്ന് വിളിച്ചുപറയാൻ പോകുകയുമാണെന്നും യു എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒബ്രിയാൻ പറഞ്ഞു.
“കോവിഡ് വൈറസ് വന്നത് വുഹാനിൽനിന്നാണെന്ന് ഞങ്ങൾക്കറിയാം. അവിടത്തെ പരീക്ഷണശാലയോ മാർക്കറ്റോ ആണ് വൈറസിന്റെ ഉറവിടമെന്നതിന് സാഹചര്യത്തെളിവുകളുണ്ടെന്നാണ് ഞാൻ കരുതുന്നത്. രണ്ടായാലും അത് ചൈനയിൽനിന്നുതന്നെയാണ്''- അദ്ദേഹം പറഞ്ഞു.
"20 വർഷത്തിനിടെ അഞ്ച് പകർച്ചവ്യാധികളാണ് ചൈനയിൽനിന്ന് വന്നത്. സാർസ്, പക്ഷിപ്പനി, പന്നിപ്പനി ഇപ്പോ കോവിഡ് 19 ഉം. ഇനിയും എങ്ങനെയാണ് ചൈനകാരണം പൊതുജനാരോഗ്യത്തിനുണ്ടാകുന്ന മാരകമായ ആഘാതങ്ങൾ ലോകം കണ്ടില്ലെന്ന് നടിക്കുക. ഏതെങ്കിലും ഒരുഘട്ടത്തിൽ ഇതിന് അവസാനം കണ്ടെത്തിയേ തീരൂ. ചൈനയിലേക്ക് ആരോഗ്യവിദഗ്ധരെ അയക്കാമെന്ന് യുഎസ് വാഗ്ദാനം നൽകിയതാണ്. പക്ഷേ അവരത് നിരസിച്ചു” -ഒബ്രിയാൻ പറഞ്ഞു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.