HOME » NEWS » World »

കൊറോണ ജീവനക്കാരെ വീട്ടിലിരുത്തി; ആ കുറവ് നികത്താൻ റോബോട്ടുകളെ ജോലിക്കെടുത്ത് അമേരിക്കൻ റസ്റ്റോറന്റ്

റോബോട്ടുകൾ ആവുമ്പോൾ കോവിഡ് പരത്തുമെന്ന ഭീതിയും വേണ്ട, റീചാർജ് ചെയ്യാനല്ലാതെ വിശ്രമിക്കുകയുമില്ല!

News18 Malayalam | news18
Updated: April 21, 2021, 3:45 PM IST
കൊറോണ ജീവനക്കാരെ വീട്ടിലിരുത്തി; ആ കുറവ് നികത്താൻ റോബോട്ടുകളെ ജോലിക്കെടുത്ത് അമേരിക്കൻ റസ്റ്റോറന്റ്
Restaurant
  • News18
  • Last Updated: April 21, 2021, 3:45 PM IST
  • Share this:
കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് റസ്റ്റോറന്റുകളിലും ഭക്ഷണ വ്യവസായ രംഗത്തും ഉണ്ടായ ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ നൂതനമായ പരിഹാരവുമായി റസ്റ്റോറന്റ് ഉടമകൾ. യു എസിലെ ഫ്ലോറിഡ എന്ന സംസ്ഥാനത്തെ ഒരു റസ്റ്റോറന്റ് ഭക്ഷണം വിതരണം ചെയ്യാനും സാമൂഹ്യ അകലം പാലിച്ചുകൊണ്ട് മറ്റു പ്രധാന ജോലികൾ ചെയ്യാനും നിയമിച്ചത് മൂന്ന് റോബോട്ടുകളെയാണ്. ഈ ഹൈടെക്ക് ജീവനക്കാർ ഇരിപ്പിടങ്ങൾ ക്രമീകരിക്കാനും സഹായിക്കുന്നുണ്ടെന്ന് ഒരു പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ഫ്ലോറിഡയിൽ ഹോളിവുഡിലെ മിസ്റ്റർ ക്യൂ ക്രാബ്ഹൗസ് ആണ് ഇത്തരത്തിൽ മൂന്ന് റോബോട്ടുകളെ ദൈനംദിന ജോലികൾക്കായി ഉപയോഗിക്കുന്നത്. മറ്റു ജീവനക്കാരുടെ ഷിഫ്റ്റുകൾ പൂർത്തിയാക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്നാണ് റോബോട്ടുകളുടെ സഹായം തേടിയത്. സാധാരണ മനുഷ്യർ ചെയ്യുന്ന ജോലികൾ തന്നെയാണ് റോബോട്ടുകൾക്കും നൽകിയിട്ടുള്ളത്. ഈ സീ-ഫുഡ് റസ്റ്റോറന്റിന്റെ ഉടമ ജോയ് വാങ് 30,000 ഡോളറാണ് ഈ റോബോട്ടുകൾക്ക് വേണ്ടി ചെലവഴിച്ചത്.

We’ve got 3 new friends in store now helping us delivering the delicious food to you! Come check it out today!...

Posted by Mr. Q Crab House Hollywood on Sunday, 11 April 2021


റോബോട്ടുകളുടെ തലയ്ക്ക് മുകളിലായി ഘടിപ്പിച്ചിട്ടുള്ള ടച്ച് സ്‌ക്രീനിൽ റസ്റ്റോറന്റിലെ വിഭവങ്ങളുടെ മെനു കാണാൻ കഴിയും. പീനട്ട് എന്നാണ് റോബോട്ടുകളിൽ ഒന്നിന്റെ പേര്. അതിന് 4 അടി ഉയരമുണ്ട്.

They couldn’t find human employees. So this South Florida restaurant hired robot servers https://t.co/caw6q4Rt5o pic.twitter.com/vf0Zod6ZZlതങ്ങളുടെ ഡിജിറ്റൽ കണ്ണുകൾ ചിമ്മിക്കൊണ്ടാണ് റോബോട്ടുകൾ ഉപഭോക്താക്കളെ സ്വാഗതം ചെയ്യാറുള്ളത്. തുടർന്ന് അവർക്ക് ഇരിപ്പിടങ്ങൾ ക്രമീകരിക്കാൻ സഹായിക്കുന്ന റോബോട്ടുകൾ, മനുഷ്യരായ ജീവനക്കാർ ഓർഡർ സ്വീകരിച്ചതിനു ശേഷം ഭക്ഷണം വിതരണം ചെയ്യുകയും ചെയ്യുന്നു. അവർക്ക് 'ഹാപ്പി ബർത്ത്ഡേ', 'മെറി ക്രിസ്മസ്' എന്നീ വാചകങ്ങൾ നാല് ഭാഷകളിൽ പാടാനും കഴിയും.

COVID 19 | ശനി ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ നിയന്ത്രണം; ശനിയാഴ്ച സർക്കാർ സ്ഥാപനങ്ങൾ അടക്കം അവധി

മഹാമാരിയെ തുടർന്ന് നിരവധി ജീവനക്കാർ വീട്ടിലിരിക്കാനും തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ നേടാനുമാണ് മുൻഗണന നൽകുന്നതെന്ന് റസ്റ്റോറന്റ് ഉടമ ജോയ് വാങ് പറയുന്നു. ജീവനക്കാരുടെ കുറവ് സൃഷ്‌ടിച്ച പ്രതിസന്ധി മൂലം യു എസ് എയിലെ നിരവധി ഫുഡ് ചെയിനുകൾ പൂർണമായ ഓട്ടോമേഷനിലേക്ക് കടക്കുകയാണ്. പിസ ഡെലിവറിയാണ് ഈ ശ്രമങ്ങൾ പ്രധാനമായും നടക്കുന്ന മേഖല.

ഹൂസ്റ്റൺ എന്ന പ്രദേശത്ത് റോബോട്ടുകളെ ഉപയോഗിച്ച് പിസ ഡെലിവറി നടത്താനുള്ള ഒരു പൈലറ്റ് പദ്ധതി ഡോമിനോസ് പിസ പ്രഖ്യാപിച്ചിരുന്നു. ഡ്രൈവറില്ലാത്ത ഒരു ഓട്ടോണമസ് കാർ പിസ വിതരണം ചെയ്യുമെന്നും ഓർഡറുകൾ വഹിക്കുന്ന റോബോട്ടുകളിൽ ഘടിപ്പിച്ചിട്ടുള്ള ടച്ച് സ്‌ക്രീനിൽ ഒരു യൂണിക് പിൻ നൽകുന്നതിലൂടെ വാഹനത്തിന്റെ വാതിൽ തുറന്ന് തങ്ങളുടെ പിസ ഉപഭോക്താക്കൾക്ക് കൈപ്പറ്റാൻ കഴിയുന്ന വിധത്തിലാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്നും കമ്പനി അറിയിച്ചതായി സി എൻ ബി സി റിപ്പോർട്ട് ചെയ്യുന്നു.

എന്തായാലും മിസ്റ്റർ ക്യൂ ക്രാബ്ഹൗസിലെ മനുഷ്യ തൊഴിലാളികൾക്ക് തങ്ങളുടെ സഹപ്രവർത്തകരായ റോബോട്ടുകളെ വളരെയധികം ഇഷ്ടപ്പെട്ടിട്ടുണ്ട്. റോബോട്ടുകൾ ആവുമ്പോൾ കോവിഡ് പരത്തുമെന്ന ഭീതിയും വേണ്ട, റീചാർജ് ചെയ്യാനല്ലാതെ വിശ്രമിക്കുകയുമില്ല!
Published by: Joys Joy
First published: April 21, 2021, 3:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories