• HOME
  • »
  • NEWS
  • »
  • world
  • »
  • അറിഞ്ഞുകൊണ്ട് എച്ച് ഐവി പരത്തിയ ആൾക്ക് പത്തു വർഷം തടവ്

അറിഞ്ഞുകൊണ്ട് എച്ച് ഐവി പരത്തിയ ആൾക്ക് പത്തു വർഷം തടവ്

അന്വേഷണ ഉദ്യോഗസ്ഥരോട് സെപ്തംബർ 2016 മുതൽ താൻ എച്ച് ഐ വി ബാധിതനാണെന്ന് ബോഡിഫോർഡ് സമ്മതിച്ചു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ഫ്ലോറിഡ: മറ്റുള്ളവർക്ക് അറിവോടു കൂടി എച്ച് ഐ വി പരത്തിയ ആൾക്ക് പത്തുവർഷം തടവ്. ഫ്ലോറിഡ സ്വദേശിയായ ആൾക്കാണ് 10 വർഷം വിധിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് 27 വയസുള്ള റഷീം ഇകെ ബോഡിഫോർഡിനാണ് പത്തുവർഷത്തെ തടവുശിക്ഷ വിധിച്ചത്.

    നേരത്തെ, തനിക്ക് എച്ച് ഐ വിയാണെന്ന് അറിയിക്കാതെ മറ്റൊരാളുമായി ഇയാൾ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നു. 2016 സെപ്തംബർ മുതൽ 2017 ഒക്ടോബർ വരെ രണ്ട് സ്ത്രീകളുമായി ഇയാൾ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നു. എന്നാൽ, തന്‍റെ ആരോഗ്യസ്ഥിതിയെ പറ്റി ഇയാൾ ഇവരോട് കള്ളം പറഞ്ഞിരുന്നു.

    2017ലാണ് ഇതിൽ ഒരു സ്ത്രീ പരിശോധനയിൽ തനിക്ക് എച്ച് ഐ വി ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. ഇവരുടെ അവസാനത്തെ ലൈംഗികപങ്കാളി ബോഡിഫോർഡ് ആയിരുന്നു. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരോട് സെപ്തംബർ 2016 മുതൽ താൻ എച്ച് ഐ വി ബാധിതനാണെന്ന് ബോഡിഫോർഡ് സമ്മതിച്ചു.

    First published: