• HOME
  • »
  • NEWS
  • »
  • world
  • »
  • ഗെയിമിനെ ചൊല്ലി തർക്കം; മകനോട് വഴക്കിട്ട് പ്ലേസ്റ്റേഷൻ 4 കൺസോൾ വെടിവെച്ചു തകർത്ത രണ്ടാനച്ഛൻ അറസ്റ്റിൽ

ഗെയിമിനെ ചൊല്ലി തർക്കം; മകനോട് വഴക്കിട്ട് പ്ലേസ്റ്റേഷൻ 4 കൺസോൾ വെടിവെച്ചു തകർത്ത രണ്ടാനച്ഛൻ അറസ്റ്റിൽ

പ്ലേസ്റ്റേഷൻ 4 കൺസോളിലേക്ക് വെടിവയ്ക്കുന്നതിന് മുമ്പ് ബൈറോൺ തോക്കിന്റെ അടിഭാ​ഗം ഉപയോ​ഗിച്ച് അത് അടിച്ച് തകർക്കാൻ ശ്രമിച്ചതായും മകൻ പറഞ്ഞു

  • Share this:
ഫ്ളോറിഡയിൽ (Florida) പ്രായപൂർത്തിയാകാത്ത മകനുമായി (stepson) വഴക്കിട്ട് പ്ലേസ്റ്റേഷൻ 4 കൺസോൾ (Playstation 4 Console) വെടിവെച്ചു തകർക്കാൻ ശ്രമിച്ച രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. ആൾട്ടമോണ്ടെ സ്പ്രിംഗ്സിൽ നിന്നുള്ള ബൈറോൺ ഹെയ്‌ൻസ് ( Byron Haynes) എന്ന വ്യക്തിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം നടന്നത്.

മകനുമായുള്ള (ഭാര്യയുടെ മുൻ ഭർത്താവിലുള്ള മകൻ) തർക്കത്തിനിടെ കുപിതനായ ബൈറോൺ പെട്ടെന്ന് തോക്ക് എടുത്ത് വെടിവെയ്ക്കുകയായിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. കൊല്ലാൻ ഉദ്ദേശമില്ലാതെ മാരകായുധം ഉപയോഗിച്ച് ആക്രമണം നടത്തുക, താമസസ്ഥലത്ത് ആയുധം ഉപയോഗിച്ച് വെടിയുതിർക്കുക, ദേഹോപദ്രവം ചെയ്തില്ലെങ്കിലും കുട്ടികളെ അവഗണിക്കുക എന്നീ കുറ്റങ്ങളാണ് 41 കാരനായ ബൈറോൺ ഹെയ്‌ൻസിന് മേൽ ചുമത്തിയിരിക്കുന്നത്.

അതേസമയം രണ്ടാനച്ഛന്റെയും തന്റെയും പ്ലേസ്റ്റേഷൻ അക്കൗണ്ടുകൾ വ്യത്യസ്തമാണെന്ന് വളർത്തു മകൻ പറഞ്ഞതായി ക്ലിക്ക് ഒർലാൻഡോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവർ തമ്മിലുള്ള തർക്കത്തിൽ ഇടപെടാൻ ശ്രമിച്ച സഹോദരിയോട് ബൈറോൺ ആക്രോശിച്ചിരുന്നുവെന്നും മകൻ പോലീസിനോട് പറഞ്ഞു.

തർക്കം തുടങ്ങിയതിന് ശേഷം, ബൈറോൺ തന്റെ കിടപ്പുമുറിയിലേക്ക് പോയി തോക്ക് എടുത്തു കൊണ്ട് വരികയായിരുന്നു എന്ന് മകൻ വ്യക്തമാക്കി. പ്ലേസ്റ്റേഷൻ 4 കൺസോളിലേക്ക് വെടിവയ്ക്കുന്നതിന് മുമ്പ് ബൈറോൺ തോക്കിന്റെ അടിഭാ​ഗം ഉപയോ​ഗിച്ച് അത് അടിച്ച് തകർക്കാൻ ശ്രമിച്ചതായും മകൻ പറഞ്ഞു. ബൈറൺ തോക്ക് തനിക്ക് നേരെ ചൂണ്ടിയതായും മകൻ പറഞ്ഞു. കളി അവസാനിപ്പിച്ച് മുറിയിൽ നിന്ന് പുറത്തുകടക്കാൻ അച്ഛൻ തന്നോട് ആക്രോശിച്ചിരുന്നതായും പ്രായപൂർത്തിയാകാത്ത മകൻ പറഞ്ഞു. അപ്പോഴാണ് കുട്ടി അമ്മയെ വിളിച്ച് തന്നെ അവരുടെ താമസസ്ഥലത്തേയ്ക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടത്.

എന്നാൽ, അന്ന് നടന്ന സംഭവത്തെ കുറിച്ച് ബൈറോൺ നൽകുന്നത് ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു വിവരണമാണ്. പ്ലേസ്റ്റേഷൻ 4 കൺസോളിൽ അടിക്കുന്നതിനിടെ അബദ്ധത്തിൽ തോക്കിൽ നിന്ന് വെടി പൊട്ടിയതാണെന്നാണ് ബൈറൺ നൽകുന്ന വിശദീകരണം എന്ന് പോലീസ് പറഞ്ഞു. താൻ ഒരിക്കലും മകന് നേരെ തോക്ക് ചൂണ്ടിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു.

അതേസമയം, ഫ്ലോറിഡയിൽ ഇത്തരത്തിലുള്ള സംഭവം ഇതാദ്യമായല്ല. തർക്കത്തിനിടെ ഒരാൾ മറ്റുള്ളവരുടെ നേരെ ആയുധങ്ങൾ പ്രയോ​ഗിച്ച സംഭവം ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. അടുത്തിടെ, സമാനമായ മറ്റൊരു സംഭവത്തിൽ നാലുവയസ്സുകാരി ഉൾപ്പെടെ നാലുപേരെ കൊലപ്പെടുത്തിയതിന് 23കാരൻ അറസ്റ്റിലായിരുന്നു. ഈ സംഭവത്തിൽ അഞ്ചാമതൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വീട്ടിലെ മറ്റ് കുട്ടികൾ അവരുടെ പുതപ്പിനടിയിൽ ഒളിച്ചിരുന്ന് രക്ഷപ്പെടുകയായിരുന്നു. വഴക്കിനെ തുടർന്ന് പുലർച്ചെ 4 മണിയോടെയാണ് ഷാവൽ ജോർദാൻ ജോൺസ് കാമുകിക്കും കുടുംബത്തിനും നേരെ വെടിയുതിർത്തത്. വെടിവെയ്പ്പിൽ കാമുകിയുടെ അമ്മയും ഇളയ മരുമകളും ഉൾപ്പെടെ കൊല്ലപ്പെട്ടു. പരിക്കേറ്റവരിൽ ഒരാൾക്ക് അവിടെ നിന്നും രക്ഷപെടാൻ കഴിഞ്ഞു. അയാൾ അയൽവാസിയുടെ വീട്ടിൽ എത്തി എമർജൻസി സർവീസുകളെ വിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മറ്റുള്ളവരെ വെടിവെച്ചുവീഴ്ത്തിയതിന് ശേഷം ഷാവെൽ സ്വയം വെടിവെയ്ക്കാനും ശ്രമം നടത്തിയിരുന്നു. എന്നാൽ, അയാളുടെ തലയ്ക്ക് മുറിവേൽക്കുക മാത്രമാണ് ചെയ്തത് അതിനാൽ അയാൾ രക്ഷപ്പെട്ടുവെന്നാണ് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തത്.
Published by:Anuraj GR
First published: