നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • 'പൊറോട്ടയും ബീഫും' ജർമനിയിലും തർക്കവിഷയം; പരിഹരിച്ചത് ഇന്ത്യൻ കോൺസുലേറ്റിന്‍റെ ഇടപെടലെന്ന് കേരളസമാജം

  'പൊറോട്ടയും ബീഫും' ജർമനിയിലും തർക്കവിഷയം; പരിഹരിച്ചത് ഇന്ത്യൻ കോൺസുലേറ്റിന്‍റെ ഇടപെടലെന്ന് കേരളസമാജം

  ഓഗസ്റ്റ് 31ന് ആയിരുന്നു ഫ്രാങ്ക്ഫർട്ട് കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ഇന്ത്യൻ ഫെസ്റ്റ് സംഘടിപ്പിച്ചത്.

  • News18
  • Last Updated :
  • Share this:
   ഫ്രാങ്ക്ഫർട്ട് (ജർമനി): പൊറോട്ടയെയും ബീഫിനെയും ചൊല്ലി ജർമ്മനിയിലെ ഫ്രാങ്ക് ഫർട്ട് ഇന്ത്യൻ ഫെസ്റ്റിലും തർക്കം. ഓഗസ്റ്റ് 31ന് ഫ്രാങ്ക് ഫർട്ടിൽ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഇന്ത്യൻ ഫെസ്റ്റിലാണ് ഫ്രാങ്ക് ഫർട്ട് കേരളസമാജം തയ്യാറാക്കിയ ഭക്ഷണത്തിനെച്ചൊല്ലി തർക്കം ഉണ്ടായത്. അതേസമയം, ഇത് സംബന്ധിച്ച് ഓൺലൈൻ, സോഷ്യൽ മീഡിയയിൽ നിരവധി വ്യാജവാർത്തകൾ പ്രചരിക്കുന്നുണ്ടെന്ന് കാണിച്ച് കേരളസമാജം ഫ്രാങ്ക്ഫർട്ട് ഫേസ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തു.

   ഓഗസ്റ്റ് 31ന് ആയിരുന്നു ഫ്രാങ്ക്ഫർട്ട് കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ  ഇന്ത്യൻ ഫെസ്റ്റ് സംഘടിപ്പിച്ചത്. എല്ലാ ഇന്ത്യൻ സംഘടനകളോടും ഓരോ സംസ്ഥാനത്തിന്‍റെയും പൊതുവായ വിഭവങ്ങൾ അവതരിപ്പിക്കാനാണ് ആവശ്യപ്പെട്ടത്. ഇത് അനുസരിച്ച് കേരള സമാജം ഫ്രാങ്ക് ഫർട്ട് ഇടിയപ്പം - ചിക്കൻ കറി, ഇഡ്ഡലി - സാമ്പാർ, പൊറോട്ട - ബീഫ് കറി, കൊത്തു പൊറോട്ട, വട, പരിപ്പുവട എന്നീ ഭക്ഷണങ്ങളായിരുന്നു തയ്യാറാക്കിയത്. എന്നാൽ, പരിപാടി നടക്കുന്ന സമയത്ത് നിക്ഷിപ്ത താത്പര്യമുള്ള ചില ആളുകൾ എത്തുകയും ഈ ഭക്ഷണത്തിൽ എതിർപ്പ് പ്രകടിപ്പിക്കുകയും ബഹളം ഉണ്ടാക്കുകയും ചെയ്തു. ഇതിനെ തുടർന്ന്, ഫ്രാങ്ക് ഫർട്ട് കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ മെനു നവീകരിക്കാൻ ആവശ്യപ്പെടുകയും അതുകൊണ്ട് തന്നെ മറ്റ് സംഭവങ്ങളൊന്നുമില്ലാതെ പരിപാടി നടക്കുകയും ചെയ്തു.

   ഇന്ത്യൻ ഫെസ്റ്റിനായി തയ്യാറെടുക്കുമ്പോൾ, എല്ലാ ഇന്ത്യൻ സംഘടനകളോടും ഓരോ സംസ്ഥാനത്തിന്‍റെയും പൊതുവായ വിഭവങ്ങൾ അവതരിപ്പിക്കാൻ വ്യക്തമായി ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ ആൽക്കഹോളിന് നിയന്ത്രണം ഉണ്ടായിരുന്നെന്നും കേരളസമാജം വ്യക്തമാക്കി. ഈ നിർദ്ദേശങ്ങൾ അനുസരിച്ച് കേരളസമാജം ഫ്രാങ്ക്ഫർട്ട് കേരളത്തിന്‍റെയും അവിടുത്തെ ജനങ്ങളുടെയും പൊതുഭക്ഷണ താൽപ്പര്യങ്ങളെ അടിസ്ഥാനമാക്കി മെനു തയ്യാറാക്കിയിരുന്നു. എന്നാൽ, നിക്ഷിപ്ത താത്പര്യമുള്ള ചില ആളുകൾ ഈ ഭക്ഷണത്തിൽ എതിർപ്പ് പ്രകടിപ്പിക്കുകയും പരിപാടിയുടെ സമയത്ത് ബഹളം ഉണ്ടാക്കുകയും ചെയ്തു. തുടർന്ന്, സിജിഐ ഫ്രാങ്ക് ഫർട്ട് മെനു നവീകരിക്കാൻ ആവശ്യപ്പെടുകയും അതുകൊണ്ട് തന്നെ മറ്റ് സംഭവങ്ങളൊന്നുമില്ലാതെ പരിപാടി നടക്കുകയും ചെയ്തതായി കേരളസമാജം ഫ്രാങ്ക് ഫർട്ട് അറിയിച്ചു.

   കേരള സമാജം ഫ്രാങ്ക്ഫർട്ടിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്,

   കേരള സമാജം ഫ്രാങ്ക്ഫർട്ടിന്‍റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും പ്രിയ അംഗങ്ങളുമായവരേ,

   ഫ്രാങ്ക്ഫർട്ട് കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ അടുത്തിടെ സംഘടിപ്പിച്ച ഇൻഡ്യൻ ഫെസ്റ്റിൽ കേരള സമാജം ഫ്രാങ്ക്ഫർട്ട് തയ്യാറാക്കിയ ഭക്ഷണ മെനു സംബന്ധിച്ച് തെറ്റായ വ്യാഖ്യാനമുണ്ടായിരുന്നു. അതിനിടയിൽ, സോഷ്യൽ, ഓൺലൈൻ മാധ്യമങ്ങളിൽ ധാരാളം വ്യാജ വാർത്തകൾ പ്രചരിക്കുന്നത് ഞങ്ങൾ കാണുന്നു, യഥാർത്ഥ സംഭവം വ്യക്തമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

   ഇന്ത്യൻ ഫെസ്റ്റിനായി തയ്യാറെടുക്കുമ്പോൾ, എല്ലാ ഇന്ത്യൻ സംഘടനകളോടും ഓരോ സംസ്ഥാനത്തിന്‍റെയും പൊതുവായ വിഭവങ്ങൾ അവതരിപ്പിക്കാൻ വ്യക്തമായി ആവശ്യപ്പെട്ടിരുന്നു, എന്നാൽ ആൽക്കഹോളിന് നിയന്ത്രണവും ഉണ്ടായിരുന്നു. ഈ നിർദ്ദേശങ്ങൾ അനുസരിച്ച് ഫ്രാങ്ക്ഫർട്ടിലെ കേരളസമാജം കേരളത്തിന്‍റെയും അവിടുത്തെ ജനങ്ങളുടെയും പൊതുഭക്ഷണ താൽപ്പര്യങ്ങളെ അടിസ്ഥാനമാക്കി മെനു തയ്യാറാക്കിയിരുന്നു. എന്നാൽ, നിക്ഷിപ്ത താത്പര്യമുള്ള ചില ആളുകൾ ഈ ഭക്ഷണത്തിൽ എതിർപ്പ് പ്രകടിപ്പിക്കുകയും പരിപാടിയുടെ സമയത്ത് ബഹളം ഉണ്ടാക്കുകയും ചെയ്തു. തുടർന്ന്, ഫ്രാങ്ക് ഫർട്ട് കോൺസുലേറ്റ് മെനു നവീകരിക്കാൻ ആവശ്യപ്പെടുകയും അതുകൊണ്ട് തന്നെ മറ്റ് സംഭവങ്ങളൊന്നുമില്ലാതെ പരിപാടി നടക്കുകയും ചെയ്തു.

   ഫ്രാങ്ക്ഫർട്ട് കോൺസുലേറ്റ് അഭ്യർത്ഥന പ്രകാരം, ഉത്തരവാദിത്തമുള്ള ഒരു സാംസ്കാരിക സംഘടനയെന്ന നിലയിൽ - സമാധാന സ്നേഹമുള്ള 'ഗോഡ്സ് ഓൺ കൺട്രി'യെ പ്രതിനിധീകരിച്ച് സമാധാനവും ഐക്യവും നിലനിർത്താനും എല്ലാറ്റിനുമുപരിയായി, ഇന്ത്യയുടെ അടിസ്ഥാന മൂല്യമായ നാനാത്വത്തിൽ ഏകത്വം ഉയർത്താനും തീരുമാനിച്ചു.

   അതുകൊണ്ടു തന്നെ , സമാധാനം ആഗ്രഹിക്കുന്ന ഉത്തരവാദിത്തമുള്ള പൌരൻമാർ ഇതു സംബന്ധിച്ചുള്ള വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തണമെന്ന് അപേക്ഷിക്കുന്നു.

   കേരളസമാജം ഫ്രാങ്ക്ഫർട്ട്
   എക്സിക്യുട്ടിവ് കമ്മിറ്റി

   First published: