ഇന്റർഫേസ് /വാർത്ത /World / വനിതാ സൈനികർക്ക് സാനിറ്ററി ഉൽപന്നങ്ങൾ; സുപ്രധാന തീരുമാനവുമായി യുകെ

വനിതാ സൈനികർക്ക് സാനിറ്ററി ഉൽപന്നങ്ങൾ; സുപ്രധാന തീരുമാനവുമായി യുകെ

Image credit: Twitter

Image credit: Twitter

പുതിയ വ്യവസ്ഥ പ്രകാരം സൈനിക ഓപ്പറേഷനുകളിൽ സാനിറ്ററി പാഡുകൾ,അടിവസ്ത്രങ്ങൾ തുടങ്ങിയവ അടങ്ങിയ പ്രൊവിഷൻ ബോക്സും വനിതാ സൈനികർക്കായി ലഭ്യമാക്കും.

  • Share this:

സായുധ സേനയിലെ വനിതകൾക്ക് സാനിറ്ററി ഉൽപന്നങ്ങൾ നൽകാൻ തീരുമാനിച്ച് യു.കെ. സായുധ സേനാ വിഭാഗം മന്ത്രിയായ ജെയിംസ് ഹിപ്പിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇത് ആദ്യമായാണ് വനിതകൾക്ക് സാനിറ്ററി ഉത്പന്നങ്ങൾ നൽകാൻ യു.കെ തീരുമാനിക്കുന്നത്.ആവശ്യമുള്ള സാനിറ്ററി ഉൽപന്നങ്ങൾ വനിതാ സൈനികർ തന്നെ കയ്യിൽ കരുതണമെന്ന വ്യവസ്ഥക്ക് മാറ്റം വരുത്തിക്കൊണ്ടാണ് പുതിയ തീരുമാനം. പഴയ രീതിയെ വിഡ്ഢിത്തം എന്നാണ് മന്ത്രി ജെയിംസ് ഹിപ്പി വിശേഷിപ്പിച്ചത്.

Also Read-Explained| ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരുന്നത് എന്തെല്ലാം? അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

പുതിയ വ്യവസ്ഥ പ്രകാരം സൈനിക ഓപ്പറേഷനുകളിൽ സാനിറ്ററി പാഡുകൾ,അടിവസ്ത്രങ്ങൾ തുടങ്ങിയവ അടങ്ങിയ പ്രൊവിഷൻ ബോക്സും വനിതാ സൈനികർക്കായി ലഭ്യമാക്കും. പ്രൊവിഷൻ ബോക്സ് ഒരു താൽക്കാലിക അടിയന്തര പരിഹാരം ആണെന്ന് പറഞ്ഞ മന്ത്രി സ്റ്റോക്ക് ഓർഡറുകൾ നൽകുമ്പോൾ തന്നെ ഭക്ഷണ സാധനങ്ങളോടൊപ്പം സാനിറ്ററി ഉൽപന്നങ്ങളും ഉൾപ്പെടുത്തും എന്ന് വ്യക്തമാക്കി.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

യു കെ സായുധ സേനാ വിഭാഗത്തിൽ 11 ശതമാനം വനിതകളാണ് ഉള്ളത്. സൈനിക ഓപ്പറേഷനുകളിലേക്ക് പോകുമ്പോൾ പാഡുകൾ ഉൾപ്പടെയുളള സാനിറ്ററി ഉൽപന്നങ്ങൾ ഇവർ കണ്ടെത്തണം എന്ന് ആയിരുന്നു നിലവിൽ ഉണ്ടായിരുന്ന വ്യവസ്ഥ. വിദേശങ്ങളിൽ നിയോഗിച്ചിട്ടുള്ള വനിതാ സൈനികർക്ക് പോലും ഇത് ബാധകം ആയിരുന്നു. ഇക്കാരണത്താൽ വലിയ പ്രയാസങ്ങളും വനിതാ സൈനികർ അനുഭവിച്ചിരുന്നു. പുതിയ തീരുമാന പ്രകാരം ടോയ്ലറ്റ് പേപ്പർ,കീടനാശിനി, സൺസ്ക്രീൻ തുടങ്ങി വ്യക്തിഗത അവശ്യ വസ്തുക്കൾക്ക് ഒപ്പം സാനിറ്ററി ഉൽപന്നങ്ങളും വനിതാ സൈനികർക്ക് ലഭ്യമാക്കും.

Also Read-സ്വിറ്റ്സർലൻഡിൽ ബുർഖ നിരോധിച്ചു, മുഖം മറയ്ക്കുന്നത് കുറ്റകരമായ രാജ്യങ്ങൾ ഇതാ

സൈനികർക്ക് നൽകുന്ന വസ്തുക്കളിൽ സാനിറ്ററി പാഡ് പോലുള്ള വസ്തുക്കൾ ഇത്രയും കാലം നൽകിയില്ല എന്നത് ലജ്ജാകരം ആണെന്ന് മന്ത്രി ജെയിംസ് ഹിപ്പി അഭിപ്രായപ്പെട്ടു. കഠിനമായ ഓപ്പറേഷനുകളിൽ പങ്കെടുക്കുമ്പോൾ പുരുഷ സൈനികർക്ക് അത് തരണം ചെയ്യാൻ ആവശ്യമായ എല്ലാ സാധനങ്ങളും നാം എത്തിച്ച് നൽകുന്നു. വനിതാ സൈനികരെ സംബന്ധിച്ചിടത്തോളം പിരീഡ്സിൽ ഇത്തരം വസ്തുക്കളും പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.

ഒരു മുൻ സൈനിക ഓഫീസർ എന്ന നിലയിൽ കാലിൽ ഉണ്ടാകുന്ന വൃണങ്ങളിൽ നിന്നും രക്ഷ നേടുന്നതിനായി ഫൂട്ട് പൗഡർ കീടങ്ങളെ അകറ്റാൻ കീടനാശിനി, വെയിൽ ഏൽക്കുമ്പോൾ ഉണ്ടാകുന്ന പാടുകൾക്കായി ക്രീം എന്നിങ്ങനെയുള്ള വ്യക്തിഗത ആവശ്യങ്ങൾക്കുള്ള വസ്തുക്കൾ സൈനിക സപ്ലേയിലൂടെ എനിക്ക് ലഭിക്കുമായിരുന്നു. എന്നാൽ അത്ഭുതം എന്ന് പറയട്ടെ സേനയിലെ സ്ത്രീകളുടെ കാര്യം അങ്ങനെ ആയിരുന്നില്ല. അവർക്ക് ഏറ്റവും അത്യാവശ്യം ഉള്ള പീരിഡ്സിനിടയിൽ ഉപയോഗിക്കേണ്ട വസ്തുക്കൾ സൈനിക സപ്ലേയിൽ ഉൾപ്പെടുത്തിയിരുന്നില്ല - പുതിയ പരിഷ്ക്കാരം പ്രഖ്യാപിച്ച് മന്ത്രി വിശദീകരിച്ചു.

പീരിഡ്സിൻ്റെ സമയങ്ങളിൽ ഈ കാരണങ്ങൾ കൊണ്ട് തന്നെ വനിത സൈനികർ അസ്വസ്ഥരായിരിക്കും പുതിയ പരിഷക്കാരം വരുന്നതോടെ അത് മാറും എന്നും ജെയിംസ് ഹിപ്പി പ്രത്യാശ പ്രകടിപ്പിച്ചു. 10 വർഷത്തെ സൈനിക സേവത്തിന് ശേഷം ആണ് ജെയിംസ് ഹിപ്പി രാഷ്ട്രീയത്തിൽ എത്തുന്നത്.

First published:

Tags: Sanitary napkin, Sanitary pad dispensers, Uk