• HOME
  • »
  • NEWS
  • »
  • world
  • »
  • Turkey | വിദേശ പൗരത്വ നിക്ഷേപം: തുക ഉയർത്തി തുർക്കി; ലക്ഷ്യം സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കൽ

Turkey | വിദേശ പൗരത്വ നിക്ഷേപം: തുക ഉയർത്തി തുർക്കി; ലക്ഷ്യം സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കൽ

നിലവിലെ കമ്മി അക്കൗണ്ടിനെ അതിജീവിക്കാൻ ഈ നീക്കം തുർക്കിയെ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്

  • Share this:
    രാജ്യത്തെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനുള്ള ശ്രമങ്ങളുടെ ഭാ​ഗമായി, റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിലൂടെ പൗരത്വം തേടുന്ന വിദേശികളുടെ നിക്ഷേപത്തുക വർധിപ്പിക്കാനൊരുങ്ങി തുർക്കി (Turkey). നിലവിലെ കമ്മി അക്കൗണ്ടിനെ അതിജീവിക്കാൻ ഈ നീക്കം തുർക്കിയെ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.

    ''ജൂൺ 3 വരെ മാത്രമേ നിങ്ങൾക്ക് 250,000 ഡോളർ നിക്ഷേപിച്ച് ടർക്കിഷ് പൗരത്വത്തിന് അപേക്ഷിക്കാൻ കഴിയൂ. ഇസ്താംബൂളിലെ ഏറ്റവും അഭിമാനകരമായ പദ്ധതികളുടെ ഭാ​ഗമായി ടർക്കിഷ് പാസ്‌പോർട്ടും പൗരത്വവും നേടുക'', സർക്കാർ പുറത്തിറക്കിയ പരസ്യത്തിൽ പറഞ്ഞു.

    രാജ്യത്ത് വീടുകളുടെ വില കുതിച്ചുയർന്നത് തുർക്കി പൗരന്മാരെ സാരമായ രീതിയിൽ ബാധിക്കുകയും വ്യാപകമായ വിമർശനങ്ങൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിദേശികൾ പൗരത്വത്തിന് അർഹത നേടുന്നതിന് സ്വത്തിൽ നിക്ഷേപിക്കേണ്ട തുക സർക്കാർ ഉയർത്തിയത്.

    പുതിയ വിജ്‍ഞാപനം അനുസരിച്ച്, കുറഞ്ഞത് 400,000 ഡോളർ മൂല്യമുള്ള റിയൽ എസ്റ്റേറ്റ് സമ്പത്ത് വാങ്ങുന്ന ഏതൊരു വിദേശ പൗരനും തുർക്കി പൗരത്വം ലഭിക്കും. മുൻപ് ഈ തുക 250,000 ഡോളർ ആയിരുന്നു. പണം ഒരു തുർക്കി ബാങ്കിൽ നിക്ഷേപിക്കണം. മൂന്നു വർഷത്തേക്ക് വീട് വിൽക്കുകയും ചെയ്യരുത്. ഈ നിബന്ധന പാലിക്കുന്ന വിദേശ പൗരന്മാർക്കും അവരുടെ ഭാര്യമാർക്കും 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കും ടർക്കിഷ് പാസ്‌പോർട്ടുകൾ ലഭിക്കും.

    വിദേശികൾ വീട് വാങ്ങുന്നത് തുർക്കിയുടെ വർദ്ധിച്ചുവരുന്ന സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കുമെന്നും റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും നിർമ്മാണ കമ്പനികൾക്കും പിന്തുണ നൽകുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

    മുൻ വർഷത്തെ അപേക്ഷിച്ച് ഏപ്രിലിൽ തുർക്കിയുടെ ബജറ്റ് കമ്മി മൂന്നിരട്ടിയായി മാറിയിരുന്നു. സാമ്പത്തിക അന്തരം 50.2 ബില്യൺ ലിറയിൽ (3.23 ബില്യൺ ഡോളർ) എത്തി. 5.5 ബില്യൺ ഡോളറിന്റെ കറണ്ട് അക്കൗണ്ട് കമ്മിയും രേഖപ്പെടുത്തിരുന്നു.

    കുറഞ്ഞത് 500,000 ഡോളറിന്റെ വിദേശ പെൻഷൻ സ്കീമിൽ ചേരുകയും മൂന്ന് വർഷത്തേക്ക് അത് തുടരുകയും ചെയ്യുന്ന വിദേശ പൗരന്മാർക്കും തുർക്കി പൗരത്വം ലഭിക്കുന്നതിന് അർഹതയുണ്ടെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. കൂടാതെ, തുർക്കിയിൽ 50 പേർക്ക് തൊഴിലവസരം നൽകുന്ന വിദേശ വ്യവസായികൾക്കും തുർക്കി ബാങ്കുകളിൽ 500,000 ഡോളർ മൂന്ന് വർഷത്തേക്ക് പിൻവലിക്കാതെ നിക്ഷേപിക്കുന്നവർക്കും തുർക്കി പൗരത്വം ലഭിക്കും.

    പുതിയ നിയമം ജൂൺ 13 മുതൽ പ്രാബല്യത്തിൽ വരുമെന്നും ടർക്കിഷ് സർക്കാർ അറിയിച്ചിരുന്നു.

    നിലവിൽ, റഷ്യക്കാരും യുക്രേനിയൻ വംശജരും ഗൾഫ് പൗരന്മാരുമാണ് തുർക്കി റിയൽ എസ്റ്റേറ്റ് മേഖലയിലെ മുൻനിരക്കാർ. തെക്കൻ മേഖലയിലെ റിസോർട്ട് പട്ടണങ്ങളിലും ഇസ്താംബൂളിലും ഇവർ പ്രോപ്പർട്ടികൾ വാങ്ങാറുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം തുർക്കിയിൽ വിദേശ പൗരൻമാർക്കു വിൽക്കുന്ന വീടുകളുടെ എണ്ണം പ്രതിവർഷം 58 ശതമാനം ഉയർന്നിട്ടുണ്ട്. 1,152 വീടുകൾ വാങ്ങി റഷ്യക്കാർ ആണ് ഈ പട്ടികയിൽ ഒന്നാമത്. ഇറാനികളും ഇറാഖ് സ്വദേശികളുമാണ് ഇവർക്ക് പിന്നിലുള്ളത്.

    Summary: Foreign citizenship investment in Turkey to go up from the month of June
    Published by:user_57
    First published: