കൊറോണയുടെ ക്ഷീണം മാറുന്നതിന് മുമ്പേ ചൈനയിൽ കാട്ടുതീ; 19 മരണം

തീയണക്കുന്നതിനിടെ​ കാറ്റി​​ന്റെ ദിശ മാറി അഗ്നിശമന സേനാംഗങ്ങള്‍ തീയിൽ അകപ്പെടുകയായിരുന്നു

News18 Malayalam | news18india
Updated: March 31, 2020, 11:50 AM IST
കൊറോണയുടെ ക്ഷീണം മാറുന്നതിന് മുമ്പേ ചൈനയിൽ കാട്ടുതീ; 19 മരണം
forest fire
  • Share this:
ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ കാട്ടുതീയില്‍ 18 അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ 19 പേര്‍ മരിച്ചു. തീയണക്കുന്നതിനിടെ പെട്ടെന്ന്​ കാറ്റി​​ന്റെ ദിശ മാറി അഗ്നിശമന സേനാംഗങ്ങള്‍ തീയിൽ അകപ്പെടുകയായിരുന്നു.

തിങ്കളാഴ്ച വൈകുന്നേരം 3.51ന്​ സിചുവാന്‍ പ്രവിശ്യയിലെ ഒരു ഫാമിലാണ്​ ആദ്യം തീ പിടിച്ചത്​. ശക്തമായ കാറ്റില്‍ പിന്നീട് സമീപ​ത്തെ മലകളിലേക്ക് തീ പടരുകയായിരുന്നു. അഗ്നിശമന സേനാംഗങ്ങള്‍ക്ക് വഴി കാട്ടാൻ ഒപ്പംപോയ ഫാം തൊഴിലാളിയാണ്​ ​മരിച്ച മ​റ്റൊരാള്‍.

You may also like:നിർദേശങ്ങൾ ലംഘിച്ച് റോഡിൽ സാഹസികത; യുവാവിനെ ലോക്ക്ഡൗൺ ചെയ്ത് നാട്ടുകാരും പൊലീസും [PHOTO]ശ്വാസം കിട്ടാതെ പിടയുന്ന മകനെ കണ്ട പിതാവിന് ഹൃദയാഘാതം; നിമിഷങ്ങൾക്കുള്ളിൽ ഒരുവീട്ടിൽ രണ്ട് മരണം [NEWS]വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർ ശ്രദ്ധിക്കുക; ഇന്നുമുതൽ കർശന വാഹന പരിശോധനയുമായി പോലീസ് [NEWS]
രക്ഷാപ്രവര്‍ത്തനത്തിന്​ മുന്നൂറിലധികം അഗ്നിശമന സേനാംഗങ്ങളെയും 700 സൈനികരെയും അയച്ചതായും തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Published by: user_49
First published: March 31, 2020, 11:48 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading