സിഡ്നി: ഓസ്ട്രേലിയയുടെ തീരത്ത് കാട്ടുതീ വീണ്ടും പടരുന്നു. കാട്ടുതീ പടരുന്ന സാഹചര്യത്തിൽ ന്യൂ സൗത്ത് വെയ്‍ൽസ് സംസ്ഥാനത്ത് ഓസ്ട്രേലിയ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ തുടരുകയാണ്. കടുത്ത ചൂടും ശക്തമായ കാറ്റും ഉള്ളതിനാൽ തീയണയ്ക്കാനോ നിയന്ത്രിക്കാനോ കഴിയാത്ത അവസ്ഥയിലാണ് അധികൃതർ.
തീ എരിയുന്ന സ്ഥലങ്ങളിൽ പുകയും ചാരവും മൂടി ജനജീവിതം ദുസ്സഹമായി. സ്ഥിതി കൂടുതൽ മോശമാകുന്നതായി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. തീപടരുന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ നിർബന്ധമായി ഒഴിപ്പിച്ച് റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. ലക്ഷക്കണക്കിനു പേർ താത്കാലിക കേന്ദ്രങ്ങളിലേക്കു മാറി.
രണ്ട് സബ്സ്റ്റേഷനുകളിൽ തീ പടർന്നതോടെ സിഡ്നി നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങി. കാട്ടുതീ നേരിടുന്ന സൈന്യത്തെ സഹായിക്കുന്നതിനായി 3000 റിസർവ് സൈനികരെക്കൂടി നിയോഗിച്ചു. മൂന്നാമതൊരു യുദ്ധക്കപ്പൽ കൂടി രക്ഷാപ്രവർത്തനങ്ങൾക്കായി ഇറക്കി. ഇതുവരെ 55 ലക്ഷം ഹെക്ടർ ഭൂമി അഗ്നിക്കിരയായതായാണ് കണക്കുകൂട്ടൽ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.