കാനഡയുടെ മുൻ പ്രധാനമന്ത്രി ജോൺ ടർണർ അന്തരിച്ചു

1968 മുതൽ 1972 വരെ പ്രധാനമന്ത്രി പിയറി ട്രൂഡോസ് മന്ത്രിസഭയിൽ നീതിന്യായമന്ത്രിയെന്ന നിലയിൽ ടർണർ ഒരു ദേശീയ നിയമ സഹായ സംവിധാനം തന്റെ ഹൃദയത്തോട് ചേർന്നുള്ള ഒരു വിഷയം നിർദ്ദേശിക്കുകയും ഫെഡറൽ കോടതിയെ സൃഷ്ടിക്കുകയും ചെയ്തു.

News18 Malayalam | news18
Updated: September 20, 2020, 8:02 AM IST
കാനഡയുടെ മുൻ പ്രധാനമന്ത്രി ജോൺ ടർണർ അന്തരിച്ചു
ജോൺ ടർണർ
  • News18
  • Last Updated: September 20, 2020, 8:02 AM IST
  • Share this:
ടൊറൊന്റോ: കാനഡയുടെ പതിനേഴാമത് പ്രധാനമന്ത്രി ആയിരുന്ന ജോൺ ടർണർ അന്തരിച്ചു. 91 വയസ് ആയിരുന്നു.ലിബറൽ പാർട്ടി നേതാവായിരുന്ന അദ്ദേഹം പ്രധാനമന്ത്രി ആകുന്നതിനു മുമ്പ് കാനഡയുടെ നീതിന്യായ, ധനകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഉറക്കത്തിലായിരുന്നു മരണം.

ആദ്യകാലങ്ങളിൽ വലിയ പരാജയം അദ്ദേഹത്തിന് നേരിടേണ്ടി വന്നു. 1988ൽ 79 ദിവസം മാത്രമായിരുന്നു അദ്ദേഹം പ്രധാനമന്ത്രിയായിരുന്നത്. 1949ൽ ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിൽ നിന്ന് ബിരുദം സ്വന്തമാക്കി. ഓക്സ്ഫർഡ് സർവകലാശാലയിൽ നിന്ന് റോഡ്സ് സ്കോളർഷിപ്പ് നേടി. നിയമം പഠിച്ചതിനു ശേഷം സോർബോണിലേക്ക് ഡോക്ടറേറ്റ് ചെയ്യുന്നതിനായി പോയി.

You may also like:ഖുർആൻ ലീഗിനെ തിരിഞ്ഞുകുത്തുന്നു: മുഖ്യമന്ത്രി [NEWS]ഉദ്ഘാടനമത്സരത്തിൽ വിജയികളായി ചെന്നൈ സൂപ്പർ കിംഗ്സ് [NEWS] സർക്കാരിന് തലവേദനയായി ഓർത്തഡോക്സ് - യാക്കോബായ തർക്കം [NEWS]

1959ൽ മാർഗരറ്റ് രാജകുമാരിയോടൊപ്പം അദ്ദേഹം നൃത്തം ചെയ്ത വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇരുവരും വിവാഹിതരാകുമെന്ന് വാർത്തകൾ പ്രചരിച്ചെങ്കിലും ഇവർ ജീവിതകാലം മുഴുവൻ സുഹൃത്തുക്കളായി തുടർന്നു.
നിയമ പരിശീലനത്തിനായി മോൺട്രിയയിലേക്ക് മാറിയെങ്കിലും 1962ൽ അദ്ദേഹം രാഷ്ട്രീയത്തിലേക്ക് ആകർഷിക്കപ്പെട്ടു.1968 മുതൽ 1972 വരെ പ്രധാനമന്ത്രി പിയറി ട്രൂഡോസ് മന്ത്രിസഭയിൽ നീതിന്യായമന്ത്രിയെന്ന നിലയിൽ ടർണർ ഒരു ദേശീയ നിയമ സഹായ സംവിധാനം തന്റെ ഹൃദയത്തോട് ചേർന്നുള്ള ഒരു വിഷയം നിർദ്ദേശിക്കുകയും ഫെഡറൽ കോടതിയെ സൃഷ്ടിക്കുകയും ചെയ്തു. 1960 കളിൽ സ്വവർഗരതിയുടെയും ഗർഭച്ഛിദ്രത്തിന്റെയും വിവേചനവൽക്കരണത്തെ അദ്ദേഹം ന്യായീകരിച്ചു.
Published by: Joys Joy
First published: September 20, 2020, 8:02 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading