• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'പാകിസ്താനില്‍ ന്യൂനപക്ഷക്കാർ ദിനംപ്രതി കൊല്ലപ്പെടുന്നു': ഇന്ത്യയിൽ അഭയം തേടി PTI പാർട്ടി മുൻ എംഎൽഎ

കഴിഞ്ഞ ദിവസമാണ് കുടുംബത്തോടൊപ്പം ബൽദേവ് ഇന്ത്യയിലെത്തിയത്. ഇനി പാകിസ്താനിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ഇയാൾ പറയുന്നത്

news18
Updated: September 10, 2019, 2:48 PM IST
'പാകിസ്താനില്‍ ന്യൂനപക്ഷക്കാർ ദിനംപ്രതി കൊല്ലപ്പെടുന്നു': ഇന്ത്യയിൽ അഭയം തേടി PTI പാർട്ടി മുൻ എംഎൽഎ
pakistan-mla-baldev
  • News18
  • Last Updated: September 10, 2019, 2:48 PM IST IST
  • Share this:
ന്യൂഡൽഹി: ഇന്ത്യയിൽ അഭയം തേടി പാക് എംഎൽഎയും കുടുംബവും. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്രീക്-ഇ-ഇൻസാഫ് മുൻ എംഎൽഎ ബൽദേവ് കുമാറാണ്  രാഷ്ട്രീയ അഭയം തേടി ഇന്ത്യയിലെത്തിയിരിക്കുന്നത്. പാകിസ്താനിൽ ന്യൂനപക്ഷങ്ങളോടുള്ള മോശം സമീപനത്തിൽ അസ്വസ്ഥരാായാണ് ഇവരുടെ പലായനം. പാക് ഖൈബർ‌ പഖ്തുൻ ഖ്വാ നിയമസഭാ അസംബ്ലിയിലെ സംവരണ മണ്ഡലമായ ബരിക്കോട്ടിൽ നിന്നുള്ള മുൻ എംഎൽഎയാണ് ബൽദേവ്.

Also Read-പാകിസ്താന്റെ പരാജയപ്പെട്ട നുഴഞ്ഞു കയറ്റ ശ്രമം: കൊല്ലപ്പെട്ടവരുടെ വീഡിയോ പുറത്ത് വിട്ട് ഇന്ത്യൻ ആർമി

കഴിഞ്ഞ ദിവസമാണ് കുടുംബത്തോടൊപ്പം ബൽദേവ് ഇന്ത്യയിലെത്തിയത്. ഇനി പാകിസ്താനിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ഇയാൾ പറയുന്നത്. ' പാകിസ്താനിൽ ന്യൂനപക്ഷങ്ങളോട് വളരെ മോശം സമീപനമാണ്.. ഹൈന്ദവരും സിക്കുകാരും ഇവിടെ ദിനംപ്രതി കൊലചെയ്യപ്പെടുന്നു' എന്നാണ് ഇതിന് കാരണമായി വിശദീകരിച്ചത്.

2016 ല്‍ മണ്ഡലത്തിലെ ഒരു സിറ്റിംഗ് എംപിയുടെ കൊലപാതകത്തിൽ പ്രതി ചേർക്കപ്പെട്ട ആളാണ് ബൽദേവ് കുമാർ.എന്നാൽ 2018 ൽ ഇയാൾ കുറ്റവിമുക്തനായി. കുറ്റകൃത്യത്തിൽ താൻ തെറ്റായി പ്രതി ചേർക്കപ്പെട്ടതാണെന്നും എന്നാൽ തെളിവുകളുടെ അഭാവത്തിൽ തന്നെ വിട്ടയച്ചുവെന്നുമാണ് വിഷയത്തിൽ ഇയാളുടെ പ്രതികരണം.

Also Read-'എല്ലാ രാഷ്ട്രീയ അതിർവരമ്പുകളും ബഹിരാകാശത്ത് അലിഞ്ഞില്ലാതാകുന്നു': ചന്ദ്രയാൻ-2 ദൗത്യത്തെ അഭിനന്ദിച്ച് പാക് ബഹിരാകാശ യാത്രിക

പാകിസ്താൻ സുരക്ഷ ഏജൻസികളിൽ നിന്ന് ന്യൂനപക്ഷങ്ങൾക്ക് നേരിടേണ്ടി വരുന്ന മനുഷ്യാവകാശ ലംഘനങ്ങൾ സംബന്ധിച്ച് പല പരാതികളും ഉയരാറുണ്ട്. വിഭജന കാലത്ത് ഇന്ത്യയില്‍ നിന്ന് പാകിസ്താനിലേക്ക് പലായനം ചെയ്ത മൊഹാജിർസ് (ഉര്‍ദു സംസാരിക്കുന്ന) വിഭാഗക്കാരും ബലോചികളും ഇത്തരത്തിൽ നിരന്തര പരാതി ഉന്നയിക്കുന്നുണ്ട്. ഹൈന്ദവ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി മതപരിവർത്തനം നടത്തി വിവാഹം ചെയ്യുന്ന സംഭവങ്ങളും പല പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു.

Loading...

പാകിസ്താനിലെ ഏറ്റവും വലിയ ന്യൂനപക്ഷവിഭാഗം ഹൈന്ദവരാണ്.. ഔദ്യോഗിക കണക്കുകൾ പ്രകാരം 75 ലക്ഷം ഹൈന്ദവരാണ് രാജ്യത്തുള്ളത്. എന്നാൽ അനൗദ്യോഗിക കണക്കുകൾ പ്രകാരം 90 ലക്ഷമാണ് ഇവിടുത്തെ ഹൈന്ദവ ജനസംഖ്യ.

First published: September 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...