നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • Donald Trump| '24ാം വയസിൽ ഡൊണാൾഡ് ട്രംപ് പീഡിപ്പിച്ചു'; യുഎസ് പ്രസിഡന്റിനെതിരെ മുൻ മോഡൽ ആമി ഡോറിസ്

  Donald Trump| '24ാം വയസിൽ ഡൊണാൾഡ് ട്രംപ് പീഡിപ്പിച്ചു'; യുഎസ് പ്രസിഡന്റിനെതിരെ മുൻ മോഡൽ ആമി ഡോറിസ്

  ന്യൂയോർക്കിൽ നടന്ന യുഎസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ ട്രംപിന്റെ വിഐപി ബോക്സിലെ ബാത്ത്റൂമിന് പുറത്തുവെച്ചാണ് തനിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായതെന്നും അവർ പറ‍ഞ്ഞു.

  News18 Malayalam

  News18 Malayalam

  • Share this:
   അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ വീണ്ടും ലൈംഗിക പീഡന ആരോപണം. മുൻ മോഡൽ ആമി ഡോറിസ് ആണ് ട്രംപിന്റെ ലൈംഗികാതിക്രമം തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. ദി ഗാർഡിയന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ആമി ഡോറിസിന്റെ വെളിപ്പെടുത്തൽ.

   തന്റെ 24ാം വയസിലാണ് ട്രംപിൽ നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നതെന്ന് അവർ വ്യക്തമാക്കിയിരിക്കുന്നത്. 1997 സെപ്തംബറിലാണ് സംഭവം നടന്നതെന്നും ആമി ഡോറിസ് പറഞ്ഞു. ന്യൂയോർക്കിൽ നടന്ന യുഎസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ ട്രംപിന്റെ വിഐപി ബോക്സിലെ ബാത്ത്റൂമിന് പുറത്തുവെച്ചാണ് തനിക്ക് നേരെ  ലൈംഗികാതിക്രമം ഉണ്ടായതെന്നും അവർ പറ‍ഞ്ഞു.

   ട്രംപ് തന്റെ തൊണ്ടയുടെ താഴെയായി അദ്ദേഹത്തിന്റെ നാവ് കുത്തിയിറക്കിയെന്ന് അവർ പറഞ്ഞു. തനിക്ക് തള്ളിമാറ്റാൻ കഴിയാത്ത വിധം അയാൾ മുറുകെ പിടിച്ചിരുന്നതായും മാറിടത്തിലും നിതംബത്തിലുമടക്കം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ട്രംപ് സ്പർശിച്ചതായാണ് ആമി ഡോറിസ് വ്യക്തമാക്കിയിരിക്കുന്നത്.

   ആ സമയത്ത് ട്രംപിന് 51 വയസായിരുന്നുവെന്നും രണ്ടാം ഭാര്യ മർല മാപ്പിൾസിനെ വിവാഹം ചെയ്തിരുന്നുവെന്നും ആമി ഡോറിസ് പറഞ്ഞു. ഡോറിസിന്റെ ആരോപണങ്ങൾ പലരും ശരിവെച്ചിരിക്കുകയാണ്. എന്നാൽ ഡ്രംപ് തന്റെ അഭിഭാഷകരിലൂടെ ആരോപണം നിഷേധിച്ചു.

   ട്രംപിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് രംഗത്തെത്തിയ 26-ാമത്തെ വനിതയാണ് ഡോറിസ്. നിരവധി സ്ത്രീകളാണ് ട്രംപ് ലൈംഗിക ദുരുപയോഗം ചെയ്തെന്നും ഉപദ്രവിച്ചെന്നും ബലാത്സംഗം ചെയ്തെന്നും ആരോപിച്ച് രംഗത്തെത്തിയിട്ടുള്ളത്.   രണ്ട് മക്കളുടെ അമ്മയായ ഡോറിസിന് ഇപ്പോള്‍ 48 വയസുണ്ട്. 2016 മുതൽ ഇക്കാര്യം വെളിപ്പെടുത്താൻ ആഗ്രഹിച്ചിരുന്നതായി ഡോറിസ് പറഞ്ഞു.
   Published by:Gowthamy GG
   First published: