COVID 19 | പാക് മുൻ പ്രധാനമന്ത്രിക്ക് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു

പാകിസ്ഥാനിൽ ഇതുവരെ 132,405 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഫെബ്രുവരി 26നാണ്‌ പാകിസ്ഥാനിൽ ആദ്യകേസ് റിപ്പോർട്ട് ചെയ്തത്. 2,551 പേർ കോവിഡ് ബാധിച്ച് ഇതുവരെ രാജ്യത്ത് മരിച്ചു. 50,000ത്തോളം പേർ സുഖം പ്രാപിച്ചിട്ടുണ്ട്.

News18 Malayalam | news18
Updated: June 13, 2020, 8:10 PM IST
COVID 19 | പാക് മുൻ പ്രധാനമന്ത്രിക്ക് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു
യൂസഫ് റാസ ഗീലാനി
  • News18
  • Last Updated: June 13, 2020, 8:10 PM IST
  • Share this:
ഇസ്ലാമബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ മകൻ കാസിം ഗീലാനി ശനിയാഴ്ച അറിയിച്ചതാണ് ഇക്കാര്യം. ട്വിറ്ററിലാണ് തന്റെ പിതാവിന് പരിശോധനയിൽ കോവിഡ് 19 പോസിറ്റീവ് ആണെന്ന് തെളിഞ്ഞ കാര്യം അദ്ദേഹം പങ്കുവെയ്ക്കുന്നത്.

തന്റെ പിതാവ് രോഗബാധിതൻ ആയതിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെയും നാഷണൽ അക്കൗണ്ടബിലിറ്റി ബ്യുറോയെയും പഴിക്കുന്നുമുണ്ട് ട്വിറ്ററിൽ കാസിം.

You may also like:ട്രയൽ ക്ലാസുകൾ കഴിഞ്ഞു; തിങ്കളാഴ്ച മുതൽ വിക്ടേഴ്സിൽ പുതിയ ക്ലാസുകൾ [NEWS]രോഗവ്യാപനം തടയാൻ സാമൂഹിക അകലത്തേക്കാൾ ഫലപ്രദം മാസ്ക്: പഠനം‍ [NEWS] ആരാധനാലയങ്ങൾ തുറന്നു; ഞായറാഴ്ച സമ്പൂർണ ലോക്ഡൗ‍ൺ എന്ന് സർക്കാർ; ആശയക്കുഴപ്പം തുടരുന്നു [NEWS]

"ഇമ്രാൻ ഖാൻ സർക്കാരിനും നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയ്ക്കും നന്ദി. നിങ്ങൾ വിജയകരമായി എന്റെ പിതാവിന്റെ ജീവിതം അപകടാവസ്ഥയിലാക്കി" - കാസിം ട്വിറ്ററിൽ കുറിച്ചു.

അഴിമതിക്കേസിൽ ആരോപണവിധേയനായ പാക് മുൻ പ്രധാനമന്ത്രിയുടെ വാദം കേൾക്കാൻ വ്യാഴാഴ്ച അദ്ദേഹത്തെ റാവൽപിണ്ടിയിലുള്ള എൻ എ ബി ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്.

നിരവധി നിയമജ്ഞർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനാൽ കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ഗീലാനി ജഡ്ജിനോട് അഭ്യർത്ഥിച്ചിരുന്നു. പാകിസ്ഥാനിൽ നിരവധി രാഷ്ട്രീയക്കാർക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.

പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്കും ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. പാക് മുൻ പ്രധാനമന്ത്രി ഷാഹിദ് ഖാകന് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു.

പാകിസ്ഥാനിൽ ഇതുവരെ 132,405 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഫെബ്രുവരി 26നാണ്‌ പാകിസ്ഥാനിൽ ആദ്യകേസ് റിപ്പോർട്ട് ചെയ്തത്. 2,551 പേർ കോവിഡ് ബാധിച്ച് ഇതുവരെ രാജ്യത്ത് മരിച്ചു. 50,000ത്തോളം പേർ സുഖം പ്രാപിച്ചിട്ടുണ്ട്.

First published: June 13, 2020, 8:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading