നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • ട്വിറ്ററും ഫേസ്ബുക്കും 'പുറത്താക്കി'യെങ്കിലും ട്രംപ് ഹാപ്പിയാണ്; സോഷ്യൽ മീഡിയ ഇല്ലാത്ത സമയം ആസ്വദിച്ച് മുൻ യുഎസ് പ്രസിഡന്‍റ്

  ട്വിറ്ററും ഫേസ്ബുക്കും 'പുറത്താക്കി'യെങ്കിലും ട്രംപ് ഹാപ്പിയാണ്; സോഷ്യൽ മീഡിയ ഇല്ലാത്ത സമയം ആസ്വദിച്ച് മുൻ യുഎസ് പ്രസിഡന്‍റ്

  സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ ഒന്നും ഉപയോഗിക്കുന്നില്ലെങ്കിലും മുൻ പ്രസിഡന്റ് മുമ്പത്തേതിനേക്കാൾ സന്തോഷവാനാണെന്നാണ് ദി സൺഡേ ടൈംസിന് നൽകിയ അഭിമുഖത്തിൽ, ട്രംപിന്റെ മുതിർന്ന ഉപദേഷ്ടാവ് ജേസൺ മില്ലർ,  വ്യക്തമാക്കിയത്

  Trump

  Trump

  • Share this:
   വാഷിംഗ്ടണ്‍:  സോഷ്യൽ മീഡിയയിൽ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇപ്പോഴും വലിയ സന്തോഷവാനാണെന്ന് റിപ്പോർട്ട്. ബൈഡന്റെ വിജയത്തെ തുടർന്ന് ട്രംപ് അനുയായികളുടെ നേതൃത്വത്തിലുള്ള ക്യാപിറ്റോൾ ഹിൽ അക്രമത്തെത്തുടർന്നാണ് ട്രംപിന്,  ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വിലക്കേർപ്പെടുത്തിയത്. വ്യവസായിയും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ ട്രംപ് 2021 ജനുവരി 20 ന് പ്രസിഡന്റ് സ്ഥാനം വിട്ട് വൈറ്റ് ഹൗസ് ഒഴിയുകയും ചെയ്തു.

   Also Read-'റിസ്ക് എടുക്കാൻ വയ്യ': ട്രംപിന്റെ അക്കൗണ്ട് നീക്കം ചെയ്ത് ട്വിറ്റർ

   സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ ഒന്നും ഉപയോഗിക്കുന്നില്ലെങ്കിലും മുൻ പ്രസിഡന്റ് മുമ്പത്തേതിനേക്കാൾ സന്തോഷവാനാണെന്നാണ് ദി സൺഡേ ടൈംസിന് നൽകിയ അഭിമുഖത്തിൽ, ട്രംപിന്റെ മുതിർന്ന ഉപദേഷ്ടാവ് ജേസൺ മില്ലർ,  വ്യക്തമാക്കിയത്. മറ്റ് പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹത്തിന് ഇപ്പോൾ കഴിയുന്നുണ്ടെന്നും ജേസൺ പറഞ്ഞു.

   പ്രസിഡന്റ് പദവിയിൽ ഇരുന്നതിനേക്കാൾ കൂടുതൽ സന്തോഷം ഇപ്പോൾ തോന്നുന്നുണ്ടെന്ന് ട്രംപ് പറഞ്ഞതായാണ് അദ്ദേഹം ദിനപത്രത്തോട് സംസാരിക്കവെ അറിയിച്ചത്. സോഷ്യൽ മീഡിയയിൽ ഇല്ലാത്തതു തന്നെയാണ് ട്രംപിന് ഇഷ്ടമെന്നും ജേസൺ വ്യക്തമാക്കി. എന്നാൽ ഈ വിലക്ക് ട്രംപിന് ഒരു അനുഗ്രഹമായി മാറിയതായി ജേസൺ സൺ‌ഡേ ടൈംസിനോട് പറഞ്ഞു. വർഷങ്ങൾക്ക് ശേഷം ട്രംപ് വിശ്രമിക്കുന്നതായി കാണുന്നത് ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു.

   Also Read-ട്രംപിന്‍റെ ട്വിറ്റർ അക്കൗണ്ട് വിലക്ക്; സുപ്രധാന തീരുമാനത്തിന് നേതൃത്വം നല്‍കിയത് ഇന്ത്യൻ വംശജയായ അഭിഭാഷക

   ജോ ബൈഡന്റെ പ്രസിഡന്റ് പദവി അംഗീകരിക്കാതിരുന്ന 74 കാരനായ ട്രംപ് അന്താരാഷ്ട്ര വിമർശനങ്ങൾ നേരിട്ടിരുന്നു. തന്റെ തുടർച്ചയായ ട്വീറ്റുകളും സോഷ്യൽ മീഡിയ പോസ്റ്റുകളും വഴി തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടു എന്ന തരത്തിലുള്ള സന്ദേശങ്ങൾ ട്രംപ് അനുയായികളിൽ എത്തിച്ചിരുന്നു. ഇതിനെ തുടർന്ന് വ്യാജ വാർത്തകളും ട്രംപ് തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച സ്ഥിരീകരിക്കാത്ത അവകാശവാദങ്ങളും അവസാനിപ്പിക്കാൻ സോഷ്യൽ മീഡിയ കമ്പനികൾ കൂട്ടായി തീരുമാനിക്കുകയായിരുന്നു. ക്യാപിറ്റോൾ ഹിൽ സംഭവത്തോടെ സോഷ്യൽ മീഡിയ ഒന്നടങ്കം ട്രംപിന് വിലക്കേർപ്പെടുത്തുകയും ചെയ്തു.   കഴിഞ്ഞ മാസം യുഎസ് ക്യാപിറ്റോൾ ഹിൽ ആക്രമണത്തിനായി ജനക്കൂട്ടത്തെ പ്രേരിപ്പിച്ചുവെന്നാരോപിച്ച് ജനപ്രതിനിധിസഭ നടപടിക്രമങ്ങൾ ആരംഭിച്ചതോടെ ട്രംപ് തന്റെ രണ്ടാമത്തെ ഇംപീച്ച്‌മെന്റ് വിചാരണയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. ട്രംപിനെ രണ്ടാം തവണ ഇംപീച്ച് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും കുറ്റവിമുക്തനാകാൻ സാധ്യതയുണ്ടെന്നും ജേസൺ സൺഡേ ടൈംസിനോട് പറഞ്ഞു. അധികാര ദുർവിനിയോഗത്തിന് 2020 ഫെബ്രുവരിയിലാണ് ട്രംപിനെ ആദ്യമായി ഇംപീച്ച് ചെയ്തത്.
   Published by:Asha Sulfiker
   First published:
   )}