നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • 'വിലപേശാൻ അറിവുള്ള സമർത്ഥരായ പോരാളികള്‍'; താലിബാനെ വാനോളം പുകഴ്ത്തി ഡോണൾഡ് ട്രംപ്

  'വിലപേശാൻ അറിവുള്ള സമർത്ഥരായ പോരാളികള്‍'; താലിബാനെ വാനോളം പുകഴ്ത്തി ഡോണൾഡ് ട്രംപ്

  മുൻ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് താലിബാനെ 'സമർത്ഥർ' എന്നും 'മികച്ച പോരാളികൾ' എന്നുവിളിച്ച് പ്രശംസിക്കുകയുമുണ്ടായി.

  News18

  News18

  • Share this:
   താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്തിരിക്കുന്നുവെന്നത് ലോകത്തിന്റെ മറ്റു പലഭാഗങ്ങളിലും മോശം വാർത്തയായിരിക്കാം. എന്നാൽ, മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് താലിബാന് എല്ലാ പിന്തുണയും നൽകുന്നതായിട്ടാണ് അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ആയിരക്കണക്കിന് അഫ്ഗാൻ പൗരന്മാരാണ് തിങ്കളാഴ്ച തങ്ങലുടെ രാജ്യത്ത് നിന്ന് ജീവനും കൊണ്ട് രക്ഷപ്പെടാൻ ആഗ്രഹിച്ചത്. അവരിൽ ചിലര്‍ വിമാനത്താവളത്തിലേക്ക് എത്തുകയും അമേരിക്കൻ മിലിട്ടറി ജെറ്റിൽ ഇടം പിടിച്ചെടുക്കുകയും ചെയ്തു. ഇപ്രകാരം വിമാനത്തിൽ പറ്റിപ്പിടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചവരിൽ ഏഴ് പേരാണ് ഉയർന്നുപൊങ്ങിയ വിമാനത്തിൽ നിന്ന് താഴെവീണ് കൊല്ലപ്പെട്ടത്.

   അഫ്ഗാനിസ്ഥാനിലെ പാശ്ചാത്യ പിന്തുണയുള്ള സർക്കാരിനെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ ഒരാഴ്ചയിലധികം സമയമെടുത്തു നടത്തിയ മിന്നല്‍ സമാനമായ മുന്നേറ്റത്തിന് ശേഷം താലിബാൻ ഭരണം പിടിച്ചെടുത്തതോടെ രാജ്യത്തുനിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന ആളുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ടായിരുന്നു. മറ്റു ക്രൂരകൃത്യങ്ങളൊന്നും റിപ്പോർട്ടുചെയ്തില്ലെങ്കിലും ഈ വിമതര്‍ ജയിലുകൾ ശൂന്യമാക്കുകയും ആയുധപ്പുരകളെ കൊള്ളയടിക്കുകയും ചെയ്തതിനാൽ പലരും വീട്ടിൽ തന്നെ തുടരുകയും ഭാവിയെയോർത്ത് ആശങ്കാകുലരാവുകയും ചെയ്തു.

   ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 12 രാജ്യങ്ങൾ ഈ ഭരണം പിടിച്ചെടുക്കലിനെ അപലപിക്കുകയും ‘ബലപ്രയോഗത്തിലൂടെ’ രൂപീകരിച്ച ഒരു ഗവൺമെന്റിനെ അംഗീകരിക്കില്ലെന്ന് പറഞ്ഞ് ഒരു ഉടമ്പടിയിൽ ഒപ്പിടുകയും ചെയ്തപ്പോൾ, മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് താലിബാനെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായമാണുള്ളത്. ഇൻസൈഡറിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, മുൻ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് താലിബാനെ 'സമർത്ഥർ' എന്നും 'മികച്ച പോരാളികൾ' എന്നുവിളിച്ച് പ്രശംസിക്കുകയുമുണ്ടായി.

   "താലിബാൻ നല്ല പോരാളികളാണ്‌, മികച്ച പോരാളികളെന്ന് ഞാൻ നിങ്ങളോട് പറയും. അതിനുള്ള അംഗീകാരം നിങ്ങൾ അവർക്ക് നൽകണം. ആയിരം വർഷമായി അവർ പോരാടുകയാണ്. വാസ്തവത്തില്‍ അവർ യുദ്ധം ചെയ്യുകയാണ്, ”ട്രംപ് ആഗസ്റ്റ് 17 ന് ഫോക്സ് ന്യൂസിൽ പറഞ്ഞതായി ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നു. "താലിബാൻ വിമാനത്താവളം വളഞ്ഞിരിക്കുകയാണ്. അവർ നമ്മളോട് മാന്യമായി പെരുമാറുമോ എന്ന് ആർക്കറിയാം? അവർ മിടുക്കരാണെങ്കിൽ ഒരു സുപ്രഭാതത്തിൽ അവർ അപ്രകാരം ചെയ്തിട്ട് അങ്ങനെ പറയുമായിരിക്കാം. അതെ അവര്‍ മിടുക്കരാണ്. അവർ അമേരിക്കക്കാരെ പുറത്താക്കണം,” ട്രംപ് കൂട്ടിച്ചേർത്തു.


   ഇന്റർവ്യൂവിൽ നിന്നുള്ള ഒരു ചെറിയ ഭാഗം വൈറലായതിനുശേഷം ഓൺലൈനിൽ നിരവധി തമാശകൾ ആണ്‌ ട്രമ്പിനെ കുറിച്ച് പരക്കുന്നത്.

   താലിബാനെ സംബന്ധിച്ചിടത്തോളം അവര്‍ 20 വർഷത്തെ പോരാട്ട പരിചയമുള്ള വിമതരാണ്. 1990 ത്തിന്റെ തുടക്കത്തിൽ ശീതയുദ്ധകാലത്താണ്‌ ഈ സംഘം ഉയർന്നുവന്നത്. അഫ്ഗാൻ മുജാഹിദ്ദീൻ അല്ലെങ്കിൽ ഇസ്ലാമിക് ഗറില്ല പോരാളികൾ ഒരു ദശകത്തോളം സോവിയറ്റ് അധിനിവേശത്തിനെതിരെ യുദ്ധം ചെയ്തിരുന്നു. ഒരു പിടിഐ റിപ്പോർട്ട് അനുസരിച്ച്, അവർക്ക് യുണൈറ്റഡ് സ്റ്റേറ്റ്സ് ഉൾപ്പെടെയുള്ള ബാഹ്യ ശക്തികളാണ് ധനസഹായവും ആയുധ സഹായവും നൽകിയത്. അവരിൽ ചിലർ സോവിയറ്റിനെതിരായ മുജാഹിദ്ദീൻ പോരാളികളായിരുന്നു. 1994 ൽ അഫ്ഗാനിസ്ഥാന്റെ തെക്ക് ഭാഗത്ത് നിന്ന് താലിബാൻ ഒരു മിലിട്ടറി ക്യാമ്പയിൻ ആരംഭിച്ചു. 1996 ആയപ്പോഴേക്കും അഫ്ഗാൻ തലസ്ഥാനമായ കാബൂൾ വലിയ പ്രതിരോധമില്ലാതെ സംഘം പിടിച്ചെടുത്തു.

   താലിബാന്‍ പോരാളികളെ 'വളരെ മിടുക്കരെന്ന്' ട്രംപ് പ്രശംസിക്കുമ്പോൾ, ലോകമെമ്പാടുമുള്ള ജനത അവരെ അങ്ങനെയല്ല നോക്കിക്കാണുന്നത്. ഇസ്ലാമിക് ശരീഅത്ത് നിയമത്തിന്റെ വ്യാഖ്യാനം കഠിനമായ രീതിയില്‍ നടപ്പിലാക്കിയതിന് താലിബാൻ അന്താരാഷ്ട്രതലത്തിൽ പലപ്പോഴും അപലപിക്കപ്പെട്ടിട്ടുണ്ട്. ഇത് നിരവധി അഫ്ഗാനികളോട് താലിബാന്‍ പോരാളികളുടെ ക്രൂരമായ പെരുമാറ്റത്തിന് കാരണമായി. 1996 മുതൽ 2001 വരെ അവരുടെ ഭരണകാലത്ത്, താലിബാനും അവരുടെ സഖ്യകക്ഷികളും അഫ്ഗാൻ സിവിലിയന്മാർരെ കൊന്നു കൊലവിളിക്കുകയും കൂട്ടക്കൊലകൾ നടത്തുകയും ചെയ്തു. 160,000 ത്തോളം പട്ടിണി കിടക്കുന്ന സാധാരണക്കാർക്ക് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യവസ്തുക്കൾ നിഷേധിച്ചു, കൃഷിഭൂമിയെ ചുട്ടെരിക്കുന്ന അവരുടെ നയം നടപ്പിലാക്കി, ഫലഭൂയിഷ്ഠമായ വലിയ പാടങ്ങൾ കത്തിക്കുകയും പതിനായിരക്കണക്കിന് വീടുകൾ നശിപ്പിക്കുകയും ചെയ്തു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, 2010 ൽ നടന്ന 76 ശതമാനം അഫ്ഗാൻ സിവിലിയന്മാരുടെ മരണങ്ങൾക്കും 2011 ൽ നടന്ന 80 ശതമാനം സിവിലിയൻ മരണങ്ങൾക്കും 2012 ലെ 80 ശതമാനം മരണങ്ങൾക്കും താലിബാനും അവരുടെ സഖ്യകക്ഷികളും ഉത്തരവാദികളാണ്.
   Published by:Sarath Mohanan
   First published:
   )}