HOME » NEWS » World »

COVID 19| ദക്ഷിണാഫ്രിക്കയിലെ ഏക ഹിന്ദു പാർട്ടി നേതാവ് കോവിഡ് ബാധിച്ചു മരിച്ചു

വീടുകളിൽ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതു നിരോധിക്കാൻ 80കളിൽ സർക്കാർ പദ്ധതിയിട്ടപ്പോൾ അതിനെതിരായ പോരാട്ടം നയിച്ചത് ജയരാജ് ബച്ചുവിന്റെ നേതൃത്വത്തിലായിരുന്നു

News18 Malayalam | news18-malayalam
Updated: July 6, 2020, 8:49 AM IST
COVID 19| ദക്ഷിണാഫ്രിക്കയിലെ ഏക ഹിന്ദു പാർട്ടി നേതാവ് കോവിഡ് ബാധിച്ചു മരിച്ചു
News18 Malayalam
  • Share this:
ജൊഹാന്നസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ഏക ഹിന്ദു രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകനേതാവായ ജയരാജ് ബച്ചു (75) കോവിഡ് ബാധിച്ചു മരിച്ചു. ഡർബനിലെ വസതിയിലായിരുന്ന ബച്ചുവിനെ പനി മാറാതിരുന്നതിനെത്തുടർന്ന് ഏതാണ്ട് ഒരാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മകൻ ഉമേഷ് പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ടാണ് ആരോഗ്യനില മോശമായതായി ആശുപത്രി അറിയിച്ചത്. കുടുംബത്തിലെ രണ്ടു പേർക്ക് ആശുപത്രിയിലെത്താൻ അനുമതി ലഭിച്ചു. തങ്ങൾ അവിടെ എത്തും മുൻപ് മരണം സംഭവിച്ചിരുന്നുവെന്ന് ഉമേഷ് പറയുന്നു.

അഞ്ചു പതിറ്റാണ്ടിലേറെയായി സമൂഹത്തിലും രാഷ്ട്രീയ സംഘടനകളിലും സജീവ പ്രവർത്തകനായിരുന്നു ബച്ചു. കഴിഞ്ഞവർഷമാണ് ഹിന്ദു യൂണിറ്റ് മൂവ്മെന്‍റ് (എച്ച് യുഎം) തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തത്. പ്രവിശ്യ, ലോക്കൽ, ദേശീയ സർക്കാരുകളിൽ ഹിന്ദു സമൂഹത്തിന്റെ ആവശ്യങ്ങൾ ഉന്നയിക്കാൻ ഒരു രാഷ്ട്രീയ പാർട്ടി വേണമെന്നായിരുന്നു ബച്ചു വിശദീകരിച്ചത്. സർക്കാരിനു പുറത്തു മാത്രമല്ല അകത്തും പ്രതിനിധികൾ ആവശ്യമാണെന്നു ബച്ചു പറഞ്ഞിരുന്നു.

TRENDING: Triple LockDown in Thiruvananthapuram | തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ അറിയേണ്ടതെല്ലാം [NEWS]കുഞ്ഞിന്റ പേരിടൽ പോലും മാറ്റിവെച്ച് സുഹാസിന്റെ കോവിഡ് പോരാട്ടം; എറണാകുളം കളക്ടറെ അഭിനന്ദിച്ച് ഹൈബി ഈഡൻ എംപി [NEWS]Covid 19| കൊച്ചിയിലും ആശങ്ക ഉയരുന്നു; വിമാനത്താവളത്തിൽ ആരോഗ്യ സുരക്ഷാ ഓഡിറ്റിംഗ് [NEWS]

ഏതു വിഷയത്തിലും നയതന്ത്ര സമീപനം സ്വീകരിക്കുന്ന ബച്ചു ക്രിയാത്മകമായാണ് ഇടപെടലുകൾ നടത്താറുള്ളതെന്ന് ബച്ചുവിന്റെ സുഹൃത്തും എച്ച് യുഎം ദേശീയ ചെയർമാനും ദക്ഷിണാഫ്രിക്കൻ ഹിന്ദു ധർമസഭ പ്രസിഡന്‍റുമായ രാം മഹാരാജ് അനുസ്മരിച്ചു. വീടുകളിൽ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതു നിരോധിക്കാൻ 80കളിൽ സർക്കാർ പദ്ധതിയിട്ടപ്പോൾ അതിനെതിരായ പോരാട്ടം നയിച്ചത് ബച്ചുവാണെന്നും മഹാരാജ്.

രേണുകയാണ് ബച്ചുവിന്റെ ഭാര്യ. മക്കൾ: വിനോദ്, ഉമേഷ്, രേഷ്മ ഹരിനാരായൺ, റിങ്കു സിങ്.
First published: July 6, 2020, 8:45 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories