ഇന്റർഫേസ് /വാർത്ത /World / ലണ്ടനിലെ ഇന്ത്യ ഹൈക്കമ്മീഷനിൽ 'കശ്മീർ' പ്രതിഷേധം; നാലുപേർ അറസ്റ്റിൽ

ലണ്ടനിലെ ഇന്ത്യ ഹൈക്കമ്മീഷനിൽ 'കശ്മീർ' പ്രതിഷേധം; നാലുപേർ അറസ്റ്റിൽ

Kashmir Protest

Kashmir Protest

ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിലാണ് ഒരുകൂട്ടം ആളുകൾ പ്രതിഷേധം സംഘടിപ്പിച്ചത്. കശ്മീരികൾക്ക് ജീവിക്കാനുള്ള അവകാശം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം

  • Share this:

    ലണ്ടൻ: കശ്മീർ വിഷയത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ നടന്ന പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. നാലു പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതായി സ്കോട്ട്ലൻഡ് യാർഡ് പൊലീസ് അറിയിച്ചു.

    ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിലാണ് ഒരുകൂട്ടം ആളുകൾ പ്രതിഷേധം സംഘടിപ്പിച്ചത്. കശ്മീരികൾക്ക് ജീവിക്കാനുള്ള അവകാശം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എന്നാൽ ഈ പ്രതിഷേധത്തിനെതിരെ ഒരു കൂട്ടം ആളുകൾ രംഗത്തെത്തിയതോടെ സംഘർഷമുണ്ടാകുകയായിരുന്നു.

    Independence Day 2019: കശ്മീരിൽ നിലനിന്നത് അഴിമതിയും വിവേചനവും ആയിരുന്നെന്ന് പ്രധാനമന്ത്രി

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

    ചില പാക് ഗ്രൂപ്പുകളുടെ പിന്തുണയോടെയാണ് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രതിഷേധക്കാർ എത്തിയത്. എന്നാൽ സിഖുകാരും കശ്മീർ വിഭജനത്തെ അനുകൂലിക്കുന്നവരും സംഘടിച്ചെത്തിയതോടെ പ്രതിഷേധം കൈയാങ്കളിയിലേക്ക് മാറി. ഇരുവിഭാഗവും പരസ്പരം പോർവിളികളുമായി നേർക്കുനേർ വന്നു. ഇതോടെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ ഏറെ നേരം ഗതാഗതതടസമുണ്ടായി.

    പിന്നീട് സ്കോട്ട്ലൻഡ് യാർഡ് പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. അക്രമത്തിന് നേതൃത്വം നൽകിയ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

    First published:

    Tags: Indian High Commission, Kashmir issue, London, Rival Protest, കശ്മീർ വിഷയം, ലണ്ടൻ ഹൈക്കമ്മീഷൻ