• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

യുഎഇയിൽ ഹെലിക്കോപ്റ്റർ തകർന്നു: നാലു മരണം

news18india
Updated: December 30, 2018, 8:28 AM IST
യുഎഇയിൽ ഹെലിക്കോപ്റ്റർ തകർന്നു: നാലു മരണം
news18india
Updated: December 30, 2018, 8:28 AM IST
റാസൽഖൈമ: യു എ ഇയിലെ റാസൽഖൈമയിൽ ഉണ്ടായ ഹെലികോപ്ടർ അപകടത്തിൽ നാലുപേർ മരിച്ചു. യു എ ഇയിലെ ഏറ്റവും ഉയർന്ന പർവതമായ ജെബിൽ ജയിസിലാണ് അപകടം ഉണ്ടായത്. യു എ ആ സമയം ശനിയാഴ്ച വൈകുന്നേരം 05.30 ഓടു കൂടിയായിരുന്നു അപകടം. മരിച്ചവരിൽ മൂന്നുപേരും യു എ ഇ സ്വദേശികളാണ്. ഒരാൾ, വിദേശിയാണ്.

മരിച്ചവരുടെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

അതേസമയം, ഹെലികോപ്ടർ ദുരന്തത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് സൗദ് ബിൻ സാഖ്ർ അൽ ഖാസിമിയാണ് എത്രയും പെട്ടെന്നുള്ള അന്വേഷണത്തിന് ഉത്തരവിട്ടത്. നാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ സെന്‍ററിന്‍റേതാണ് അപകടചത്തിൽ അകപ്പെട്ട ഹെലികോപ്ടർ.
Loading...

റോഡപകടത്തിൽ ഭാര്യ മരിച്ചു; മൃതദേഹം വിട്ടുകിട്ടാൻ 40 ലക്ഷത്തോളം രൂപ നൽകി ഭർത്താവ്
 അതേസമയം, ജെബിൽ ജയിസിൽ നിന്ന് പരുക്കേറ്റയാളെ എയർലിഫ്റ്റ് ചെയ്ത് കൊണ്ടു പോകാനുള്ള ശ്രമത്തിനിടയിലാണ് അപകടം ഉണ്ടായത്.


അതേസമയം, അപകടത്തിൽപ്പെട്ടത് അഗസ്ത 139 ഹെലികോപ്റ്റർ ആണെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി പറഞ്ഞു. രക്ഷാപ്രവർത്തനത്തിനിടെയാണ് ഹെലികോപ്ടർ അപകടത്തിൽപ്പെട്ടതെന്നും ജി സി എ എ വ്യക്തമാക്കി.

First published: December 30, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍