നെയ്റോബി: എത്യോപ്യന്‍ വിമാനപകടത്തില്‍ മരിച്ചവരില്‍ നാല് ഇന്ത്യക്കാരും. 149 യാത്രികരുള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 157 പേരും അപകടത്തില്‍ മരിച്ചിരുന്നു. മരിച്ച നാല് ഇന്ത്യക്കാരുടെയുടെയും വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. വിമാനപകടത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലെ കണ്‍സള്‍ട്ടന്റായ ഷിഖാ ഖാറാണ് മരിച്ചവരില്‍ ഒരാള്‍. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതുള്‍പ്പടെയുള്ള മറ്റ് നടപടിക്രമങ്ങള്‍ക്കായി എത്യോപിയയിലെ ഇന്ത്യന്‍ ഹൈക്കമീഷണറെ ചുമതലപ്പെടുത്തിയതായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു.
Also Read: 149 യാത്രക്കാരുമായി എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നു വീണു
കാഴ്ചകുറവോ പ്രതികൂല കാലാവസ്ഥയോ എത്യോപ്യന്‍ വിമാനത്തെ ബാധിച്ചിട്ടില്ലെന്നാണ് എയര്‍ട്രാഫിക് കണ്ട്രോള് നല്കുന്ന വിവരം. പറന്നുയര്‍ന്നയുടന്‍ വിമാനത്തിന്റെ വേഗതയില്‍ വ്യതിചലനമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. വിശദമായ പരിശോധനകള്‍ക്കു ശേഷമേ അന്തിമ നിഗമനത്തിലെത്താന്‍ കഴിയൂ..
എത്യോപ്യന്‍ തലസ്ഥാന നഗരിയായ ആഡിസ് അബാബയില്‍ നിന്ന് അറുപത്തിരണ്ടു കിലോമീറ്റര്‍ അകലെ ബിഷോഫ്റ്റു പട്ടണത്തിലാണ് ഇന്നലെ വിമാനം തകര്‍ന്നു വീണത്. 149 യാത്രക്കാരും എട്ടു ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ആഫ്രിക്കയിലെ ഏറ്റവും വലിയ വിമാന സര്‍വീസാണ് എത്യോപ്യന്‍ എയര്‍ലൈന്‍സ്.. ഇതിന് മുമ്പ് 2010ലും എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്ന് 90 പേര് കൊല്ലപ്പെട്ടിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Emirates airlines, World, World news, വിമാനം, വിമാനയാത്ര