• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നാലു കുട്ടികളെ കൂടി രക്ഷപെടുത്തി; രക്ഷാപ്രവർത്തനം തുടരും


Updated: July 9, 2018, 11:17 PM IST
നാലു കുട്ടികളെ കൂടി രക്ഷപെടുത്തി; രക്ഷാപ്രവർത്തനം തുടരും

Updated: July 9, 2018, 11:17 PM IST
ബാങ്കോക്ക്: തായ്‌ലൻഡിൽ ഗുഹയ്ക്കുള്ളിൽ കുടുങ്ങിയവരിൽ നാല് കുട്ടികളെ കൂടി ഇന്ന് രക്ഷപ്പെടുത്തി. ഫുട്ബോൾ പരിശീലകനടക്കം അഞ്ച് പേരെ കൂടിയാണ് ഇനി പുറത്തെത്തിക്കാനുള്ളത്. ഇതോടെ രക്ഷപ്പെടുത്തിയവരുടെ എണ്ണം എട്ടായി. ചൊവ്വാഴ്ചയും രക്ഷാപ്രവർത്തനം തുടരും.

മഴയുള്ളതിനാൽ വൈകിയാണ് ഇന്ന് രക്ഷാപ്രവർത്തനം തുടങ്ങിയത്. ഇന്നലെ ഗുഹയ്ക്കകത്തെ സുരക്ഷിത കേന്ദ്രത്തിലെത്തിച്ച രണ്ട് കുട്ടികളെ ആദ്യം പുറത്തെത്തിച്ചു. ഇതിന് പിന്നാലെ രണ്ട് മണിക്കൂറിന് ശേഷമാണ് മറ്റുള്ളവരെ രക്ഷപ്പെടുത്തിയത്. ഗുഹയ്ക്ക് പുറത്തെത്തിച്ചവരെ ഹെലികോപ്റ്ററിൽ 60 കിലോമീറ്റർ അകലെയുള്ള ചിയാങ് റായിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 40 വിദേശികളടക്കം 90 നീന്തൽ വിദഗ്ദരാണ് പ്രത്യേക ദൗത്യസംഘത്തിലുള്ളത്.

പുറത്തെത്തിക്കുന്ന ഓരോരുത്തർക്കുമായി ഓരോ മെഡിക്കൽ സംഘങ്ങളെ ഗുഹയ്ക്ക് സമീപം നിയോഗിച്ചിട്ടുണ്ട്. ഓരോ സംഘത്തിനും ഒരു ഹെലികോപ്റ്ററും ആംബുലൻസും വീതം. രക്ഷപ്പെടുത്തിയവരെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ചിയാങ് റായിലെ മിലിട്ടറി ഹെലിപാഡിലെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതുവരെ രക്ഷപ്പെടുത്തിയവരുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തിയിട്ടില്ല. നാല് ദിവസത്തിനകം മഴ ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിലാണ് അടിയന്തര രക്ഷാപ്രവർത്തനം തുടരുന്നത്.
First published: July 9, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍