കീവ്: യുക്രെയ്ൻ (Ukraine) തലസ്ഥാനമായ കീവിൽ 'ശക്തമായ' നാല് സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ട്.റഷ്യൻ സേനയുടെ വ്യോമാക്രമണ (Airstrikes) സൈറണുകൾ മുഴങ്ങിയതിന് പിന്നാലെയാണ് നാല് സ്ഫോടനങ്ങൾ ഉണ്ടായത്. യുക്രേനിയൻ വാർത്താ വൃത്തങ്ങൾ അനുസരിച്ച്, കീവിൽ നാല് ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആദ്യ രണ്ടെണ്ണം നഗരമധ്യത്തിലാണ്, മറ്റുള്ളവ ദ്രുഷ്ബി നരോഡോവ് മെട്രോ ഏരിയയിലാണ്. പെചെർസ്കി ജില്ല, പോസ്നാക്കി, ഗൊലോസെവ്സ്കി എന്നിവിടങ്ങളിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
യുക്രേനിയൻ നഗരമായ കെർസൺ റഷ്യൻ സൈന്യം പിടിച്ചെടുത്തു. പ്രാദേശിക ഉദ്യോഗസ്ഥർ ബുധനാഴ്ച വൈകി ഇക്കാര്യം സ്ഥിരീകരിച്ചു, ഒരാഴ്ച മുമ്പ് റഷ്യ, യുക്രെയ്ൻ ആക്രമിച്ചതിനുശേഷം വീഴുന്ന ആദ്യത്തെ പ്രധാന നഗര കേന്ദ്രമാണിതെന്ന് എ എഫ് പി റിപ്പോർട്ട് ചെയ്തു. "(റഷ്യൻ) അധിനിവേശക്കാർ നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉണ്ട്, അവർ വളരെ അപകടകാരികളാണ്," റീജിയണൽ അഡ്മിനിസ്ട്രേഷന്റെ തലവൻ ഗെന്നഡി ലഖുത ടെലിഗ്രാമിൽ എഴുതി. റഷ്യയുടെ അധിനിവേശത്തിനുശേഷം ഒരാഴ്ചയ്ക്കുള്ളിൽ ഒരു ദശലക്ഷം അഭയാർത്ഥികൾ ഉക്രെയ്നിൽ നിന്ന് പലായനം ചെയ്തു യു എൻ മനുഷ്യാവകാശ സംഘടന വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ റഷ്യക്കെതിരെ പ്രമേയം പാസായി; ഇന്ത്യ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു
ന്യൂയോർക്ക്: അടിയന്തരമായി യുക്രെയ്ൻ വിടണമെന്ന് റഷ്യയോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭുടെ പൊതുസഭ. പ്രത്യേക അടിയന്തര യോഗത്തിന് ശേഷമാണ് പ്രമേയം പാസാക്കിയത്. റഷ്യയ്ക്കെതിരായ പ്രമേയത്തെ 141 രാജ്യങ്ങൾ പിന്തുണച്ചപ്പോൾ 5 രാജ്യങ്ങൾ എതിർത്തു. 35 രാജ്യങ്ങളിൽ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ഇന്ത്യ വിട്ടു നിന്നു. ആകെ 193 അംഗങ്ങളാണുള്ളത്. ചൈനയും ഇന്ത്യയും ഉൾപ്പടെ 35 രാജ്യങ്ങളാണ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നത്. അതേസമയം എരിത്ര, ഉത്തര കൊറിയ, സിറിയ, ബെലാറൂസ് എന്നീ രാജ്യങ്ങളാണ് റഷ്യയ്ക്കൊപ്പം പ്രമേയത്തെ എതിർത്തത്. റഷ്യ ഉടനടി യുക്രെയ്ൻ വിടണമെന്നും ആണവായുധ പ്രയോഗിക്കുമെന്ന വ്ലാഡിമിർ പുടിന്റെ പരാമർശത്തെ ശക്തമായ ഭാഷയിൽ യുഎൻ പ്രമേയം വിമർശിച്ചു.
Also Read-
യുക്രെയ്നിലെ ഇന്ത്യക്കാരെ റഷ്യൻ സൈന്യം ഒഴിപ്പിക്കും; പുട്ടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ചർച്ച നടത്തി
അധിനിവേശം മാത്രമല്ല, യുക്രേയ്നികളുടെ കൂട്ടക്കുരുതി കൂടിയാണ് റഷ്യ ലക്ഷ്യംവെക്കുന്നതെന്ന് ഇപ്പോൾ തെളിഞ്ഞതായി യുക്രെയ്ൻ യുഎൻ അംബാസഡർ സെർജി കിസ്ലാത്സ്യ പറഞ്ഞു. യുക്രെയ്നിലെ സ്ഥിതിഗതികൾ വഷളാകുന്നതിൽ ഇന്ത്യ അതീവ ആശങ്കയിലാണെന്ന് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടിഎസ് തിരുമൂർത്തി പറഞ്ഞു.
ഫെബ്രുവരി 24 മുതലാണ് റഷ്യ, യുക്രെയ്നെ ആക്രമിക്കാൻ തുടങ്ങിയത്. അതേസമയം തങ്ങൾ യുഎൻ ആർട്ടിക്കിൾ 51 പ്രകാരം സ്വയംപ്രതിരോധം മാത്രമാണ് ചെയ്യുന്നതെന്ന് റഷ്യൻ പ്രതിനിധി അവകാശപ്പെട്ടു. എന്നാൽ ഈ വാദം പാശ്ചാത്യരാജ്യങ്ങൾ തള്ളിക്കളഞ്ഞു. റഷ്യ നടത്തുന്നത് യുഎൻ ആർട്ടിക്കിൾ രണ്ടിന്റെ ലംഘനമാണെന്നും അവർ ചൂണ്ടിക്കാട്ടി. എത്രയുംവേഗം യുക്രെയ്നിലെ പ്രശ്നം പരിഹരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അതിനിടെ ഇന്ത്യൻ വിദ്യാർഥിയുടെ മരണത്തിൽ ഐക്യരാഷ്ട്രസഭയിൽ അനുശോചനം അറിയിച്ച് യുക്രെയ്ൻ സ്ഥാനപതി. റഷ്യൻ ആക്രമണത്തിന് വിദ്യാർത്ഥി ഇരയായതിൽ യുക്രെയ്ൻ ഖേദിക്കുന്നുവെന്ന് സെർജി കിസ്ലാത്സ്യ പറഞ്ഞു.
വിദേശ വിദ്യാർഥികളെയും പൌരൻമാരെയും ഒഴിപ്പിക്കലിനായി ആക്രമണം നിർത്തണമെന്ന് യുക്രെയ്ൻ ആവശ്യപ്പെട്ടു. വിദേശ വിദ്യാർഥികളെ ഒഴിപ്പിക്കുനത്തിനായി റഷ്യ ആക്രമണം നിർത്തണമെന്ന് യുക്രെയ്ൻ. ഇന്ത്യയിലെ വിദ്യാർഥികളെ ഉൾപ്പെടെ ഒഴിപ്പിക്കാൻ തയ്യാറാണ്. ഇന്ത്യ, പാകിസ്ഥാൻ, ചൈന രാജ്യങ്ങൾ റഷ്യയോട് വെടിനിർത്താൻ ആവശ്യപ്പെടണം. ജനവാസ മേഖലകളിൽ ആക്രമണം നടത്തുന്നതിനാലാണ് ഒഴിപ്പിക്കൽ സാധ്യമാകാത്തതെന്നും യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.