• HOME
 • »
 • NEWS
 • »
 • world
 • »
 • വൈറ്റ് ഹൗസിന് സമീപം മിന്നലേറ്റ് നാലുപേർക്ക് ഗുരുതര പരിക്ക്; വീഡിയോ പുറത്ത്

വൈറ്റ് ഹൗസിന് സമീപം മിന്നലേറ്റ് നാലുപേർക്ക് ഗുരുതര പരിക്ക്; വീഡിയോ പുറത്ത്

ഇടിമിന്നൽ ഏൽക്കുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്

(Image: Canva File)

(Image: Canva File)

 • Share this:
  അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ വാഷിങ്ടണിലെ വൈറ്റ് ഹൗസിന് സമീപം മിന്നലേറ്റ് നാലുപേർക്ക് ഗുരുതര പരിക്ക്. വീഡിയോ പുറത്ത്. ഇടിമിന്നൽ ഏൽക്കുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ലഫായെറ്റ് പാർക്കിലെ കനത്ത മഴയ്ക്കിടെയാണ് ഇടിമിന്നൽ പതിച്ചത്.

  ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ ഫയർ ആൻഡ് എമർജൻസി മെഡിക്കൽ സർവീസസ് ഡിപ്പാർട്ട്‌മെന്റ് റിപ്പോർട്ട് പ്രകാരം ഗുരുതരമായി പരിക്കേറ്റ നാല് പേരിൽ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു.


  എമർജൻസി ക്രൂ ടീമുകളാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചതെന്ന് അഗ്നിശമന സേനാ വക്താവ് വിറ്റോ മാഗിയോലോ പറഞ്ഞു. സീക്രട്ട് സർവീസിലെയും യുഎസ് പാർക്ക് പോലീസിലെയും ഉദ്യോഗസ്ഥർ മിന്നലാക്രമണത്തിന് സാക്ഷികളാകുകയും പ്രഥമശുശ്രൂഷ നൽകുന്നതിന് ഓടിയെത്തുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കനത്ത ഇടിമിന്നലിനെ തുടർന്ന് വ്യാഴാഴ്‌ച വൈകുന്നേരത്തോടെ പാർക്കിന്റെ ഒരു ഭാഗം എമർജൻസി ടീമിന്‍റെ പ്രവർത്തനങ്ങൾക്കായി ഒരു മണിക്കൂറിലേറെ അടച്ചിട്ടിരുന്നു.

  നാൻസി പെലോസിയുടെ വിമാനം ട്രാക്ക് ചെയ്തത് 7 ലക്ഷത്തിലധികം പേർ; ട്രാക്കിങ്ങ് പ്ലാറ്റ്ഫോം ഓഫ്‍ലൈനാക്കി

  വെബ്സൈറ്റ് ട്രാഫിക് വർദ്ധിച്ചതിനെത്തുടർന്ന്, വിമാന ട്രാക്കിംഗ് പ്ലാറ്റ്‌ഫോമായ ഫ്ലൈറ്റ് റഡാർ 24 (FlightRadar24) ഓഫ്‌ലൈനായതായി റിപ്പോർട്ടുകൾ. ലോകത്തിൽ ഏറ്റവും കൂടുതൽ ട്രാക്ക് ചെയ്യപ്പെട്ട വിമാനമായി ‌യുഎസ് എയർഫോഴ്‌സ് വിമാനവും മാറി. ഈ വിമാനത്തിലാണ് യുഎസ് സ്പീക്കർ നാൻസി പെലോസി (Nancy Pelosi) തായ്‌വാൻ (Taiwan) സന്ദർശിക്കാനെത്തിയത്. ഫ്ലൈറ്റ് റഡാർ 24 സേവനങ്ങൾ തിരക്കിലാണെന്നും ട്രാഫിക് വർദ്ധനവു കാരണം ഓഫ്‌ലൈനാകേണ്ടി വന്നെന്നും ചില ഉപയോക്താക്കൾക്ക് നിലവിൽ തങ്ങളുടെ സൈറ്റ് ആക്‌സസ് ചെയ്യുന്നതിൽ പ്രശ്‌നങ്ങൾ ഉണ്ടായേക്കാം എന്നും കമ്പനി ട്വീറ്റ് ചെയ്തു. എല്ലാ ഉപയോക്താക്കൾക്കും കഴിയുന്നത്ര വേഗത്തിൽ തങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി പ്രവർത്തിച്ചു വരികയാണെന്നും കമ്പനി അറിയിച്ചിരുന്നു.

  SPAR19 എന്ന യുഎസ് എയർഫോഴ്സ് വിമാനത്തിലാണ് നാൻസി പെലോസി തായ്വാനിലെത്തിയത്. പ്രാദേശിക സമയം 15:42 ന് ക്വാലാലംപൂരിൽ നിന്നും പുറപ്പെട്ട വിമാനത്തെ 7 ലക്ഷത്തിലധികം പേരാണ് ട്രാക്ക് ചെയ്തത്. ഫ്ലൈറ്റ് റഡാർ 24 ന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ട്രാക്ക് ചെയ്യപ്പെട്ട വിമാനമായി ഇത് മാറി. നാൻസി പെലോസി തായ്വാനിലെത്തിയ ശേഷം വെബ്സൈറ്റ് സാധാരണ നിലയിലേക്ക് തിരിച്ചെത്തിയെന്നും ഉപയോക്താക്കൾക്ക് സേവനങ്ങൾ വീണ്ടും ലഭ്യമായിത്തുടങ്ങി എന്നും കമ്പനി അറിയിച്ചു.

  Also Read- China- Taiwan | നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനം: ചൈനയുടെ എതിർപ്പിന് കാരണമെന്ത്?

  നാൻസി പെലോസിയുടെ തായ്‍വാൻ സന്ദർശനത്തെ ചൈനീസ് സർക്കാർ രൂക്ഷമായി വിമർശിച്ചിരുന്നു. തായ്‌വാനെ തങ്ങളുടെ പ്രവിശ്യ ആയാണ് ചൈന കണക്കാക്കുന്നത്. എന്നാൽ തായ്‌വാൻ  സ്വയംഭരണാധികാരമുള്ള സ്വതന്ത്ര രാഷ്ട്രമായാണ് തങ്ങളെത്തന്നെ കണക്കാക്കുന്നത്. പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം വളരെയേറെ അപകടകരവും പ്രകോപനപരവുമാണെന്നാണ് ചൈന പറഞ്ഞത്. അമേരിക്ക തീക്കൊള്ളികൊണ്ടാണ് കളിക്കുന്നതെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തായ്‌വാന്‍ സന്ദര്‍ശനത്തിന് അമേരിക്ക വലിയ വില നല്‍കേണ്ടിവരുമെന്നും ചൈന താക്കീതു നൽകിയിട്ടുണ്ട്. 25 വർഷത്തിനിടെ ഇതാദ്യമായാണ്, ഏറ്റവും ഉയർന്ന റാങ്കിലുള്ള ഒരു അമേരിക്കൻ പ്രതിനിധി തായ്‍വാനിൽ സന്ദർശനം നടത്തുന്നത്. തങ്ങളിൽ നിന്നും വേർപെട്ട തായ്‍വാനെ വീണ്ടും നിയന്ത്രണത്തിലാക്കാനാണ് ചൈനയുടെ നീക്കം.
  Published by:Anuraj GR
  First published: