• HOME
  • »
  • NEWS
  • »
  • world
  • »
  • മസൂദ് അസറിന്‍റെ സ്വത്ത് മരവിപ്പിക്കാൻ ഫ്രാൻസിന്റെ തീരുമാനം

മസൂദ് അസറിന്‍റെ സ്വത്ത് മരവിപ്പിക്കാൻ ഫ്രാൻസിന്റെ തീരുമാനം

യൂറോപ്യൻ യൂണിയന്റെ ഭീകരവാദവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ പട്ടികയിൽ മസൂദ് അസറിനെ ഉൾപ്പെടുത്തുന്ന കാര്യം ചർച്ച ചെയ്ത് വരികയാണെന്നും ഫ്രാൻസ് വ്യക്തമാക്കി.

Jaish-e-Mohammed

Jaish-e-Mohammed

  • News18
  • Last Updated :
  • Share this:
    പാരീസ്: ജെയ്ഷ് ഇ മുഹമ്മദ് സ്ഥാപകൻ മസൂദ് അസറിന്റെ സ്വത്ത് മരവിപ്പിക്കാൻ ഫ്രാൻസിന്റെ തീരുമാനം. ഫ്രഞ്ച് സർക്കാർ വെള്ളിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയവും വിദേശ മന്ത്രാലയവും ധനമന്ത്രാലയവും ഒന്നിച്ചിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

    യൂറോപ്യൻ യൂണിയന്റെ ഭീകരവാദവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ പട്ടികയിൽ മസൂദ് അസറിനെ ഉൾപ്പെടുത്തുന്ന കാര്യം ചർച്ച ചെയ്ത് വരികയാണെന്നും ഫ്രാൻസ് വ്യക്തമാക്കി.

    also read: തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല: ബിജെപിയുടെ ക്ഷണം നിരസിച്ച് സേവാഗ്

    ഇന്ത്യയിൽ ആക്രമണം നടത്തിയ ജെയ്ഷ് ഇ മുഹമ്മദ് ഉൾപ്പെടെയുള്ള ഭീകരവാദ സംഘടനകൾക്കെതിരായ ലോക രാജ്യങ്ങളുടെ നടപടി പാകിസ്ഥാനെ സമ്മർദത്തിലാക്കിയിട്ടുണ്ട്. ഫെബ്രുവരി 14ന് കശ്മീരിലെ പുൽവാമയിൽ 40 സിആർപിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ജെയ്ഷ് ഇ മുഹമ്മദ് ഏറ്റെടുത്തിരുന്നു.

    മസൂദ് അസ്ഹറിനെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതിയുടെ തീരുമാനത്തെ നാലാം തവണയും ചൈന എതിർത്തതിന് പിന്നാലെയാണ് ഫ്രാൻസിന്റെ നടപടി. ചൈനയുടെ നടപടിയിൽ മറ്റ് രാജ്യങ്ങൾ അതൃപ്തി പ്രകടിപ്പിച്ചതിനു പിന്നാലെ ഇക്കാര്യം വിശദമായി പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്നാണ് ചൈന വ്യക്തമാക്കിയിരിക്കുന്നത്.

    First published: