• HOME
  • »
  • NEWS
  • »
  • world
  • »
  • France Intercepts Russia-bound Cargo Ship| ഉപരോധം ലംഘിച്ചു; റഷ്യൻ കപ്പൽ പിടിച്ചെടുത്ത് ഫ്രാൻസ്

France Intercepts Russia-bound Cargo Ship| ഉപരോധം ലംഘിച്ചു; റഷ്യൻ കപ്പൽ പിടിച്ചെടുത്ത് ഫ്രാൻസ്

ഇംഗ്ലീഷ് ചാനലിൽ വച്ചാണ് ബാൾട്ട് ലീഡർ എന്ന ചരക്കുകപ്പൽ ഫ്രാൻസ് പിടിച്ചെടുത്തത്.

  • Share this:
    റഷ്യയുടെ ചരക്കുകപ്പൽ (Russia-bound Cargo Ship)പിടിച്ചെടുത്ത് ഫ്രാൻസ്. യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ ഉപരോധം ലംഘിച്ചതിനെ തുടർന്നാണ് നടപടി.

    ഇംഗ്ലീഷ് ചാനലിൽ വച്ചാണ് ബാൾട്ട് ലീഡർ എന്ന ചരക്കുകപ്പൽ ഫ്രാൻസ് പിടിച്ചെടുത്തത്. സംഭവത്തിൽ റഷ്യ ഫ്രാൻസിനോട് വിശദീകരണം തേടി.

    അതേസമയം, റഷ്യൻ ആക്രമണം തുടരുന്ന യുക്രെയ്നെ സൈനികമായി സഹായിക്കാൻ അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. അമേരിക്കയും ബ്രിട്ടണും ഉൾപ്പടെ 27 രാജ്യങ്ങൾ യുക്രെയ്ന് ആയുധം നൽകാൻ തയ്യാറാണെന്ന കാര്യം സ്കൈ ന്യൂസാണ് റിപ്പോർട്ട് ചെയ്തത്.

    Also Read-'യുദ്ധത്തിന്റെ മുഖം'; റഷ്യൻ മിസൈൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട യുക്രെയ്ൻ അധ്യാപികയുടെ ചിത്രം വൈറൽ

    റഷ്യൻ അധിനിവേശത്തിനെതിരെ പോരാടുന്ന യുക്രെയ്നെ സഹായിക്കുമെന്ന് ഈ രാജ്യങ്ങളുടെ ഭരണാധികാരികൾ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ അമേരിക്കയും അൽബേനിയയും ചേർന്ന് യുക്രെയ്ൻ അധിനിവേശത്തിനെതിരെ യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം സ്ഥിരംസമിതി അംഗമായ റഷ്യ വീറ്റോ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുക്രെയ്നെ സൈനികമായി സഹായിക്കുമെന്ന വിവരം പുറത്തുവന്നത്.

    യുക്രെയ്ന്‍ അധിനിവേശത്തില്‍ തലസ്ഥാന നഗരമായ കീവിന് സമീപത്ത് റഷ്യന്‍ സേനയെത്തി. മെലിറ്റോപോളിന്റെ നിയന്ത്രണം ഏറ്റെടുത്തതായി റഷ്യ അവകാശപ്പെടുന്നു. സൈന്യം മെലിറ്റോപോള്‍ നഗരം പിടിച്ചെടുത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് അറിയിച്ചത്. കീവ് നഗരത്തിന് സമീപം റഷ്യന്‍ സേന എത്തിയതായാണ് വിവരം. ഇന്നും കീവ് നഗരത്തിന് ചുറ്റിലുമായി നിരവധി തവണ സ്‌ഫോടനങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
    Published by:Naseeba TC
    First published: