• HOME
  • »
  • NEWS
  • »
  • world
  • »
  • 'ഗർഭനിരോധനത്തിനുള്ള ചെറിയ വിപ്ലവം'; അടുത്ത വർഷം മുതൽ യുവാക്കൾക്ക് കോണ്ടം സൗജന്യമെന്ന് ഫ്രാൻസ്

'ഗർഭനിരോധനത്തിനുള്ള ചെറിയ വിപ്ലവം'; അടുത്ത വർഷം മുതൽ യുവാക്കൾക്ക് കോണ്ടം സൗജന്യമെന്ന് ഫ്രാൻസ്

18 നും 25 നും ഇടയിൽ പ്രായമുള്ളവർക്ക് ഫാർമസികളിൽ നിന്ന് സൗജന്യമായി വാങ്ങാം

  • Share this:

    അടുത്ത വർഷം മുതൽ ഫ്രാൻസിൽ യുവാക്കൾക്ക് കോണ്ടം സൗജന്യമായി നൽകുമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. യുവാക്കൾക്കിടയിൽ അനാവശ്യ ഗർഭധാരണം ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. 18 നും 25 നും ഇടയിൽ പ്രായമുള്ളവർക്ക് ഫാർമസികളിൽ നിന്നും സൗജന്യമായി ഗർഭനിരോധന ഉറ വാങ്ങാം.

    ഗർഭനിരോധനത്തിനുള്ള ചെറിയ വിപ്ലവം എന്നാണ് പുതിയ തീരുമാനത്തെ ഫ്രഞ്ച് പ്രസിഡന്റ് വിശേഷിപ്പിച്ചത്. യുവാക്കളുമായുള്ള ആരോഗ്യസംവാദത്തിനിടയിലാണ് ഇമ്മാനുവൽ മാക്രോണിന്റെ പ്രഖ്യാപനം.

    Also Read- 2009 ജനുവരി 1 ന് ശേഷമാണോ ജനിച്ചത്? നിങ്ങൾക്ക് ഇനി ന്യൂസിലന്റിൽ സിഗരറ്റ് കിട്ടില്ല

    നിലവിൽ 25 വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഫ്രാൻസിൽ ഗർഭനിരോധനം സൗജന്യമാണ്. എല്ലാ വരുമാനത്തിലുമുള്ള ചെറുപ്പക്കാർക്കും അനാവശ്യ ഗർഭധാരണം തടയുന്നത് ഉറപ്പാക്കാനുള്ള സർക്കാർ നടപടികളുടെ ഭാഗമായാണ് ഈ സേവനം. ഈ സംവിധാനം പുരുഷന്മാർക്കും ട്രാൻസ്ജെൻഡർ-ക്യൂർ വിഭാഗത്തിനും ലഭ്യമായിരുന്നില്ല.

    Also Read- യുവാക്കൾക്കിടയിൽ വില്ലനായി ഹൃദ്രോഗം; ട്വിറ്ററിൽ #Heartattack ഹാഷ്ടാഗ് ട്രെൻഡിങ്

    ഫ്രാൻസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് മാക്രോൺ. 2017 ൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ 39 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം. എച്ച്‌ഐവി അടക്കമുള്ള ലൈംഗികമായി പകരുന്ന രോഗങ്ങൾ തടയുന്നതിനും പരിശോധിക്കുന്നതിനുമുള്ള ത്വരിതഗതിയിലുള്ള ശ്രമങ്ങളുണ്ടാകുമെന്നായിരുന്നു അന്ന് മാക്രോണിന്റെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്ന്.

    2020-21 വർഷങ്ങളിൽ ഫ്രാൻസിൽ ലൈംഗികമായി പകരുന്ന രോഗങ്ങളിൽ 30 ശതമാനം വർധനവുണ്ടായിരുന്നു. യുവാക്കളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ട് ഡോക്ടറുടെ കുറിപ്പോടെയുള്ള ഗർഭനിരോധന മാർഗത്തിന് ചെലവാക്കുന്ന തുക 2018 മുതൽ ജനങ്ങൾക്ക് തിരികെ നൽകാൻ സർക്കാർ ആരംഭിച്ചിരുന്നു.

    Published by:Naseeba TC
    First published: