• HOME
 • »
 • NEWS
 • »
 • world
 • »
 • Ban on Incest | രക്തബന്ധത്തിൽപ്പെട്ടവരുമായുള്ള ലൈംഗികബന്ധം ക്രിമിനൽ കുറ്റമാക്കാനൊരുങ്ങി ഫ്രാൻസ്

Ban on Incest | രക്തബന്ധത്തിൽപ്പെട്ടവരുമായുള്ള ലൈംഗികബന്ധം ക്രിമിനൽ കുറ്റമാക്കാനൊരുങ്ങി ഫ്രാൻസ്

ഇതോടെ ഇൻസെസ്റ്റ് നിയമവിരുദ്ധമാക്കിയ മറ്റ് നിരവധി യൂറോപ്യൻ രാജ്യങ്ങളുടെ പട്ടികയിൽ ഫ്രാൻസും ഇടം പിടിക്കും.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  പാരിസ്:  രക്തബന്ധത്തിൽപ്പെട്ടവരുമായുള്ള ലൈംഗികബന്ധം (Incest) നിരോധിക്കാനൊരുങ്ങി ഫ്രാൻസ് (France). 1791ന് ശേഷം ആദ്യമായാണ് ഫ്രാൻസ് ഈ നീക്കത്തിന് മുതിരുന്നത്. നിലവിൽ കുട്ടികൾ ഒഴിച്ചുള്ള, പ്രായപൂർത്തിയായ ആളുകൾക്ക് രക്തബന്ധത്തിൽപ്പെട്ടവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ഫ്രാൻസിൽ നിയമവിധേയമാണ്. എന്നാൽ, 18 വയസിന് മുകളിൽ പ്രായമുള്ളവർ പോലും രക്തബന്ധത്തിൽപ്പെട്ടവരുമായി ലൈംഗികബന്ധം പുലർത്തുന്നത് ക്രിമിനൽ കുറ്റമായി (Criminal Offense) കണക്കാക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന്, കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സ്റ്റേറ്റ് സെക്രട്ടറി അഡ്രിയേൻ ടാക്വെറ്റ് പറഞ്ഞു.

  "പ്രായം എത്രയായാലും സ്വന്തം അച്ഛനുമായോ മകനുമായോ മകളുമായോ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ പാടില്ല. പ്രായത്തിന്റെയോ പരസ്പര സമ്മതത്തിന്റെയോ പ്രശ്നമല്ല ഇത്. ഞങ്ങൾ ഇൻസെസ്റ്റിനെതിരെയുള്ള പോരാട്ടത്തിലാണ്", എഎഫ്‌പിയ്ക്ക് നൽകിയ അഭിമുഖത്തിൽ അഡ്രിയേൻ ടാക്വെറ്റ് പ്രതികരിച്ചു.

  രക്തബന്ധത്തിൽപ്പെട്ടവർക്ക് പരസ്പരം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് 18 വയസിന്റെ പ്രായപരിധി ഏർപ്പെടുത്തിയ തീരുമാനം പുനഃപരിശോധിക്കണമെന്നും ഒരു സമ്പൂർണ നിരോധനത്തെയാണ് താൻ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  ഇതോടെ ഇൻസെസ്റ്റ് നിയമവിരുദ്ധമാക്കിയ മറ്റ് നിരവധി യൂറോപ്യൻ രാജ്യങ്ങളുടെ പട്ടികയിൽ ഫ്രാൻസും ഇടം പിടിക്കും. എന്നാൽ, കസിൻസ് തമ്മിലുള്ള വിവാഹബന്ധത്തിന് നിയമമാറ്റം തടസമാകില്ല. രണ്ടാനമ്മയുടെയോ രണ്ടാനച്ഛന്റെയോ കുടുംബവുമായി ബന്ധപ്പെട്ട് ഈ നിയമം ബാധകമാകുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സമൂഹത്തിൽ ഇൻസെസ്റ്റിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തുകയാണ് നിയമം മൂലം ലക്ഷ്യമിടുന്നതെന്ന് ടാക്വെറ്റ് ഊന്നിപ്പറഞ്ഞു.

  Also Read- Google Fined in Russia | നിരോധിക്കപ്പെട്ട ഉള്ളടക്കം നീക്കം ചെയ്തില്ല; ഗൂഗിളിന് ഭീമൻ പിഴ ചുമത്തി റഷ്യ

  ഫ്രഞ്ച് സർക്കാരിന്റെ നീക്കത്തെ കുട്ടികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ലെസ് പാപ്പിലോൺസ് എന്ന സംഘടനയുടെ ചെയർമാൻ ലോറെൻറ് ബോയറ്റ് സ്വാഗതം ചെയ്തു. സാമൂഹികമായി നിഷിദ്ധമായ ഇൻസെസ്റ്റ് നിയമപരമായും നിരോധിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

  കഴിഞ്ഞ വർഷം ഫ്രാൻസിലെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകരിലൊരാളായ ഒലിവിയർ ദുഹാമൽ തന്റെ ഭാര്യയുടെ മുൻബന്ധത്തിലെ മകനെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന ആരോപണം ഉയർന്നതോടെയാണ് ഇൻസെസ്റ്റ് സംബന്ധിച്ച ചർച്ചകൾ രാജ്യത്ത് വീണ്ടും സജീവമായത്. തന്റെ ഇരട്ട സഹോദരനെ 14 വയസ് പ്രായമുള്ളപ്പോൾ ദുഹാമൽ രണ്ടു വർഷക്കാലം തുടർച്ചയായി ലൈംഗികമായി ദുരുപയോഗം ചെയ്‌തതായി കാമിൽ കുഷ്‌നർ എന്ന യുവതി തന്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഈ ആരോപണങ്ങളെല്ലാം വ്യക്തിപരമായ ആക്രമണമാണെന്ന് പറഞ്ഞ് ദുഹാമൽ തള്ളിക്കളയുകയായിരുന്നു. എന്നാൽ ഫ്രാൻസിലെ ബുദ്ധിജീവികൾക്കിടയിൽ ഈ ആരോപണങ്ങൾ വലിയ കോളിളക്കം സൃഷ്ടിച്ചു.

  Also Read- Earthquake in Afghan | പടിഞ്ഞാറന്‍ അഫ്ഗാനില്‍ ഭൂചലനം; നാല് കുട്ടികളടക്കം 26 മരണം

  ദുഹാമലുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദത്തെ തുടർന്ന് 18 വയസിന് താഴെ പ്രായമുള്ള, അടുത്ത ബന്ധുവുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമാക്കിക്കൊണ്ട് ഫ്രഞ്ച് സർക്കാർ നിയമം കൊണ്ടുവന്നു. എന്നാൽ, 18 വയസ് തികഞ്ഞാൽ 'ഇൻസെസ്റ്റ്' നിയമപരമാണെന്ന സൂചന നൽകുന്നതാണ് നിയമമെന്ന് പല കോണിൽ നിന്നും വിമർശനം ഉയർന്നിരുന്നു.
  Published by:Rajesh V
  First published: