• HOME
  • »
  • NEWS
  • »
  • world
  • »
  • സ്ലോവാക്യയുടെ പ്രധാനമന്ത്രിയ്ക്ക് കുട ചൂടി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

സ്ലോവാക്യയുടെ പ്രധാനമന്ത്രിയ്ക്ക് കുട ചൂടി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

മാറ്റോവിക് മാധ്യമപ്രവർത്തകരോട് സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് മഴ പെയ്തത്. ഈ സമയം മാക്രോൺ തന്റെ കുട മാറ്റോവിക്കിനെ ചൂടിക്കുകയായിരുന്നു

Emmanuel Maron

Emmanuel Maron

  • Share this:
    ബുധനാഴ്ച എലിസി കൊട്ടാരത്തിന് പുറത്തുള്ള തുറന്ന മൈതാനത്ത് നടന്ന ഒരു ചടങ്ങിൽ മഴ പെയ്തതിനെ തുടർന്ന് അതിഥിയായി എത്തിയ സ്ലോവാക്യയുടെ പ്രധാനമന്ത്രിയ്ക്ക് കുട ചൂടിയത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. പരിപാടിയ്ക്കിടെ മഴ പെയ്തതിനെ തുടർന്ന് ഒരു വനിതാ സഹായി ഫ്രഞ്ച് നേതാവിനെ കുട ചൂടിച്ചു. എന്നാൽ ആ കുട സ്വന്തം കൈയിൽ വാങ്ങിയ മാക്രോൺ അതിഥിയായി എത്തിയ സ്ലോവാക്യയുടെ പ്രധാനമന്ത്രി ഇഗോർ മാറ്റോവിക്കിനെ കൂടി ചൂടിക്കുകയായിരുന്നു.

    മാറ്റോവിക് മാധ്യമപ്രവർത്തകരോട് സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് മഴ പെയ്തത്. ഈ സമയം മാക്രോൺ തന്റെ കുട മാറ്റോവിക്കിനെ ചൂടിക്കുകയായിരുന്നു. ഇതിനിടെ രണ്ടാമത്തെ വനിതാ സഹായി മാക്രോണിന്റെ കൈയിൽ നിന്ന് കുട വാങ്ങി പിടിക്കാൻ എത്തിയെങ്കിലും. ആവശ്യമില്ലെന്ന് അദ്ദേഹം അവരോട് ആംഗ്യം കാണിച്ചു.

    രണ്ടുപേരും മാധ്യമങ്ങളോട് സംസാരിച്ചതിന് ശേഷം എലിസി കൊട്ടാരത്തിലേക്കുള്ള പടികൾ കയറാൻ തുടങ്ങുമ്പോൾ ഒരു സൈനിക സഹായി മാക്രോണിന്റെ കുട പിടിക്കാൻ സമീപിച്ചെങ്കിലും മാക്രോൺ തന്നെ മാറ്റോവിച്ചിനെ കുട ചൂടിച്ച് അകത്തേയ്ക്ക് നീങ്ങി. രണ്ടാമത്തെ വനിതാ സഹായി പിന്നീട് വീണ്ടും കുട പിടിക്കാൻ മാക്രോണിന് അരികിൽ എത്തിയെങ്കിലും മാക്രോൺ വീണ്ടും അവരെ തള്ളിമാറ്റി. എന്നാൽ അകത്തേക്കുള്ള വഴിയിലെ പടികളുടെ മുകളിൽ എത്തിയപ്പോൾ അയാൾ കുട തിരികെ സഹായിയെ ഏൽപ്പിച്ച് മാസ്ക് ധരിച്ചു.

    Also Read- വിവാഹം തകർന്ന സങ്കടത്തിൽ കൂട്ടുകാരിയെ കാണാനെത്തി; ഒടുവിൽ കൂട്ടുകാരിക്കും ഭർത്താവിനുമൊപ്പം പുതിയ ജീവിതം ആരംഭിച്ച് യുവതി

    2017 മുതൽ ഫ്രാൻസിന്റെ പ്രസിഡന്റായും അൻഡോറ എക്‌സ് ഒഫീഷ്യോ കോ-പ്രിൻസുമായി സേവനമനുഷ്ഠിക്കുന്നയാളാണ് ഇമ്മാനുവൽ ജീൻ മിഷേൽ ഫ്രെഡെറിക് മാക്രോൺ. രാജ്യത്തെ റാഡിക്കൽ ഇസ്‌ലാമിസത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഫ്രാൻസിൽ ഇദ്ദേഹം പ്രത്യേക പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ട്. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് അദ്ദേഹം ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനും ഇൻവെസ്റ്റുമെന്റ് ബാങ്കറും ആയിരുന്നു. പാരീസിലെ നാൻടെർ സർവകലാശാലയിൽ ഫിലോസഫിയും സയൻസ് പോയിൽ നിന്നു പബ്ലിക് അഫയേഴ്സിൽ മാസ്റ്റേഴ്സ് ബിരുദവും നേടി. ഇൻസ്പെക്ടറേറ്റ് ജനറൽ ഓഫ് ഫിനാൻസ്സിന്റെ ഓഫിസിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം, പിന്നീട് റോത്ത്സ്ചിൽഡിൽ & സി ബാൻക്വുവിൽ ഒരു ഇൻവെസ്റ്റുമെന്റ് ബാങ്കർ ആയി സേവനം അനുഷ്ടിച്ചു .

    കഴിഞ്ഞ വർഷം സ്ലോവാക്യയുടെ പ്രധാനമന്ത്രിയായ ആളാണ് ഇഗോർ മാറ്റോവിക്. ട്രനാവയിൽ ജനിച്ച അദ്ദേഹം കോമേനിയസ് സർവകലാശാലയിൽ പഠിച്ച് പ്രസിദ്ധീകരണ ബിസിനസ്സിലേക്ക് തിരിഞ്ഞു. ഫ്രീഡം ആൻഡ് സോളിഡാരിറ്റി പാർട്ടി പട്ടികയിൽ 2010 ൽ ദേശീയ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മാറ്റോവിക് 2011 ൽ ഓർഡറിനറി പീപ്പിൾ പ്രസ്ഥാനം സ്ഥാപിച്ചു, അത് അഴിമതി വിരുദ്ധ പ്രചരണത്തിൽ ശ്രദ്ധ നേടുകയും രാഷ്ട്രീയമായി വലതുവശത്തു തുടരുകയും ചെയ്ത സംഘടനയാണ്. അദ്ദേഹത്തിന്റെ അഴിമതി വിരുദ്ധ പ്രചാരണം "ആരോപണവിധേയമായ ഇരുട്ടിൽ വെളിച്ചം വീശുന്നതിനുള്ള പ്രചാരണമാണ്" രാജ്യത്തിന്‍റെ ശ്രദ്ധ നേടിയത്. പാർലമെന്‍ററി രംഗത്തും ബ്യൂറോക്രസിയിലും നിലനിന്ന കൈക്കൂലിക്കെതിരെ പ്രചരണം സംഘടിപ്പിച്ചു. 2020 ൽ മാറ്റോവിക് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു, അദ്ദേഹത്തിന്റെ പാർട്ടി മറ്റ് മൂന്ന് കേന്ദ്ര-വലതുപക്ഷ പാർട്ടികളുമായി ചേർന്ന് സഖ്യ സർക്കാർ രൂപീകരിക്കുന്നതിൽ മതിയായ സീറ്റുകൾ നേടി. മന്ത്രിസഭയിലേക്കുള്ള മാറ്റോവിക്കിന്റെ തിരഞ്ഞെടുപ്പുകൾ പ്രസിഡന്റ് സുസാന സപുട്ടോവ് അംഗീകരിച്ചു, 2020 മാർച്ച് 21 ന് അദ്ദേഹത്തെ പ്രധാനമന്ത്രിയായി നിയമിച്ചു.
    Published by:Anuraj GR
    First published: