• HOME
 • »
 • NEWS
 • »
 • world
 • »
 • കാട്ടുപന്നിയെന്ന് തെറ്റിദ്ധരിച്ച് യുവാവിനെ വെടിവച്ച് കൊന്നു; പ്രതിക്ക് രണ്ട് വര്‍ഷം മാത്രം ശിക്ഷ വിധിച്ച് കോടതി

കാട്ടുപന്നിയെന്ന് തെറ്റിദ്ധരിച്ച് യുവാവിനെ വെടിവച്ച് കൊന്നു; പ്രതിക്ക് രണ്ട് വര്‍ഷം മാത്രം ശിക്ഷ വിധിച്ച് കോടതി

മനഃപൂര്‍വമല്ലാത്ത നരഹത്യ എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ശിക്ഷയില്‍ ഇളവ് നൽകിയത്.

 • Share this:

  കാട്ടുപന്നിയെന്ന് തെറ്റിദ്ധരിച്ച് മനുഷ്യനെ കൊലപ്പെടുത്തിയ പ്രതിയ്ക്ക് രണ്ട് വർഷത്തെ മാത്രം ശിക്ഷ വിധിച്ച് കോടതി. ഫ്രാന്‍സിലാണ് സംഭവം നടന്നത്. പ്രതിയ്ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന്‌ പ്രതീക്ഷിച്ച കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും നിരാശരാക്കുന്നതായിരുന്നു കോടതി വിധി. 25 കാരനായ മോര്‍ഗന്‍ കീനെ എന്നയാളാണ് 2020 ഡിസംബറില്‍ കൊല്ലപ്പെട്ടത്.

  തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ ജൂലിയന്‍ ഫെറല്‍ (35) ആണ് തന്റെ ഭൂമിയില്‍ മരം മുറിക്കുകയായിരുന്ന മോര്‍ഗന്‍ കീനെ കാട്ടുപന്നിയാണെന്ന് തെറ്റിദ്ധരിച്ച് വെടിവെച്ച് കൊന്നത്. മനഃപൂര്‍വമല്ലാത്ത നരഹത്യ എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ശിക്ഷയില്‍ ഇളവ് നൽകിയത്.

  ഇത്തരം അപകടങ്ങള്‍ തടയുന്നതിന്റെ ഭാഗമായി വേട്ടയാടലിനെതിരെ കര്‍ശന നിയമങ്ങള്‍ ഫ്രഞ്ച് സര്‍ക്കാര്‍ കൊണ്ടുവന്നതിന് പിന്നാലെയാണ് കേസിലെ വിധി വന്നത്. തെക്കുപടിഞ്ഞാറന്‍ ഫ്രഞ്ച് പട്ടണമായ കാഹോര്‍സില്‍ നടന്ന മനഃപൂര്‍വമല്ലാത്ത നരഹത്യയുടെ വിചാരണയില്‍ കൊല നടത്തിയ ഫെറലിന് രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിക്കുകയും വേട്ടയാടുന്നതിന് ജീവപര്യന്തം വിലക്കേർപ്പെടുത്തുകയും ചെയ്തു.

  Also read-ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ നദീജല ആഡംബരക്രൂസ് എംവി ഗംഗാവിലാസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

  ‘നിലവിലുള്ള നിയമങ്ങളുടെ പരിധിക്കുള്ളില്‍ നിന്നാണ് നീതി നടപ്പിലാക്കിയതെന്ന്’ കീനിന്റെ സഹോദരന്റെ അഭിഭാഷകന്‍ ബെനോയിറ്റ് കൗസി പറഞ്ഞു. അതിനാല്‍ നിയമനിര്‍മ്മാതാക്കള്‍ ഇത്തരം കേസുകളില്‍ കഠിനമായ ശിക്ഷകള്‍ നല്‍കാന്‍ കഴിയുന്ന ‘വേട്ടയാടലിനെതിരെയുള്ള പ്രത്യേക നിയമം’ സൃഷ്ടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ‘ആ സംഭവത്തെക്കുറിച്ച് ചിന്തിക്കാത്ത ഒരു ദിവസം പോലുമില്ല, എന്നോട് ക്ഷമിക്കൂ,” വിചാരണക്കിടെ ഫെറല്‍ കോടതിയില്‍ പറഞ്ഞു. അന്വേഷണത്തില്‍ ഫെറലിന് പ്രദേശത്തെക്കുറിച്ച് വ്യക്തമായി അറിയില്ലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.

  അതേസമയം, വേട്ടയാടല്‍ സീസണുകളില്‍ ഫ്രഞ്ച് ഗ്രാമപ്രദേശങ്ങളില്‍ വലിയ വെടിയൊച്ചകളുടെ ശബ്ദം കേള്‍ക്കുന്നത് പതിവാണ്. ഇതേതുടര്‍ന്ന് കാല്‍നടയാത്രക്കാര്‍ സുരക്ഷയെ കരുതി വനപ്രദേശങ്ങള്‍ ഒഴിവാക്കിയാണ് സഞ്ചരിക്കാറുള്ളത്.

  Also read-ബസ്മതി അരിയ്ക്ക് തിരിച്ചറിയൽ മാനദണ്ഡങ്ങൾ വിജ്ഞാപനം ചെയ്തു; ഓഗസ്റ്റ് ഒന്നുമുതൽ നടപ്പാക്കും

  സംഭവത്തെ തുടര്‍ന്ന്, മയക്കുമരുന്നും മദ്യവും ഉപയോഗിച്ച ശേഷം വേട്ടയാടുന്നതിനെതിരെ നിയമങ്ങള്‍ കര്‍ശനമാക്കുമെന്നും പരിശീലനവും സുരക്ഷാ ആവശ്യകതകളും ശക്തിപ്പെടുത്തുമെന്നും സജീവമായ വേട്ടയാടല്‍ മേഖലകളാണെന്ന് ഗ്രാമീണര്‍ക്ക്‌ മുന്നറിയിപ്പ് നല്‍കുന്നതിന് ഡിജിറ്റല്‍ സംവിധാനങ്ങള്‍ സ്ഥാപിക്കുമെന്നും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോൺ പറഞ്ഞിരുന്നു. വേട്ടക്കാരുടെ ലൈസന്‍സ് പിന്‍വലിക്കുന്നത്‌ ഉള്‍പ്പെടെയുള്ള ശിക്ഷകൾ നവീകരിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.

  എന്നാല്‍ വേട്ടയാടല്‍ ലോബിയെ ഭയന്ന് ഞായറാഴ്ചകളില്‍ വേട്ടയാടുന്നത് പൂര്‍ണ്ണമായും നിരോധിക്കണമെന്ന ജനങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. കഴിഞ്ഞ 20 വര്‍ഷമായി ഫ്രാന്‍സില്‍ വേട്ടയാടല്‍ അപകടങ്ങള്‍ കുറഞ്ഞു വരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ അറിയാതെ ഉണ്ടാകുന്ന അപകടത്തില്‍ പരിക്കേല്‍ക്കുന്നതും മരണപ്പെടുന്നതും തുടര്‍ക്കഥയാകുകയാണ്.

  മൃഗാവകാശ സംഘടനയായ എഎസ്പിഎഎസ് കേസിൽ ശിക്ഷ കുറഞ്ഞു പോയി എന്ന് അപലപിച്ചു. ഈ വിധി വേട്ടയാടലിന് ഇരയായ മനുഷ്യരെ അപമാനിക്കുന്നതാണെന്നും സംഘടന പറഞ്ഞു. അതേസമയം, നാഷണല്‍ ഫെഡറേഷന്റെ കണക്കനുസരിച്ച് ഫ്രാന്‍സില്‍ 1.1 ദശലക്ഷം സജീവ വേട്ടക്കാരുണ്ട്, കൂടാതെ അഞ്ച് ദശലക്ഷം ആളുകള്‍ക്ക് വേട്ടയാടല്‍ ലൈസന്‍സ് ഉണ്ട്.

  Published by:Sarika KP
  First published: