• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ചർച്ചിൽ മുതൽ മഹാതിർ വരെ; രണ്ടാം വരവ് സൂപ്പറാക്കിയ ലോകനേതാക്കൾ

news18
Updated: May 11, 2018, 11:44 PM IST
ചർച്ചിൽ മുതൽ മഹാതിർ വരെ; രണ്ടാം വരവ് സൂപ്പറാക്കിയ ലോകനേതാക്കൾ
news18
Updated: May 11, 2018, 11:44 PM IST
ക്വാലലംപുർ: ലോകം വ്യാഴാഴ്ച ആവേശത്തോടെ കേട്ട വാർത്തകളിൽ ഒന്ന് മലേഷ്യയിൽ നിന്നായിരുന്നു. തൊണ്ണൂറ്റിരണ്ടു വയസുള്ള മഹാതിർ മുഹമ്മദ് മലേഷ്യയുടെ പ്രധാനമന്ത്രിയായി എന്നതായിരുന്നു ആ വാർത്ത. 92 വയസു മാത്രമല്ല പൊതുരാഷ്ട്രീയത്തിലേക്കുള്ള തന്‍റെ രണ്ടാംവരവു കൂടി ഗംഭീരമാക്കിയിരിക്കുകയാണ് മഹാതിർ മുഹമ്മദ്. സജീവരാഷ്ട്രീയത്തിൽ നിന്ന് പിന്മാറി 15 വർഷങ്ങൾക്കു ശേഷമാണ് ഗംഭീരവിജയവുമായി മഹാതിർ മുഹമ്മദ് മലേഷ്യയുടെ പ്രധാനമന്ത്രിയായിരിക്കുന്നത്. എന്നാൽ, മഹാതിർ മാത്രമല്ല രണ്ടാം വരവ് സൂപ്പറാക്കിയ വേറെയും നേതാക്കളുണ്ട്.

വിൻസ്റ്റൻ ചർച്ചിൽ

രണ്ടുതവണ ബ്രിട്ടന്‍റെ പ്രധാനമന്ത്രി ആയിരുന്നു വിൻസ്റ്റൻ ചർച്ചിൽ. 1940 മുതൽ 1945 വരെയും 1951 മുതൽ 1955 വരെയും ആയിരുന്നു അദ്ദേഹം ബ്രിട്ടന്‍റെ പ്രധാനമന്ത്രി ആയിരുന്നത്. 1945ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അദ്ദേഹത്തിന് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നു. അറുപത്തിയാറാമത്തെ വയസിൽ ആയിരുന്നു സർ വിൻസ്റ്റൺ ലിയൊനാർഡ് സ്പെൻസർ ചർച്ചിൽ എന്ന വിൻസ്റ്റൻ ചർച്ചിൽ ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായത്.

1951ൽ രണ്ടാമതും പ്രധാനമന്ത്രി ആയെങ്കിലും ആരോഗ്യപരമായ കാരണങ്ങളാൽ 1955ൽ തൽസ്ഥാനത്തു നിന്ന് രാജി വെക്കുകയായിരുന്നു. 1965ൽ അദ്ദേഹം മരിച്ചു.

ഷിൻസോ ആബെ

2006ൽ തന്‍റെ അമ്പത്തിരണ്ടാമത്തെ വയസിലാണ് ജപ്പാനിൽ ഷിൻസോ ആബെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്. എന്നാൽ, ഒരു വർഷം കഴിഞ്ഞപ്പോഴേക്കും ചില ആരോപണങ്ങളിൽ ഉൾപ്പെടുകയും ആരോഗ്യം ക്ഷയിച്ചതിനെ തുടർന്ന് രാജി വെയ്ക്കുകയുമായിരുന്നു. എന്നാൽ, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് 2012ൽ രാഷ്ട്രീയത്തിലേക്ക് ശക്തമായ തിരിച്ചുവരവായിരുന്നു അദ്ദേഹം നടത്തിയത്. തിരിച്ചുവരവിൽ 'ആബെനോമിക്സ്' എന്ന പേരിൽ ആവിഷ്കരിച്ച പദ്ധതിയിലൂടെ ജപ്പാനിലെ സാമ്പത്തികസ്ഥിതി തന്നെ മാറ്റി അദ്ദേഹം. ചർച്ചിലിന്‍റെ ആത്മകഥയായ 'ഒരിക്കലും നിരാശരാവരുത്' (Never Despair) എന്ന പുസ്തകം തിരിച്ചുവരവിന് തനിക്ക് പ്രചോദനമായെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.

സിൽവിയോ ബെർലുസ്കോണി

ഇറ്റലിയിലെ പ്രമുഖ മാദ്ധ്യമസ്ഥാപനമായ മീഡിയാസെറ്റ്, പ്രമുഖ ഇറ്റാലിയൻ ഫുട്ബോൾ ക്ലബ്ബായ എ.സി. മിലാൻ എന്നിവയുടെ ഉടമ കൂടിയാണ് ബെർലുസ്കോണി. 1936ൽ ജനിച്ച ബെർലുസ്കോണി 1994 - 1995, 2001 - 2006, 2008 - 2011 എന്നീ കാലയളവുകളിൽ മൂന്നുവട്ടം ഇറ്റലിയുടെ പ്രധാനമന്ത്രി ആയിരുന്നു. 2011 നവംബർ 12ന് പ്രധാനമന്ത്രിസ്ഥാനത്തു നിന്ന് രാജി വെയ്ക്കുകയായിരുന്നു.

ബെഞ്ചമിൻ നെതന്യാഹു

1996ലാണ് നെതന്യാഹു ഇസ്രായേലിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകുന്നത്. എന്നാൽ മൂന്നു വർഷത്തിനു ശേഷം അദ്ദേഹം അധികാരത്തിൽ നിന്നു പുറത്തായി. തുടർന്ന് 2002ൽ, സർക്കാരിലേക്ക് തിരിച്ചെത്തുകയും മന്ത്രിയാകുകയും ചെയ്തു. 2009ൽ പ്രധാനമന്ത്രി ആകുകയും ചെയ്തു. നിലവിൽ ഇസ്രായേലിന്‍റെ ഒമ്പതാമത്തെ പ്രധാനമന്ത്രിയാണ് നെതന്യാഹു.
First published: May 11, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍