• HOME
  • »
  • NEWS
  • »
  • world
  • »
  • നോർത്തേൺ അയർലണ്ടിൽ മുങ്ങിമരിച്ച മലയാളി വിദ്യാർത്ഥികളുടെ സംസ്ക്കാരം വെള്ളിയാഴ്ച

നോർത്തേൺ അയർലണ്ടിൽ മുങ്ങിമരിച്ച മലയാളി വിദ്യാർത്ഥികളുടെ സംസ്ക്കാരം വെള്ളിയാഴ്ച

തടാകത്തിലെ വെള്ളത്തിലേക്ക് ഇറങ്ങിയ റുവാൻ അപകടത്തില്‍പെടുകയും രക്ഷിക്കാൻ ശ്രമിച്ച ജോസഫും അപകടത്തിൽപെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

  • Last Updated :
  • Share this:
    നോർത്തേൺ അയർലണ്ടിൽ തടാകത്തിൽ മുങ്ങിമരിച്ച മലയാളി വിദ്യാർത്ഥികളായ റുവാൻ ജോ സൈമന്റെയും ജോസഫ് സെബാസ്റ്റ്യന്റെയും സംസ്കാരം വെളളിയാഴ്ച.

    ഓഗസ്റ്റ് 31 ബുധൻ ഉച്ചതിരിഞ്ഞ് 2 മണി മുതൽ 7 മണി വരെയും, വ്യാഴം സെപ്റ്റംബർ 1 രാവിലെ 11 മുതൽ രാത്രി 7 വരെയും പൊതുദർശനത്തിനായി St. Columb's Church Chapel Road, BT47 2BB വെയ്ക്കും. തുടർന്ന് ഇരുവരുടെയും വീടുകളിലേക്ക് കൊണ്ടുപോകുന്നതാണ്. സെപ്റ്റംബർ 2 വെള്ളിയാഴ്ച രാവിലെ 9.30ന് വീടുകളിൽ ശുശ്രൂഷ ആരംഭിക്കും. തുടർന്ന് 11 ന് St. Mary's Church, 49 Ardmore Road, Derry, BT47 3QP യിൽ സംസ്കാരം നടത്തും.

    കോട്ടയം സ്വദേശി സെബാസ്റ്റ്യന്‍ ജോസി (അജു)ന്റെ മകനാണ് ജോപ്പു എന്നു വിളിക്കുന്ന ജോസഫ് സെബാസ്റ്റ്യന്‍. കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി ജോഷിയുടെ മകനാണ് റുവാൻ ജോ സൈമണ്‍. എരുമേലി കൊരട്ടി കുറുവാമൂഴി ഒറ്റപ്ലാക്കല്‍ കുടുംബാംഗമാണ് മരിച്ച ജോസഫിന്റെ പിതാവ് അജു. മാതാവ് വിജി. പയ്യാവൂർ പൊന്നുംപറമ്പത്ത് മുപ്രാപ്പള്ളിയിൽ കുടുംബാംഗമാണ് മരിച്ച റുവാന്റെ പിതാവ് ജോഷി. നോർത്തേൺ അയർലണ്ടിലെ ലണ്ടൻഡെറിയിലാണ് ഇരുവരും താമസം.

    16 കാരായ ജോസഫും റുവാനും സെന്റ് കൊളംബസ് ബോയ്‌സ് കോളജ് വിദ്യാർത്ഥികളായിരുന്നു. പ്രാദേശിക സമയം വൈകിട്ട് ആറുമണിയോടെയാണ് അപകടം സംഭവിച്ചത്. മരിച്ച കുട്ടികളടക്കം എട്ടു പേരടങ്ങുന്ന സംഘം സൈക്ലിംഗിന് പോയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.

    Also Read-സൈക്കിൾ ചവിട്ടാനിറങ്ങിയ രണ്ട് മലയാളി വിദ്യാർത്ഥികൾ നോർത്തേൺ അയർലണ്ടിലെ തടാകത്തിൽ മുങ്ങിമരിച്ചു

    സ്‌കൂള്‍ അവധിയായതും നല്ല കാലാവസ്ഥയും കണക്കിലെടുത്താണ് കുട്ടികള്‍ സൈക്ലിംഗിന് പോയത്. എന്നാല്‍, പോകും വഴി തടാകത്തിലെ വെള്ളത്തിലേക്ക് ഇറങ്ങിയ റുവാൻ അപകടത്തില്‍പെടുകയും രക്ഷിക്കാൻ ശ്രമിച്ച ജോസഫും അപകടത്തിൽപെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വെള്ളത്തിലെ ചെളിയില്‍ കാലുകള്‍ പൂണ്ടു പോയതാകാം അപകട കാരണം എന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.

    അപകടം നടന്ന ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. തിരച്ചിലില്‍ ആദ്യം റുവാനെ കണ്ടെടുക്കുകയും ഉടന്‍ ആശുപത്രിയിലെത്തുകയും അവിടെ വച്ച് മരണം സ്ഥീരികരിക്കുകയുമായിരുന്നു. ഫോയില്‍ സെര്‍ച്ചും റെസ്‌ക്യൂവും പോലീസ് ഡൈവേഴ്സും നടത്തിയ വിപുലമായ തിരച്ചിലിന് ശേഷം ജോസഫിന്റെ മൃതദേഹവും കണ്ടെടുത്തു. സംഭവ സ്ഥലത്തുതന്നെ ജോസഫിന്റെ മരണം സ്ഥീരികരിച്ചു. അപകടത്തെ തുടർന്ന് ഈ പ്രദേശം പൊലീസ് അടച്ചിട്ടിരിക്കുകയാണ്.
    Published by:Jayesh Krishnan
    First published: