നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • Chile Gabriel Boric | ചിലിയില്‍ ഇടതുതരംഗം; ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി ഗബ്രിയേല്‍ ബോറിക്

  Chile Gabriel Boric | ചിലിയില്‍ ഇടതുതരംഗം; ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി ഗബ്രിയേല്‍ ബോറിക്

  ഇടതുപക്ഷ പാർട്ടിയായ സോഷ്യൽ കൺവേർജെൻസ് പാർട്ടിയുടെ നേതാവാണ് ബോറിക്.

  Gabriel boric(Image AP)

  Gabriel boric(Image AP)

  • Share this:
   ചിലിയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ (chile president election) ഗബ്രിയേൽ ബോറിക്കിന് (Gabriel boric) വിജയം (won). തെരഞ്ഞെടുപ്പ് വിജയത്തോടെ 35കാരനായ ഗബ്രിയേൽ ചിലിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി മാറി. ഇടതുപക്ഷ പാർട്ടിയായ സോഷ്യൽ കൺവേർജെൻസ് പാർട്ടിയുടെ (social convergence party) നേതാവാണ് ബോറിക്. തീവ്ര വലതുപക്ഷ നേതാവായ ഹൊസെ അന്റോണിയോ കാസ്റ്റിനെയാണ് ബോറിക്ക് പരാജയപ്പെടുത്തിയത്. ഞായറാഴ്ചയായിരുന്നു ചിലിയിൽ (Chile) തെരഞ്ഞെടുപ്പ് നടന്നത്.

   സെബാസ്റ്റ്യൻ പിനേര ആണ് നിലവിൽ ചിലിയുടെ പ്രസിഡന്റ്. ലിബറൽ കൺസർവേറ്റീവ് പാർട്ടിയായ 'നാഷണൽ റിന്യൂവൽ പാർട്ടി' അംഗമായ പിനേര 2018 മുതൽ ചിലിയിലെ പ്രസിഡന്റാണ്. ഭൂരിപക്ഷം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ ഗബ്രിയേൽ ബോറിക്കിന് 56 ശതമാനം വോട്ടുകളും അന്റോണിയോ കാസ്റ്റിന് 44 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്. ചിലിയിൽ 2019ലും 2020ലും അഴിമതിക്കും അസമത്വത്തിനും എതിരെ നടന്ന ജനകീയ പ്രക്ഷോഭങ്ങൾക്കും പ്രകടനങ്ങൾക്കും നേതൃത്വം നൽകിയിരുന്ന വിദ്യാർത്ഥി നേതാവായിരുന്നു ബോറിക്.

   ആരാണ് ഗബ്രിയേൽ ബോറിക്?

   ചിലിയുടെ തെക്കേ അറ്റമായ മഗല്ലൻസ് എന്ന സ്ഥലത്താണ് ബോറിക് ജനിച്ചതും വളർന്നതും. ഹൈസ്‌കൂളിൽ പഠിക്കുമ്പോഴാണ് അദ്ദേഹം വിദ്യാർത്ഥി രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങിയത്. 2011ൽ ചിലി യൂണിവേഴ്‌സിറ്റിയിൽ നിയമ വിദ്യാർത്ഥിയായിരിക്കെ യൂണിയന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

   എന്നാൽ ഗബ്രിയേൽ തന്റെ ബിരുദം പൂർത്തിയാക്കിയില്ല. പകരം 2013ൽ ചിലി തിരഞ്ഞെടുപ്പിൽ വിജയിക്കുകയും രണ്ട് തവണ പ്രതിനിധി ആകുകയും ചെയ്തു. ചിലിയിലെ രണ്ട് പ്രധാന സഖ്യങ്ങൾക്ക് പുറമെ, ഒരു രാഷ്ട്രീയ പാർട്ടിയെ പ്രതിനിധീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ ഇടതുപക്ഷ നേതാക്കളിൽ ഒരാളായി അദ്ദേഹം മാറി.

   മുമ്പ് രാജ്യത്ത് അധികാരത്തിലുണ്ടായിരുന്നവർ രാജ്യത്തെ അസമത്വങ്ങളെ അഭിസംബോധന ചെയ്യാൻ ധൈര്യമുള്ളവരല്ലെന്ന് ബോറിക് അവകാശപ്പെടുന്നു. ചിലിയിലെ ഇടത് പക്ഷത്തിന്റെ അറിയപ്പെടുന്ന മുഖമായിരുന്ന ബോറിക് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മികച്ച മത്സരാർത്ഥിയായിരുന്നു.

   യുവാക്കളുടെ ആരാധനാ പുരുഷൻ തന്നെയാണ് അദ്ദേഹം. 'ദി മണ്ടലോറിയൻ' എന്ന ചിത്രത്തിലെ ചിലി-അമേരിക്കൻ നടൻ പെഡ്രോ പാസ്‌കലും മെക്‌സിക്കൻ നടൻ ഗെയ്ൽ ഗാർസിയ ബെർണലും അദ്ദേഹത്തിന്റെ ആരാധകരാണ്.

   ചിലിയെ പുരോഗതിയുടെയും കൂടുതൽ സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും പാതയിലേക്ക് നയിക്കുമെന്ന് പറഞ്ഞു കൊണ്ട് ചിലിയുടെ മുൻ പ്രസിഡന്റും നിലവിൽ യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുമായ മിഷേൽ ബാച്ചലെറ്റ്, ബോറിക്കിനെ സ്വാഗതം ചെയ്തു. ചിലിയിലെ സാമ്പത്തിക അസമത്വങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അതിനെ നേരിടുന്നതിന് നൂതനമായ പരിഷ്‌കരണങ്ങൾ കൊണ്ടു വരുമെന്നുമായിരുന്നു വിജയത്തിന് ശേഷം ബോറിക് വ്യക്തമാക്കിയത്.

   പ്രദേശത്തുടനീളമുള്ള ഇടതുപക്ഷ പ്രവർത്തകർ ബോറിക്കിന് അഭിനന്ദവുമായി രംഗത്തെത്തി.
   Published by:Jayesh Krishnan
   First published: