• HOME
 • »
 • NEWS
 • »
 • world
 • »
 • Gandhi statue | ന്യൂയോർക്കിൽ ഗാന്ധി പ്രതിമക്കു നേരെ വീണ്ടും ആക്രമണം; രണ്ടാഴ്ചക്കിടെ രണ്ടാം തവണ

Gandhi statue | ന്യൂയോർക്കിൽ ഗാന്ധി പ്രതിമക്കു നേരെ വീണ്ടും ആക്രമണം; രണ്ടാഴ്ചക്കിടെ രണ്ടാം തവണ

ഈ മാസം മൂന്നാം തീയതിയും ഇതേ ​ഗാന്ധി പ്രതിമക്കു നേരെ ആക്രമണം ഉണ്ടായിരുന്നു

ഗാന്ധി പ്രതിമ

ഗാന്ധി പ്രതിമ

 • Last Updated :
 • Share this:
  ന്യൂയോർക്കിൽ (New York) ഗാന്ധി പ്രതിമക്കു (Mahatma Gandhi statue) നേരെ വീണ്ടും ആക്രമണം. രണ്ടാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ​ഗാന്ധിജിയുടെ പ്രതിമക്കു നേരെ ആക്രമണം നടക്കുന്നത്. ചൊവ്വാഴ്ച രാവിലെയാണ് ന്യൂയോര്‍ക്ക് ശ്രീ തുളസി മന്ദിർ ക്ഷേത്രത്തിനു സമീപത്ത് സ്ഥാപിച്ചിരുന്ന പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ആറുപേര്‍ ചേര്‍ന്ന് ചുറ്റിക ഉപയോ​ഗിച്ച് പ്രതിമ തകര്‍ക്കുന്നതിന്റെയും തുടര്‍ന്ന് റോ‍‍‍ഡില്‍ മോശം വാക്കുകള്‍ എഴുതുന്നതിന്റെയും ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. ഈ മാസം മൂന്നാം തീയതിയും ഇതേ ​ഗാന്ധി പ്രതിമക്കു നേരെ ആക്രമണം ഉണ്ടായിരുന്നു.

  "സമാധാനത്തെ പ്രതിനിധീകരിക്കുന്നയാളാണ് ​ഗാന്ധിജി. ​ഗാന്ധി പ്രതിമക്കു നേരെ ഇത്തരം അതിക്രമങ്ങൾ നടത്തുന്നത് വളരെ സങ്കടകരമാണ്," ക്ഷേത്രത്തിന്റെ സ്ഥാപകനായ പണ്ഡിറ്റ് മഹാരാജ് പറഞ്ഞു.

  പ്രതികൾ സംഭവസ്ഥലത്തു നിന്ന് രണ്ട് കാറുകളിലായി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.

  "ഇന്നലെ രാത്രി തുളസി മന്ദിറിൽ ഇത്തരമൊരു ആക്രമണം നടന്നു എന്നറിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. ഇത്തരമൊരു സംഭവം ഇതാദ്യമല്ല, ഇത് അവസാനിപ്പിക്കണം. ഒരു മതത്തിനും നേരെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങൾ വെച്ചുപൊറുപ്പിക്കില്ല എന്ന വ്യക്തമായ സന്ദേശം നൽകാൻ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണം", സിറ്റിലൈൻ ഓസോൺ പാർക്ക് സിവിലിയൻ പട്രോൾ ട്വീറ്റ് ചെയ്തു.

  ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി അംഗം ജെന്നിഫര്‍ രാജ്കുമാര്‍ സംഭവത്തെ ശക്തമായി അപലപിച്ചു. ഹിന്ദുക്കൾക്കെെതിരായ വിദ്വേഷം വർധിച്ചു വരികയാണെന്നും സമാധാനത്തിന്റെ പ്രതീകമാണ് ഗാന്ധിജിയെന്നും ജെന്നിഫര്‍ കൂട്ടിച്ചേർത്തു. കുറ്റവാളികളെ വേഗത്തില്‍ പിടികൂടുകയും നിയമത്തിന്റെ കൊണ്ടുവന്ന് പരമാവധി ശിക്ഷ നല്‍കുകയും വേണമെന്നും ജെന്നിഫര്‍ ആവശ്യപ്പെട്ടു. ന്യൂയോർക്ക് സ്റ്റേറ്റിലെ ആദ്യത്തെ ഹിന്ദു-അമേരിക്കൻ ഉദ്യോഗസ്ഥയാണ് ജെന്നിഫർ രാജ്കുമാർ.

  ''വെറുപ്പിനെ തോൽപ്പിക്കുക എന്നത് ഒരു ദിവസമോ, ഒരാഴ്ചയോ, ഒരു വർഷമോ കൊണ്ട് സാധിക്കില്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ദീർഘകാലത്തേക്ക് ഈ പോരാട്ടം നടത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഗാന്ധിയും പിന്നീട് മഹാനായ അമേരിക്കൻ പൗരാവകാശ പ്രവർത്തകൻ മാർട്ടിൻ ലൂഥർ കിംഗും മുന്നോട്ടു വെച്ച അഹിംസ, സത്യാഗ്രഹം, എന്നീ ആശയ​ങ്ങളിലൂന്നി ഞങ്ങൾ പ്രവർത്തിക്കും'', ജെന്നിഫർ രാജ്കുമാർ കൂട്ടിച്ചേർ‌ത്തു.

  ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെ ഹേറ്റ് ക്രൈം ടാസ്‌ക് ഫോഴ്‌സ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ന്യൂയോർക്കിലെ ഇന്ത്യൻ സമൂഹവും രം​ഗത്തെത്തി.

  കേരളത്തിലും അടുത്തിടെ സമാനമായ സംഭവം നടന്നിരുന്നു. കണ്ണൂർ പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവത്തിൽ രണ്ടു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കഴിഞ്ഞ മാസം അറസ്റ്റിലായിരുന്നു. താനിശേരി സ്വദേശി ടി.അമല്‍, മൂരിക്കൂവല്‍ സ്വദേശി എം.വി.അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടും അറസ്റ്റ് വൈകിക്കുന്നതിൽ പ്രതിഷേധം ശക്തമായിതിനു പിന്നലെയാണ് അറസ്റ്റ് പ്രതികളെ പിടികൂടാത്തതിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവരുൾപ്പെടെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
  Published by:user_57
  First published: