• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

യുഎസ് എംബസി തുറന്നതിൽ പ്രതിഷേധിച്ച് വെടിവെപ്പ്; 41 പേർ കൊല്ലപ്പെട്ടു

news18
Updated: May 14, 2018, 9:25 PM IST
യുഎസ് എംബസി തുറന്നതിൽ പ്രതിഷേധിച്ച് വെടിവെപ്പ്; 41 പേർ കൊല്ലപ്പെട്ടു
news18
Updated: May 14, 2018, 9:25 PM IST
ജറുസലേമിൽ യുഎസ് എംബസി തുറന്നതിൽ പ്രതിഷേധിച്ച പലസ്തീൻകാർക്കുനേരെയുണ്ടായ വെടിവയ്പ്പിൽ 41 പേർ കൊല്ലപ്പെട്ടു. 900 ൽ അധികം ആളുകൾക്ക് പരുക്കേറ്റിട്ടുണ്ട്. ഇസ്രയേൽ സേന നടത്തിയ വെടിവെയ്പ്പാണ് ജറുസലേമിനെ കൊലക്കളമാക്കിയത്.

ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലമിനെ അംഗീകരിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടികൾക്ക് എതിരെയായിരുന്നു പ്രതിഷേധം. ഇതിന്റെ മുന്നോടിയായാണ് യുഎസ് ജറുസലേമിൽ എംബസി തുറന്നത് എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാർ ഇസ്രയേല്‍ സൈന്യത്തിന് നേരെ കല്ലുകളും ബോബുകളും ഉപയോഗിച്ച് ആക്രമണം നടത്തി. ഇതിന്റെ തിരിച്ചടിയായിരുന്നു ഇസ്രയേൽ സേന വെടിവയ്പ്പ് നടത്തിയത്.

യുഎസ് അംബാസഡർ ഡേവിഡ് ഫ്രൈഡ്മാൻ എംബസി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. യുഎസിൽനിന്നുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സംഘവും ഇസ്രയേൽ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. ഗ്രേറ്റ് മാർച്ച് ഓഫ് റിട്ടേൺ എന്ന പേരിൽ പ്രതിഷേധക്കാർ ആഴ്ചകളായി പ്രക്ഷോഭം നടത്തി വരുകയായിരുന്നു. ഇതിനെ അവഗണിച്ചായിരുന്നു എംബസിയുടെ ഉദ്ഘാടനം.
First published: May 14, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍