HOME » NEWS » World » GAZA EXPLOSION CAPTURED ON INSTAGRAM LIVE LEAVES INTERNET SHOCKED MM

ഗാസയിലെ സ്ഫോടനം ഇൻസ്റ്റഗ്രാമിൽ ലൈവായി പകർത്തി; ഞെട്ടൽ മാറാതെ ഇന്റർനെറ്റ് ലോകം

ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമായപ്പോൾ ഗാസയിൽ നടന്ന സ്‌ഫോടനം തത്സമയം പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി

News18 Malayalam | news18-malayalam
Updated: May 13, 2021, 12:41 PM IST
ഗാസയിലെ സ്ഫോടനം ഇൻസ്റ്റഗ്രാമിൽ ലൈവായി പകർത്തി; ഞെട്ടൽ മാറാതെ ഇന്റർനെറ്റ് ലോകം
വീഡിയോ ദൃശ്യം കാണുന്നവരുടെ ഭാവഭേദം
  • Share this:
ജറുസലേമിൽ വർദ്ധിച്ചു വരുന്ന സംഘർഷങ്ങൾക്കും ഏറ്റുമുട്ടലുകൾക്കുമിടയിൽ ഇസ്രായേൽ ചൊവ്വാഴ്ച പലസ്തീൻ പ്രക്ഷോഭകർക്കെതിരെ വ്യോമാക്രമണങ്ങൾ അഴിച്ചുവിട്ടതോടെ ഗാസയിൽ ഡസൻ കണക്കിന് റോക്കറ്റുകളാണ് ഇടതടവില്ലാതെ പതിക്കുന്നത്. ഇസ്രയേൽ ആക്രമണത്തിൽ ഒറ്റ രാത്രികൊണ്ട് ഒൻപത് കുട്ടികളടക്കം 24 പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്.

24 മണിക്കൂറിനുള്ളിൽ ജറുസലേമിലും വെസ്റ്റ് ബാങ്കിലും വച്ചുണ്ടായ ഇസ്രയേൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ, ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 500 ഓളം പേർ ഉൾപ്പെടെ 700 ലധികം പലസ്തീനികൾക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ നടന്ന റോക്കറ്റ് ആക്രമണത്തിൽ ആറ് ഇസ്രായേൽ പൗരന്മാർക്ക് പരിക്കേറ്റെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.

പുണ്യസ്ഥലമായ ജറുസലേമിന് വേണ്ടിയുള്ള അവകാശവാദമാണ് മുമ്പത്തെപ്പോലെ ഇത്തവണയും അക്രമം ആളിക്കത്താൻ ഇടയാക്കിയത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമായപ്പോൾ ഗാസയിൽ നടന്ന സ്‌ഫോടനം തത്സമയം പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ലണ്ടൻ ആസ്ഥാനമായുള്ള മായ ഹുസൈൻ എന്ന ഹാസ്യനടി തന്റെ തത്സമയ ഷോ ഹോസ്റ്റ് ചെയ്യുന്നതിനിടയിൽ പകർത്തിയതാണ് ഈ വീഡിയോ ക്ലിപ്പ്. ഗാസയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി ഈ യുവതി ഒരു തത്സമയ ചാറ്റ് ഹോസ്റ്റ് ചെയ്യുമ്പോളായിരുന്നു ചാറ്റിൽ പങ്കെടുത്ത മറ്റൊരാളുടെ ക്യാമറയെ വിറയൽ കൊള്ളിച്ച് സ്‌ഫോടനം നടന്നത്.

ലൈവ് സ്ട്രീമിംഗിൽ നാല് പേരെ കാണിക്കുന്നുണ്ട്. ഈ ചാറ്റിൽ പങ്കെടുത്ത ഒരാളുടെ വീടിനടുത്താണ് സ്‌ഫോടനം നടന്നത്. വീഡിയോ പങ്കിട്ടുകൊണ്ട് മായ ഹുസൈൻ പറയുന്നത് ഇങ്ങനെ “എല്ലാവരും ഉണരുക! ഗാസയിൽ സ്ഫോടനങ്ങൾ നടക്കുന്നു! പലസ്തീനിലെ നമ്മുടെ ആളുകൾ സുരക്ഷിതരല്ല! അവർ ഉറങ്ങുന്നില്ല! അവർക്ക് നമ്മുടെ സഹായം ആവശ്യമാണ്! ഇത് എല്ലാവരുമായും ഷെയർ ചെയ്യുക.
View this post on Instagram


A post shared by Maya Hussein (@mayahussein)


മുസ്ലീം നോമ്പുകാലമായ റമദാനിൽ ജറുസലേമിൽ ആഴ്ചകളോളം സംഘർഷമുണ്ടായതിനെത്തുടർന്ന് അൽ-അക്സാ പള്ളിയിലും പരിസരത്തും ഇസ്രായേൽ പോലീസും പലസ്തീൻ പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. അൽ-അക്സാ പള്ളി യഹൂദന്മാർ ടെമ്പിൾ മൗണ്ടായും മുസ്ലീങ്ങൾ നോബിൾ സാങ്ച്വറിയായും കണക്കാക്കുന്ന പള്ളിയാണ്. ഈ സംഘര്‍ഷത്തെ തുടര്‍ന്ന് അൽ-അക്സാ പള്ളിയിൽ നിന്ന് ഇസ്രയേല്‍ സുരക്ഷാ സേനയെ പിൻവലിക്കാൻ ഗാസ മുനമ്പിനെ നിയന്ത്രിക്കുന്ന തീവ്രവാദ ഗ്രൂപ്പായ ഹമാസ് ഇസ്രായേലിന് അന്ത്യശാസനം നൽകിയിരുന്നു.

ഇസ്രായേൽ പലസ്തീൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് വേണ്ടി ഇന്ത്യൻ എംബസി അടിയന്തര ഹെൽപ് ലൈൻ തുറന്നു. +972549444120 എന്ന നമ്പറിൽ അടിയന്തര സഹായങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്. ജാഗ്രതാനിർദ്ദേശത്തോടൊപ്പം, എംബസ്സി നിർദേശപ്രകാരം പ്രാദേശിക ഭരണകൂടം പുറപ്പെടുവിക്കുന്ന സുരക്ഷാ പ്രോട്ടോകോളുകൾ പാലിക്കണം. ലോക്ക്ഡൗണിനെ തുടർന്ന് വിമാനസർവീസുകൾ നിർത്തി വച്ചിരിക്കുന്നതിനാൽ ഒട്ടേറെ ഇന്ത്യക്കാർ അവിടെ കുടുങ്ങിയിട്ടുണ്ട്.

Keywords: Israel-Palestin attack, Gaza attack, Jerusalem attack, ഗാസ സ്ഫോടനം, അൽ അക്സാ പള്ളി, ലൈവ് സ്ട്രീമിംഗ്
Published by: user_57
First published: May 13, 2021, 12:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories