• HOME
 • »
 • NEWS
 • »
 • world
 • »
 • Donald Trump | തിരഞ്ഞെടുപ്പിലെ അട്ടിമറി ശ്രമം: ട്രംപിനു മേൽ സമ്മർദം ശക്തമാകുന്നു

Donald Trump | തിരഞ്ഞെടുപ്പിലെ അട്ടിമറി ശ്രമം: ട്രംപിനു മേൽ സമ്മർദം ശക്തമാകുന്നു

ഡൊണാൾഡ് ട്രംപും കൂട്ടാളികളും ജോർജിയ സംസ്ഥാനത്തെ തിരഞ്ഞെടപ്പു നിയമങ്ങൾ നിയമം ലംഘിച്ചോ എന്ന് പ്രത്യേകമായി നിയോ​ഗിക്കപ്പെട്ട കമ്മിറ്റി അന്വേഷിച്ചു വരികയാണ്

 • Last Updated :
 • Share this:
  ജോർജിയയിലെ (Georgia) തിരഞ്ഞെടുപ്പു ഫലം അട്ടിമറിക്കാൻ ശ്രമം നടന്നെന്ന ആരോപണങ്ങളെ തുടർന്നുള്ള വിചാരണകളും സ്വന്തം വീട്ടിൽ നടന്ന എഫ്ബിഐ റെയ്ഡും (FBI raid) മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു (Donald Trump) മേലുള്ള സമ്മർദം വർദ്ധിപ്പിച്ചിരിക്കുകയാണ്. 2020 ലെ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള മുൻ പ്രസിഡന്റിന്റെ ശ്രമത്തെക്കുറിച്ചുള്ള അന്വേഷണങ്ങളും നടന്നു വരികയാണ്.

  ഡൊണാൾഡ് ട്രംപും കൂട്ടാളികളും ജോർജിയ സംസ്ഥാനത്തെ തിരഞ്ഞെടപ്പു നിയമങ്ങൾ നിയമം ലംഘിച്ചോ എന്ന് പ്രത്യേകമായി നിയോ​ഗിക്കപ്പെട്ട കമ്മിറ്റി അന്വേഷിച്ചു വരികയാണ്. ഇതിൽ 2021 ജനുവരി 2-ന് ജോർജിയ സ്റ്റേറ്റ് സെക്രട്ടറി ബ്രാഡ് റാഫെൻസ്‌പെർഗറുമായുള്ള ട്രംപിന്റെ കുപ്രസിദ്ധമായ ഫോൺ കോളും ഉൾപ്പെടുന്നു. ''11,780 വോട്ടുകൾ കണ്ടെത്തണമെന്ന്'' ട്രംപ് പറയുന്നത് ഈ ഫോൺ കോളിലുണ്ട്. ബ്രാഡ് റാഫെൻസ്‌പെർഗറും ജോർജിയ അറ്റോർണി ജനറൽ ക്രിസ് കാറും ജൂറിക്കു മുൻപിൽ ഹാജരായി.

  തിരഞ്ഞെടുപ്പു പെരുമാറ്റ ചട്ടങ്ങളുമായി ബന്ധപ്പെട്ട് ഒന്നിലധികം കുറ്റകൃത്യങ്ങൾ ട്രംപ് ചെയ്തിട്ടുണ്ടെനന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ ഒരു കൂട്ടം നിയമ വിദഗ്ദർ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തിൽ, ഫുൾട്ടൺ കൗണ്ടിയിലെ മുതിർന്ന പ്രോസിക്യൂട്ടർ ഫാനി വില്ലിസ്, ജോർജിയയിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ അട്ടിമറിക്കാനുള്ള ട്രംപിന്റെയും കൂട്ടാളികളുടെയും ശ്രമങ്ങൾ അന്വേഷിക്കാൻ പ്രത്യേക ജൂറിയെ നിയമിച്ചു.

  നിയമ വിദഗ്ധരുടെ അഭിപ്രായത്തിൽ, തിരഞ്ഞെടുപ്പിലെ വഞ്ചനയും ഇടപെടലുമായി ബന്ധപ്പെട്ട ഗൂഢാലോചന കുറ്റങ്ങളും ട്രംപിനു മേൽ ചുമത്താനും ഇതിൽ അന്വേഷണം നേരിടാനും സാധ്യതയുണ്ട്. ജോർജിയയിലെ റാക്കറ്റീർ ഇൻഫ്ലുവൻസ്ഡ് ആൻഡ് കറപ്റ്റ് ഓർഗനൈസേഷൻസിന്റെ (RICO) വിചാരണയും മുൻ പ്രസിഡന്റ് നേരിടേണ്ടി വരും. മുൻ അഭിഭാഷകൻ റൂഡി ഗ്യുലിയാനി ഉൾപ്പെടെയുള്ള ട്രംപിനോട് അടുത്ത ആളുകളിൽ നിന്ന് ഇതിനകം ചില നിർണായക വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

  തിരഞ്ഞെടുപ്പിനെക്കുറിച്ച് തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കാൻ ഒരു പ്രവർത്തകനിൽ സമ്മർദം ചെലുത്തിയ കാനി വെസ്റ്റിന്റെ മുൻ പബ്ലിസിസ്റ്റ് മുതൽ ബ്രയാൻ കെംപ് വരെയുള്ള നിരവധി വ്യക്തികളിൽ നിന്ന് ഗ്രാൻഡ് ജൂറി മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ ഗവർണർ ട്രംപിന്റെ നിരന്തരമായ സമ്മർദം നേരിട്ടിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. മുൻ ന്യൂയോർക്ക് മേയർ റൂഡി ഗ്യുലിയാനി, സൗത്ത് കരോലിന സെനറ്റർ ലിൻഡ്സെ ഗ്രഹാം എന്നിവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു.

  Also Read- Recession | സാമ്പത്തിക മാന്ദ്യം ഉണ്ടാകില്ല; അമേരിക്കക്കാർക്ക് ബൈഡന്റെ ഉറപ്പ്

  തന്നെ വിലക്കിയ ട്വിറ്ററിനെ തോല്‍പ്പിക്കാന്‍ ഒമ്പത് മാസങ്ങള്‍ക്ക് ശേഷം പുതിയ പ്ലാറ്റ്‌ഫോമുമായി ഡൊണാള്‍ഡ് ട്രംപ് (Donald Trump) എത്തിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ പ്രസിഡന്റ് (American President)സ്ഥാനം നഷ്ടപ്പെട്ടതിനു പിന്നാലെ ട്രംപ് രോഷാകുലനായിരുന്നു. തുടര്‍ന്ന് നടന്ന ട്രംപ് അനുകൂല പ്രക്ഷോഭത്തിന്റെ സാഹചര്യത്തില്‍ ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് (twitter) മരവിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു ട്വിറ്റര്‍ ട്രംപിന്റെ അക്കൗണ്ട് മരവിപ്പിച്ചത്.
  Published by:Anuraj GR
  First published: