നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • കാൽനടയാത്രക്കാർക്കുനേരെ ലാൻഡ് റോവർ ഇടിച്ചുകയറ്റി അഞ്ചുപേർ കൊല്ലപ്പെട്ടു; ജർമ്മനിയിൽ 51കാരൻ അറസ്റ്റിൽ

  കാൽനടയാത്രക്കാർക്കുനേരെ ലാൻഡ് റോവർ ഇടിച്ചുകയറ്റി അഞ്ചുപേർ കൊല്ലപ്പെട്ടു; ജർമ്മനിയിൽ 51കാരൻ അറസ്റ്റിൽ

  അപകടത്തിൽ 15ഓളം പേർക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. അപകടമുണ്ടാക്കിയ ലാൻഡ് റോവർ കാർ ഓടിച്ചിരുന്ന 51കാരനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കാൽനടയാത്രക്കാർക്കായുള്ള പാതയിലേക്ക് കാറിടിച്ചുകയറ്റിയുണ്ടായ അപകടത്തിൽ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പടെ അഞ്ചുപേർ രിച്ചു. ജർമ്മനിയിലെ തെക്കുപടിഞ്ഞാറൻ നഗരമായ ട്രിയറിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. അപകടത്തിൽ 15ഓളം പേർക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. അപകടമുണ്ടാക്കിയ ലാൻഡ് റോവർ കാർ ഓടിച്ചിരുന്ന 51കാരനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

   അതേസമയം അപകടമുണ്ടാക്കിയ ആളുടെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇയാളെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനായി ജഡ്ജിയുടെ മുന്നിൽ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു. അതിനുശേഷം മാനസികാരോഗ്യ പരിശോധന നടത്തുകയും ചെയ്യും. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. സംഭവം നടന്നയുടൻ കാറോടിച്ചിരുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

   ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ, രാഷ്ട്രീയ, മതപരമായ ലക്ഷ്യങ്ങൾ പ്രതിക്കുണ്ടെന്ന് തങ്ങൾക്ക് യാതൊരു സൂചനയുമില്ലെന്ന് പൊലീസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജർമ്മൻ സ്വകാര്യതാ നിയമങ്ങൾക്കനുസൃതമായാണ് പ്രതിയുടെ പേര് പുറത്തുവിടാത്തതെന്ന് പൊലീസ് പറഞ്ഞു.

   അപകടമുണ്ടായ സമയത്ത്, കാറോടിച്ചയാൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ നാലുപേർ അതീവ ഗുരുതരാവസ്ഥയിലും മറ്റു അഞ്ചുപേർ ഗുരുതരാവസ്ഥയിലും ആശുപത്രിയിൽ ചികിത്സയിലാണ്.

   അപകടത്തിൽ കൊല്ലപ്പെട്ടവരിൽ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞുമുണ്ട്. കൊല്ലപ്പെട്ട മറ്റുള്ളവരിൽ 25 കാരിയായ സ്ത്രീയും ട്രയറിൽ നിന്നുള്ള 45 വയസുകാരനും ഉൾപ്പെടുന്നു. അപകടത്തിൽ 73 വയസ് പ്രായമുള്ള ഒരാളും മരിച്ചിട്ടുണ്ട്.
   Published by:Anuraj GR
   First published:
   )}