• HOME
 • »
 • NEWS
 • »
 • world
 • »
 • Marijuana Germany | കഞ്ചാവ് നിയമവിധേയമാക്കുന്ന ആദ്യ യൂറോപ്യന്‍ രാഷ്ട്രമായി ജര്‍മനി

Marijuana Germany | കഞ്ചാവ് നിയമവിധേയമാക്കുന്ന ആദ്യ യൂറോപ്യന്‍ രാഷ്ട്രമായി ജര്‍മനി

കഞ്ചാവ് നിയമവിധേയമാക്കുന്നത് ജര്‍മ്മന്‍ സ്റ്റേറ്റുകള്‍ക്ക് ഏകദേശം 4 ബില്യണ്‍ ഡോളര്‍ നികുതി വരുമാനം വര്‍ദ്ധിപ്പിക്കുമെന്നും 27,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഒരു പഠനം കണ്ടെത്തിയിരുന്നു.

 • Last Updated :
 • Share this:
  ജര്‍മ്മനിയില്‍ (Germany) ഇനി കഞ്ചാവ് നിയമപരമായി (Legal Marijuana) ഉപയോഗിക്കാം. ജര്‍മ്മന്‍ മുന്‍ ചാന്‍സലിര്‍ ആംഗല മെര്‍ക്കലിന് ശേഷമുള്ള സഖ്യ സര്‍ക്കാര്‍ രാജ്യത്ത് മരിജുവാനയുടെ ഉപയോഗം പൂര്‍ണ്ണമായി നിയമവിധേയമാക്കി. ഇതോടെ രാജ്യത്ത് കഞ്ചാവ് ടൂറിസത്തിനുള്ള (cannabis tourism) സാധ്യതകളും വര്‍ധിച്ചിരിക്കുകയാണ്. ഇത്തവണ അധികാരം പിടിച്ച ജര്‍മ്മനിയുടെ സഖ്യ സര്‍ക്കാരിലെ മൂന്ന് പാര്‍ട്ടികളായ ഫ്രീ ഡെമോക്രാറ്റുകള്‍, സോഷ്യല്‍ ഡെമോക്രാറ്റുകള്‍, ഗ്രീന്‍സ് എന്നിവര്‍ അംഗീകരിച്ച നിരവധി പുരോഗമന നടപടികളില്‍ ഒന്നാണിത്. മുതിര്‍ന്നവര്‍ക്ക് മരിജുവാന ഉപയോഗം നിയമവിധേയമാക്കുമെന്ന കാര്യം ഫ്രീ ഡെമോക്രാറ്റുകള്‍ സ്ഥിരീകരിച്ചു. ജര്‍മ്മനിയിലെ സ്വാതന്ത്ര്യവാദികള്‍ മുന്നോട്ട് വച്ച നടപടിയെക്കുറിച്ച് കിംവദന്തികള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് ഫ്രീ ഡെമോക്രാറ്റുകള്‍ ഇത് സ്ഥിരീകരിച്ച് രംഗത്തെത്തിയത്.

  നിയമാനുസൃതമല്ലാത്ത മാര്‍ഗ്ഗങ്ങളിലൂടെ ഇതിനകം സര്‍വ്വവ്യാപിയായ കഞ്ചാവ് ഉല്‍പ്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ജര്‍മ്മന്‍ കുട്ടികളെ സംരക്ഷിക്കുന്നതിനും മരിജുവാന നിയമവിധേയമാക്കുന്നുവെന്നാണ് സഖ്യസര്‍ക്കാര്‍ പറയുന്നത്. പ്രായപൂര്‍ത്തിയാകാത്ത ഉപഭോക്താക്കള്‍ക്ക് ലഹരിമരുന്ന് വില്‍ക്കാന്‍ സാധിക്കാത്ത നിയമങ്ങള്‍ പാലിക്കുന്ന ഡിസ്‌പെന്‍സറികളാണ് സ്ഥാപിക്കുക. കഞ്ചാവ് നിയമവിധേയമാകുന്നതോടെ കരിഞ്ചന്തയെ അടിച്ചമര്‍ത്താനും, പോലീസിന്റെ ആവശ്യം കുറഞ്ഞതിനാല്‍ ലാഭിക്കുന്ന പണത്തിന്റെ ഒരു ഭാഗം അഡിക്ഷന്‍ തെറാപ്പി റിസോഴ്‌സുകളില്‍ വീണ്ടും നിക്ഷേപിക്കാനും സാധിക്കുമെന്ന് അധികൃതര്‍ കരുതുന്നു. ഈ നിയമം നടപ്പാക്കി നാലുവര്‍ഷത്തിന് ശേഷം അതിന്റെ ആഘാതം അവലോകനം ചെയ്യുന്നതിനുള്ള ഒരു വ്യവസ്ഥയും സഖ്യത്തിന്റെ കരാറില്‍ ഉള്‍പ്പെടുന്നുണ്ട്.

  ജര്‍മ്മനി നേരത്തെ തന്നെ ചെറിയ അളവില്‍ മരിജുവാന കൈവശം വയ്ക്കുന്നത് കുറ്റകരമല്ലാതാക്കുകയും 2016-ല്‍ മെഡിക്കല്‍ മരിജുവാന നിയമവിധേയമാക്കുകയും ചെയ്തിരുന്നു. പല യു.എസ് സ്‌റ്റേറ്റുകളും ഇത് പിന്തുടര്‍ന്നിരുന്നു. യൂറോപ്പില്‍ ഇങ്ങനെ ചെയ്ത ഒരേയൊരു രാജ്യം ജര്‍മ്മനി മാത്രമല്ല. പക്ഷെ കഞ്ചാവ് പൂര്‍ണ്ണമായി നിയമവിധേയമാക്കാന്‍ ശ്രമിക്കുന്ന ആദ്യത്തെ രാജ്യം ജര്‍മ്മനിയാണ്. പുതിയ സര്‍ക്കാര്‍ വേഗത്തില്‍ നീങ്ങുകയാണെങ്കില്‍, മുതിര്‍ന്നവര്‍ക്കുള്ള കഞ്ചാവ് നിയമവിധേയമാക്കുകയും അതിന് നികുതി ചുമത്തുകയും ചെയ്യുന്ന ലോകത്തിലെ മൂന്നാമത്തെ രാജ്യമായി ജര്‍മ്മനി മാറും. ഉറുഗ്വേയും കാനഡയുമാണ് മറ്റു രണ്ടു രാജ്യങ്ങൾ. കഞ്ചാവ് നിയമവിധേയമാക്കുന്നത് ജര്‍മ്മന്‍ സ്റ്റേറ്റുകള്‍ക്ക് ഏകദേശം 4 ബില്യണ്‍ ഡോളര്‍ നികുതി വരുമാനം വര്‍ദ്ധിപ്പിക്കുമെന്നും ഇത് നിയമ നിര്‍വ്വഹണ സംവിധാനത്തിലെ ചെലവ് പ്രതിവര്‍ഷം 1.5 ബില്യണ്‍ ഡോളര്‍ കുറയ്ക്കുമെന്നും ഹെന്റിച്ച് ഹെയ്ന്‍ സര്‍വകലാശാലയുടെ നേതൃത്വത്തിലുള്ള ഒരു പഠനം കണ്ടെത്തിയിരുന്നു. ഇത് 27,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പഠനത്തില്‍ പറയുന്നു. അയല്‍രാജ്യമായ ലക്‌സംബര്‍ഗും കഞ്ചാവ് നിയമവിധേയമാക്കല്‍ ബില്‍ ആരംഭിച്ചിട്ടുണ്ട്. എന്നിരുന്നാലും നിയമസഭയിലൂടെ ഈ നിയമം പാസാക്കും എന്നതിന് ഉറപ്പില്ല.

  ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ മുന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മധ്യ-വലത് ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്റെ പതനം കണ്ട ഫെഡറല്‍ തിരഞ്ഞെടുപ്പായിരുന്നു 2021 ല്‍ ജര്‍മ്മനിയില്‍ നടന്നത്. തീവ്ര വലതുപക്ഷ എഎഫ്ഡിയും (AfD - Alternative für Deutschland) ഇടതുപക്ഷ പാര്‍ട്ടിയും കനത്ത തിരിച്ചടി നേരിട്ടു. ഇത് ഗ്രീന്‍സിനെയും ഫ്രീ ഡെമോക്രാറ്റിനെയും തിരഞ്ഞെടുപ്പിലെ വിജയികളായ സോഷ്യല്‍ ഡെമോക്രാറ്റുകളുമായി ഐക്യപ്പെടുത്താന്‍ പ്രേരിപ്പിക്കുകയും തുടര്‍ന്ന് സഖ്യസര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ അവര്‍ക്ക് നിയമനിര്‍മ്മാണ പ്രക്രിയയില്‍ കേവല ഭൂരിപക്ഷം ലഭിക്കുകയും ചെയ്തു. സോഷ്യല്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായ ഒലാഫ് ഷോള്‍സിനെ പുതിയ ചാന്‍സലറാക്കിയത് മുതല്‍ 2030 ഓടെ കല്‍ക്കരി ഊര്‍ജ്ജം നിര്‍ത്തലാക്കല്‍ പോലുള്ള പാരിസ്ഥിതിക സാമൂഹിക നയങ്ങള്‍, വോട്ടര്‍മാരുടെ അവകാശങ്ങള്‍ വര്‍ദ്ധിപ്പിക്കല്‍, മിനിമം വേതനം വര്‍ദ്ധിപ്പിക്കല്‍, കുടിയേറ്റ ക്രമീകരണങ്ങള്‍ കാര്യക്ഷമമാക്കല്‍ തുടങ്ങിയ നിരവധി നടപടികള്‍ ഈ സഖ്യം കൈക്കൊണ്ടു.
  Published by:Sarath Mohanan
  First published: