• HOME
 • »
 • NEWS
 • »
 • world
 • »
 • GERMANY TO FUND PROJECTS IN NAMIBIA TO ATONE FOR COLONIAL CRIMES GH

കൊളോണിയൽ കാലത്തെ കുറ്റകൃത്യങ്ങൾക്ക് ജർമനിയുടെ പ്രായശ്ചിത്തം ; നമീബിയയ്ക്ക് 9000 കോടി രൂപയുടെ ധനസഹായം

2015 മുതലാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് ജർമനിയും നമീബിയയും തമ്മിൽ ഔദ്യോഗിക ചർച്ചകൾ ആരംഭിച്ചത്.

human skull (IReuters)

human skull (IReuters)

 • News18
 • Last Updated :
 • Share this:
  30 വർഷക്കാലത്തിനുള്ളിൽ നമീബിയയ്ക്ക് വിവിധ പദ്ധതികൾക്കായി 9000 കോടി രൂപയുടെ ധനസഹായം നൽകുമെന്ന് ജർമനി പ്രഖ്യാപിച്ചു. ഒരു നൂറ്റാണ്ടിന് മുമ്പ് ജർമനിയുടെ കോളനിയായിരുന്ന നമീബിയയിൽ അന്ന് നടത്തിയ കൂട്ടക്കൊലകൾക്കും സ്വത്ത് പിടിച്ചെടുക്കലിനുമൊക്കെയുള്ള പ്രായശ്ചിത്തം എന്ന നിലയിലാണ് ജർമനി ഈ തീരുമാനം സ്വീകരിച്ചതെന്ന് നമീബിയൻ സർക്കാരിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു.

  ഹെരേരോ, നാമ ഗോത്രങ്ങളിൽപ്പെടുന്ന ആയിരക്കണക്കിന് ജനങ്ങളെ ജർമൻ കൊളോണിയൽ സൈന്യം 1904-നും 1908-നും ഇടയിൽ കൊന്നു തള്ളിയിട്ടുണ്ട്. അന്ന് ജർമൻ സൗത്ത് വെസ്റ്റ് ആഫ്രിക്ക എന്നറിയപ്പെട്ടിരുന്ന കോളനിയിലെ ജർമൻ ഭരണത്തിനെതിരെ തദ്ദേശീയ ഗോത്രവിഭാഗങ്ങൾ നടത്തിയ പ്രക്ഷോഭത്തെ അടിച്ചമർത്തുന്നതിനാണ് ജർമനി വലിയ രീതിയിലുള്ള കൂട്ടക്കൊലകൾ നടത്തിയത്. മരണത്തെ അതിജീവിച്ച ജനങ്ങളെ മരുഭൂമികളിൽ എത്തിക്കുകയും കോൺസൻട്രേഷൻ ക്യാമ്പുകളിൽ അടിമ ജോലിക്കായി കൊണ്ടു പോവുകയും ചെയ്തു. അതിശൈത്യവും പോഷകക്കുറവും ക്ഷീണവും കാരണം നിരവധി പേർ അവിടെയും മരിച്ചു വീണു.

  ഒന്നാം റാങ്ക് സ്വന്തമാക്കി; പ്രമുഖവ്യക്തികൾക്ക് മാത്രം നൽകുന്ന 10 വർഷത്തെ ഗോൾഡൻ വിസ മലയാളി വിദ്യാർത്ഥിനിക്ക് UAE നൽകി

  ഒമ്പത് തവണ നടത്തിയ ചർച്ചകൾക്കൊടുവിൽ മെയ് 15ന് ഇരുരാജ്യങ്ങളിൽ നിന്നുമുള്ള പ്രത്യേക പ്രതിനിധികൾ ചേർന്ന് നമീബിയയ്ക്ക് ജർമനി സാമ്പത്തികസഹായം നൽകുന്നതായുള്ള കരാർ വിശദീകരിക്കുന്ന സംയുക്തപ്രഖ്യാപനം നടത്തിയതായി നമീബിയൻ പ്രസിഡന്റിന്റെ ഔദ്യോഗിക വക്താവ് ആൽഫ്രഡോ ഹെങ്കാരി അറിയിച്ചു. ഈ വാർത്തയോട് ജർമൻ വിദേശകാര്യമന്ത്രാലയം ആദ്യമൊന്നും പ്രതികരിച്ചില്ലെങ്കിലും നമീബിയയുമായി നടത്തിയ ചർച്ചയുടെ പുരോഗതി വിദേശകാര്യമന്ത്രി ക്യാബിനറ്റിനെ അറിയിച്ചിട്ടുണ്ടെന്നും ജർമനി നമീബിയയുമായി ഒരു രഹസ്യ ഉടമ്പടി രൂപീകരിക്കുകയാണെന്നും മന്ത്രാലയത്തിന്റെ വക്താവ് പിന്നീട് അറിയിച്ചു.

  അലോപ്പതിക്ക് എതിരായ അധിക്ഷേപം; ബാബാ രാംദേവിന് പിന്തുണയുമായി ഉത്തർപ്രദേശ് BJP എംഎൽഎ

  ജർമൻ സൗത്ത് വെസ്റ്റ് ആഫ്രിക്കയിൽ ജീവിച്ചിരുന്ന 80,000 ഹെരേരോ വംശജരിൽ 65,000 പേരും 20,000 നാമ വംശജരിൽ 10,000 പേരും കൊളോണിയൽ കാലഘട്ടത്തിൽ കൂട്ടക്കൊലയ്ക്ക് ഇരയായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കൊളോണിയൽ അതിക്രമങ്ങൾക്കിരയായ സമൂഹങ്ങളിലെ ജനങ്ങൾക്ക് നേരിട്ട് പ്രയോജനപ്പെടുന്ന രീതിയിൽ അടിസ്ഥാനസൗകര്യ വികസനം, ആരോഗ്യ പദ്ധതികൾ, പരിശീലന പദ്ധതികൾ എന്നിവയ്ക്ക് ആയിരിക്കും ജർമനി ധനസഹായം നൽകുകയെന്ന് വ്യാഴാഴ്ച നമീബിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

  1884 മുതൽ ഒന്നാം ലോക മഹായുദ്ധത്തിൽ ആധിപത്യം നഷ്ടപ്പെടുന്നത് വരെയാണ് ജർമനി നമീബിയ ഭരിച്ചത്. 1920 മുതൽ ഈ പ്രദേശം ദക്ഷിണാഫ്രിക്കൻ ഭരണകൂടത്തിന്റെ കീഴിലായിരുന്നു. പിന്നീട് 1990-ലാണ് നമീബിയ ഒരു സ്വതന്ത്രരാജ്യമായി മാറിയത്. കൊളോണിയൽ കാലഘട്ടത്തിൽ നടത്തിയ കൂട്ടക്കൊലയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി മുമ്പ് തന്നെ ജർമൻ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അക്കാലത്തെ കൂട്ടക്കൊലകളെ 'വംശഹത്യ' എന്നാണ് ഒരു മന്ത്രി വിശേഷിപ്പിച്ചത്. എന്നാൽ, നഷ്ടപരിഹാരത്തിനുള്ള അവകാശവാദങ്ങൾ ഒഴിവാക്കാനായി ജർമനി ഇതുവരെ ഔദ്യോഗിക ക്ഷമാപണം നടത്തിയിട്ടില്ല.

  2015 മുതലാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് ജർമനിയും നമീബിയയും തമ്മിൽ ഔദ്യോഗിക ചർച്ചകൾ ആരംഭിച്ചത്. തുടർന്ന്, യൂറോപ്യൻ വംശീയ മേധാവിത്വം തെളിയിക്കുന്നതിനായി കൊളോണിയൽ കാലഘട്ടത്തിൽ നടത്തിയ പരീക്ഷണങ്ങൾക്കായി ഉപയോഗിച്ച കൊല്ലപ്പെട്ട ഗോത്രവംശജരുടെ തലയോട്ടികളും മറ്റ് അവശേഷിപ്പുകളും 2018-ൽ ജർമനി നമീബിയയ്ക്ക് തിരികെ നൽകിയിരുന്നു.

  Keywords: Namibia, Germany, Colonial Crime, Funding, Tribal People, നമീബിയ, ജർമനി, കൊളോണിയൽ കുറ്റകൃത്യങ്ങൾ, ധനസഹായം, ഗോത്രവംശജർ
  Published by:Joys Joy
  First published:
  )}