• HOME
 • »
 • NEWS
 • »
 • world
 • »
 • അത് ശരിക്കും പ്രേതങ്ങളോ? ഇന്തോനേഷ്യയിൽ ഭയന്ന് വീടിനകത്ത് അടച്ചിരുന്നു ജനങ്ങൾ

അത് ശരിക്കും പ്രേതങ്ങളോ? ഇന്തോനേഷ്യയിൽ ഭയന്ന് വീടിനകത്ത് അടച്ചിരുന്നു ജനങ്ങൾ

Ghosts Scare | പ്രേത രൂപങ്ങൾ വെളുത്ത ഷർട്ടുകൾ ധരിച്ച് മുഖത്ത് പൌഡർ പൂശിയും തിളങ്ങുന്ന കണ്ണുകളുമുള്ളതാണ്

ghosts

ghosts

 • Last Updated :
 • Share this:
  ഇന്തോനേഷ്യയിലെ കെപു ഗ്രാമത്തിൽ അടുത്തിടെയാണ് പ്രേതങ്ങളെ കണ്ടുതുടങ്ങിയത്. ഇരുട്ടുവീണാൽ വെള്ള വസ്ത്രങ്ങളുമായി ചില മനുഷ്യരൂപങ്ങൾ പ്രത്യക്ഷപ്പെട്ടു. തെരുവിലും പാർക്കിലുമൊക്കെ ആ രൂപങ്ങൾ സാന്നിദ്ധ്യം സജീവമായി. ഇതിനിടയിൽ വഴിയാത്രക്കാർക്കുനേരെ ഇരുളിൽനിന്ന് അവ ചാടി വീഴാൻ തുടങ്ങി. ഏതായാലും സംഗതി കാട്ടുതീ പോലെ പടർന്നതോടെ ഗ്രാമത്തിലെ ജനങ്ങൾക്കും ഭയമായി. അവർ പുറത്തിറങ്ങാതെ വീട്ടിനുള്ളിൽ കഴിച്ചുകൂട്ടി.

  ജാവ ദ്വീപിലെ ഗ്രാമത്തിലെ തെരുവുകളിൽ പ്രേതങ്ങളെ" വിന്യസിച്ചത് അവിടുത്തെ സർക്കാർ തന്നെയായിരുന്നു. എന്തിനാണെന്നല്ലേ, കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ലോക്ക്ഡൌൺ പ്രഖ്യാപിച്ചില്ലെങ്കിലും സാമൂഹികഅകലം സൂക്ഷിക്കണമെന്ന നിർദേശം അവഗണിച്ച് പുറത്തിറങ്ങുന്ന ജനങ്ങളെയൊന്ന് വിരട്ടാനാണ് അധികൃതർ പ്രേതരൂപത്തിൽ പെട്രോളിങ് സംഘത്തെ പുറത്തിറക്കിയത്. ഏതായാലും സംഗതി ഫലം കണ്ടതായാണ് അധികൃതർ പറയുന്നത്.

  കൊറോണ വൈറസ് പടരുമ്പോൾ സാമൂഹ്യ അകലം പ്രോത്സാഹിപ്പിക്കുന്നതിനായാണ് ലോക്കൽ പൊലീസുമായി ചേർന്ന് പ്രേതങ്ങളെ അവതരിപ്പിച്ചത്. ഇതിനായി ഗ്രാമീണ യുവജനസംഘത്തിന്റെ തലവൻ അഞ്ജർ പാൻ‌കാനിംഗ്യാസിന്‍റെ നേതൃത്വത്തിൽ ചെറുപ്പക്കാരുടെ വലിയൊരു നിര തന്നെയണ്ട്. ഇന്തോനേഷ്യയിൽ പരമ്പരാഗതമായി അറിയപ്പെടുന്ന ഭയപ്പെടുത്തുന്ന പ്രേതകഥാപാത്രങ്ങളായ പോക്കോംഗിന്‍റെ രൂപത്തിലാണ് പെട്രോളിങ് സംഘം തെരുവുകളിൽ ഇറങ്ങുന്നത്.
  You may also like:ഇളവുകളോടെ ലോക്ക് ഡൗൺ തുടരും? ട്രെയിനും വിമാനങ്ങളും ഉണ്ടാകില്ല; അന്തിമ തീരുമാനം ഇന്നറിയാം [NEWS]കോവിഡ് ബാധയെന്ന് സംശയം; യുവാവ് കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി [PHOTO]വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്, കഴുത്തുവേദനയും നടുവേദനയും വരാതിരിക്കാൻ ചില വഴികൾ [NEWS]
  "പോക്കോംഗ്" എന്നറിയപ്പെടുന്ന, പ്രേത രൂപങ്ങൾ വെളുത്ത ഷർട്ടുകൾ ധരിച്ച് മുഖത്ത് പൌഡർ പൂശിയും തിളങ്ങുന്ന കണ്ണുകളുമുള്ളതാണ്. ഇന്തോനേഷ്യൻ നാടോടിക്കഥകളിൽ അവർ മരിച്ചവരുടെ ഗതികിട്ടാതെ അലയുന്ന ആത്മാക്കളെ പ്രതിനിധീകരിക്കുന്നു.

  രാജ്യത്ത് ലോക്ക്ഡൌൺ പ്രഖ്യാപിച്ചില്ലെങ്കിലും സാമൂഹികഅകലം പാലിക്കണമെന്ന് പ്രസിഡന്‍റ് ജോക്കോ വിഡോഡോ ജനങ്ങളോട് നിർദേശിച്ചിരുന്നു. എന്നാൽ ഇത് വകവെക്കാതെ ആളുകൾ സ്വൈര്യമായി വിഹരിക്കാൻ തുടങ്ങി. ഇതോടെയാണ് ആളുകളെ ഭപ്പെടുത്താൻ പോക്കോംഗിനെ രംഗത്തിറക്കാൻ പൊലീസ് തീരുമാനിച്ചത്. അങ്ങനെയാണ് പോക്കോംഗ് പട്രോളിംഗ് ആരംഭിക്കുന്നത്, ഗ്രാമത്തിലെ സന്നദ്ധപ്രവർത്തകർ പ്രേതങ്ങളായി രംഗത്തിറങ്ങി.

  ചൈന കഴിഞ്ഞാൽ ഏഷ്യയിൽ കൊറോണ വൈറസ് മരണനിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യമാണ് ഇന്തോനേഷ്യ. ഇതോടെയാണ് നഗരങ്ങളിലും കെപ്പു പോലെയുള്ള ഗ്രാമങ്ങളിലും പൊലീസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പൊലീസിനൊപ്പം ഗ്രാമവാസികൾ കൂടിചേർന്നതോടെയാണ് സ്വന്തമായി ലോക്ക്ഡൌൺ നടപ്പാക്കിയതും, പെട്രോളിംഗിനായി പോക്കോംഗിനെ രംഗത്തിറക്കിയതുമൊക്കെ.

  “കോവിഡ് -19 രോഗം എങ്ങനെ തടയാം എന്നതിനെക്കുറിച്ച് നാട്ടുകാർക്ക് ഇപ്പോഴും അവബോധമില്ല,” ഗ്രാമത്തലവൻ പ്രിയഡി പറഞ്ഞു, “അവർ സാധാരണപോലെ ജീവിക്കാൻ ആഗ്രഹിക്കുന്നു, അതിനാൽ വീട്ടിൽ തന്നെ തുടരാനുള്ള നിർദ്ദേശങ്ങൾ ആരുംതന്നെ പാലിക്കാൻ തയ്യാറാകുന്നില്ല”- അദ്ദേഹം പറഞ്ഞു.

  ഇന്തോനേഷ്യയിൽ 4,241 പേർക്ക് കൊറോണ വൈറസ് ബാധിച്ചതായാണ് റിപ്പോർട്ട്. ഇതുവരെ 373 മരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു.

  മെയ് മാസത്തോടെ 140,000 മരണങ്ങളും 15 ലക്ഷം കോവിഡ് 19 കേസുകളും ഉണ്ടാകുമെന്നാണ് ഇന്തോനേഷ്യ സർവകലാശാലയിലെ ഗവേഷകർ കണക്കാക്കുന്നത്

  "ഏതായാലും കെപു ഗ്രാമത്തിൽ പോക്കോംഗ് പ്രത്യക്ഷപ്പെട്ടതു മുതൽ, മാതാപിതാക്കളും കുട്ടികളും വീട് വിട്ടു പിറത്തിറങ്ങുന്നില്ല," നാട്ടുകാരനായ കർനോ സുപാഡ്മോ പറഞ്ഞു, "വൈകുന്നേരത്തെ പ്രാർത്ഥനകൾക്ക് ശേഷം ആളുകൾ ഒത്തുകൂടുകയോ തെരുവുകളിൽ തങ്ങിനിൽക്കുകയോ ചെയ്യുന്നില്ല."
  Published by:Anuraj GR
  First published: