നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • European Pumpkin Championship | 1200 കിലോ തൂക്കമുള്ള 'ഭീമൻ മത്തങ്ങ'; യൂറോപ്യൻ മത്തങ്ങ ചാമ്പ്യൻഷിപ്പിലെ വിജയി ഈ ഇറ്റലിക്കാരൻ

  European Pumpkin Championship | 1200 കിലോ തൂക്കമുള്ള 'ഭീമൻ മത്തങ്ങ'; യൂറോപ്യൻ മത്തങ്ങ ചാമ്പ്യൻഷിപ്പിലെ വിജയി ഈ ഇറ്റലിക്കാരൻ

  1200ലധികം ഭാരമുള്ള മത്തങ്ങ ഭീമനാണ് ഈ വർഷത്തെ യൂറോപ്യൻ മത്തങ്ങ ചാമ്പ്യൻഷിപ്പിലെ വിജയി.

  (Image: DW news/Twitter)

  (Image: DW news/Twitter)

  • Share this:
   യൂറോപ്പ്യൻ രാജ്യങ്ങളിൽ ഒക്ടോബർ മാസം ശരത്കാലത്തിന്റെ ആരംഭമാണ്. അതായത് പംപ്കിൻ സ്‌പൈസ് ലാറ്റ് അല്ലെങ്കിൽ പംപ്കിൻ സൂപ്പ് പോലുള്ള പാനീയങ്ങൾ ധാരാളം ലഭിക്കുന്ന മത്തങ്ങ സീസൺ. അതുക്കൊണ്ട് തന്നെ ഈ സമയത്ത് വ്യത്യസ്തമായ ഒരു ചാമ്പ്യൻഷിപ്പും യൂറോപ്പിൽ നടക്കാറുണ്ട്. യൂറോപ്യൻ പംപ്കിൻ വെയിംഗ് ചാമ്പ്യൻഷിപ്പ് (European Pumpkin Weighing Championship). യൂറോപ്പിൽ വളരുന്ന പലതരം മത്തങ്ങൾ കാണാനും അവയെക്കുറിച്ച് അറിയാനുമുള്ള അവസരമാണിത്. എല്ലാ ഒക്ടോബർ മാസത്തിലെയും ആദ്യ പകുതിയിലാണ് ചാമ്പ്യൻഷിപ്പ് നടത്തുക. ഇറ്റലിയിലെ ടസ്‌കാനി മേഖലയിൽ നിന്നുള്ള 1200ലധികം ഭാരമുള്ള മത്തങ്ങ ഭീമനാണ് ഈ വർഷത്തെ യൂറോപ്യൻ മത്തങ്ങ ചാമ്പ്യൻഷിപ്പിലെ വിജയി.

   ഡിഡബ്ല്യു ന്യൂസിന്റെ ട്വീറ്റ് അനുസരിച്ച്, ഇറ്റാലിയൻ പ്രദേശമായ ടസ്‌കാനിയിൽ നിന്നുള്ള 1,217.5 കിലോഗ്രാം ഭാരമുള്ള കൂറ്റൻ മത്തങ്ങ ഞായറാഴ്ച ജർമ്മനിയിലെ ലുഡ്വിഗ്‌സ്ബർഗിൽ നടന്ന യൂറോപ്യൻ മത്തങ്ങ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടി. കൂടാതെ, സെപ്റ്റംബറിൽ 1,226 കിലോഗ്രാം ഭാരമുണ്ടായിരുന്ന ഇതേ മത്തങ്ങ ഇതിനകം തന്നെ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ മത്തങ്ങ എന്ന റെക്കോർഡ് നേട്ടം കൈവരിച്ചിരുന്നുവെന്നും ട്വീറ്റിൽ പരാമർശിച്ചു.

   ഒക്ടോബർ 10ന് ട്വീറ്റ് പങ്കുവച്ചതിന് ശേഷം ഒട്ടേറെ സോഷ്യൽ മീഡിയ ഉപയോക്താക്കളാണ് വാർത്തകളോട് പ്രതികരിച്ചത്. ഹാലോവീൻ ദിനത്തിൽ മത്തങ്ങകൾ തുരന്ന് ഭീകര രൂപങ്ങൾ ഉണ്ടാക്കുന്ന പതിവ് വിദേശ രാജ്യങ്ങളിലുണ്ട്. ഇതുമായി ബന്ധപ്പെടുത്തിയായിരുന്നു ഒരു ട്വിറ്റർ ഉപയോക്താവ് കമന്റ് രേഖപ്പെടുത്തിയത്. 'ആ പ്രദേശത്തെ ഹാലോവീൻ ആഘോഷങ്ങൾ ഭയപ്പെടുത്തുന്നതായിരിക്കും' എന്നാണ് അദ്ദേഹം പ്രതികരിച്ചത്. മത്തങ്ങകൾ മിക്കപ്പോഴും ഒക്ടോബർ 31ന് ആഘോഷിക്കുന്ന ഹാലോവീനുമായി ബന്ധപ്പെട്ടിരിക്കുന്നു.   ചില ഉപയോക്താക്കൾ ഈ 'ഭീമൻ' മത്തങ്ങക്കൊണ്ട് എത്രതരം പലഹാരങ്ങൾ ഉണ്ടാക്കാനാകുമെന്ന് ആശ്ചര്യപ്പെട്ടു.

   യൂറോപ്യൻ മത്തങ്ങ ചാമ്പ്യൻഷിപ്പിലും ഇറ്റലി വിജയം നേടിയതോടെ അടുത്തിടെ രാജ്യം ഒന്നാം സ്ഥാനത്ത് എത്തിയ - യൂറോ കപ്പ് 2020, 4 × 100 മീറ്റർ പുരുഷന്മാരുടെ ഒളിമ്പിക് സ്വർണ്ണ മെഡലുകൾ, പാരീസ്-റൗബൈക്‌സ് സൈക്കിളിംഗ് ചാമ്പ്യൻഷിപ്പ് തുടങ്ങിയ ഈ വർഷത്തെ ചില സുപ്രധാന നേട്ടങ്ങളെക്കുറിച്ചും പലരും അനുസ്മരിച്ചു.   ഭീമൻ മത്തങ്ങയെ, ജോർജ്ജ് ലൂക്കോസ് സൃഷ്ടിച്ച സ്റ്റാർ വാർസ് സാങ്കൽപ്പിക കഥാപാത്രമായ ജബ്ബ ദി ഹട്ടിനെ താരത്മ്യപ്പെടുത്തിയാണ് ചിലയാളുകൾ കമന്റ് രേഖപ്പെടുത്തിയത്. മറ്റൊരും ഉപയോക്താവ് ''കൊള്ളാം! ഇത് അവിശ്വസനീയമാണ്'' എന്ന് കുറിച്ചു.

   സർവസാധാരണമായി കാണപ്പെടുന്ന ഒരു പച്ചക്കറിയാണ് മത്തൻ. അമേരിക്ക, ചൈന, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾക്കൊപ്പം മത്തൻ ഉൽപാദനത്തിന്റെ കാര്യത്തിൽ ഇന്ത്യയും മുൻനിരയിലുണ്ട്.
   Published by:Jayesh Krishnan
   First published:
   )}